നോക്കിയ 6 ആന്‍ഡ്രോയ്ഡ് ഫോണ്‍ അറിയേണ്ടതെല്ലാം

NewsDesk
നോക്കിയ 6 ആന്‍ഡ്രോയ്ഡ് ഫോണ്‍ അറിയേണ്ടതെല്ലാം

തങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നോക്കിയ അവതരിപ്പിച്ചു. നോക്കിയ ബ്രാന്‍ഡ് ഫോണുകള്‍ പുറത്തിറക്കുന്ന എച്ച് എം ഡി ഗ്ലോബല്‍ കമ്പനിയാണ് നോക്കിയ 6 ചൈനീസ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ഇത് നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ലഭ്യമാകുക.

തങ്ങളൂടെ വെബ്‌സൈറ്റിലൂടെ HMD global നോക്കിയ 6 ലോഞ്ച് ചെയ്തു. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലൂടെ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതിയിരുന്നത്. 

നോക്കിയ 6ല്‍ ആന്‍ഡ്രോയ്ഡിന്റെ 7 നൊഗട്ട് ആണ്  ഉള്ളത്. 5.5 ഇഞ്ചിന്റെ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലെയും 2.5ഡി ഗൊറില്ല ഗ്ലാസ്സും ഇതിന്റെ പ്രത്യേകതയാണ്. 3000 എംഎഎച്ച് ബാറ്ററി ശേഷി ഉണ്ടിതിന്.

ഫ്‌ളാഷോടു കൂടിയ 16മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറയും ഉണ്ട്. ഡ്യുവല്‍ സിം സൗകര്യമുള്ള ഫോണില്‍ ജിഎസ്എം സിമ്മും സിഡിഎംഎ സിമ്മും ഉപയോഗിക്കാം.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 എസ്ഒസി പ്രൊസസറാണ് ഉപയോഗിക്കുന്നത്. 4ജിബി റാമിനോടൊപ്പം 64ജിബി ഇന്റേണല്‍ സ്റ്റോറേജും ഉണ്ട്.

6000 സീരീസിലുള്ള അലൂമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന്റേത്. ഇതിന്റെ ഹോം ബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എംബഡ് ചെയ്തിട്ടുണ്ട്. 3ജി,4ജി,ജിപിഎസ്,ബ്ലൂ ടൂത്ത്, യുഎസ്ബി-ഒടിജി തുടങ്ങിയ സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്. 

സൗണ്ട് മികച്ചതാക്കാന്‍ വേണ്ടി ഡോള്‍ബി ആറ്റമോസ് ടെകും ഡ്യുവല്‍ ആപ്ലിഫയേഴ്‌സും ഉണ്ട്.

1699 ചൈനീസ് യുവാന്‍ ആണ് നോക്കിയ 6ന് വിലയിട്ടിരിക്കുന്നത്.നേരത്തെ പറഞ്ഞതുപോലെ ചൈനീസ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് എച്ച് എം ഡി ഗ്ലോബല്ഡ നോക്കിയ 6 രൂപകല്‍പന ചെയ്തിരിക്കുന്നത്. മറ്റു വിപണികളില്‍ ഫോണ്‍ എത്തിക്കുന്നതിനെ പറ്റി കമ്പനി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

എന്നിരുന്നാലും നോക്കിയ 6 നോക്കിയ ബ്രാന്റിന്റെ ആന്‍ഡ്രോയ്ഡ് ഫോണിലേക്കുള്ള ആദ്യത്തെ കാല്‍വെപ്പാണ്.
 

Nokia launched its android phone nokia 6 ,price,specifications and everything want to know about nokia 6

RECOMMENDED FOR YOU: