നോക്കിയ 3310 റീബൂട്ട് ഞായര്‍ 26 ഫെബ്രുവരി 2017ന് ബാഴ്‌സലോണയില്‍ വച്ചു നടന്ന നോക്കിയ ഇവന്റില്‍ പുറത്തിറക്കി. ഇതിന് കളര്‍ സ്‌ക്രീന്‍, ഇന്റര്‍നെറ്റ് ആസ്സസ്, ബ്ലൂടൂത്ത് സൗകര്യങ്ങള്‍ ലഭ്യമാണ്.
നോക്കിയ ബ്രാന്റുകള്‍ പുറത്തിറക്കുന്ന എച്ച എംഡി ഗ്ലോബല്‍ ആണ് പുതിയ മാറ്റങ്ങളോടെ നോക്കിയ 3310 2017 പുറത്തിറക്കിയിരിക്കുന്നത്. ഈ പരിപാടിയില്‍ വച്ച് ആന്‍ഡ്രോയിഡ് ഫോണുകളായ നോക്കിയ 3യും നോക്കിയ 5ഉം പുറത്തിറക്കി.
ഇന്ത്യയെ കൂടാതെ മിഡില്‍ ഈസ്റ്റ, ഏഷ്യാപസഫിക്, ആഫ്രിക്ക,യൂറോപ്പ് തുടങ്ങിയ വിപണികളിലും ഫോണ്‍ എത്തിക്കും.
49 യൂറോ ആണ് നോക്കിയ 3310 യ്ക്ക വിലയിട്ടിരിക്കുന്നത്. ഏകദേശം 3500 രൂപ. എന്നാല്‍ ഒഫീഷ്യല്‍ പ്രൈസ് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തുന്നതോടെയേ അറിയൂ.
ബാറ്ററി ലൈഫാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഒരു മാസത്തെ സ്റ്റാന്റ് ബൈ സമയമാണ് 1200 എംഎഎച്ചിന്റെ ബാറ്ററിക്ക് കമ്പനി അവകാശപ്പെടുന്നത്. 22 മണിക്കൂര്‍ സംസാരസമയവും. പഴയതിലെ പോലെ തന്നെ റിമൂവബിള്‍ ബാറ്ററിയാണ് ഇതിലും.
മുമ്പിറങ്ങിയ ഫോണിലുണ്ടായിരുന്ന സ്‌നെക്ക് ഗെയിമും പുതിയ രൂപത്തില്‍ നോക്കിയയില്‍ ലഭ്യമാണ്. പുതിയ നോക്കിയയില്‍ മൈക്രോ യുഎസ്ബി പോര്‍ട്ടും പിന്‍ ചാര്‍ജറും ഉണ്ട്. നോക്കിയ സ്ലാം ടെക്‌നോളജി പ്രകാരം ഇത് 2ജി ഇന്റര്‍നെറ്റ് ആസസും ബ്ലൂടൂത്ത് 3.0 സൗകര്യവും ഉണ്ട്. ചുവപ്പ്, മഞ്ഞ, ഡാര്‍ക്ക ബ്ലൂ, േ്രഗ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
കര്‍വ്ഡ് ഡിസൈനിലാണ് ഫോണ്‍ ഉള്ളത്. 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ്‌പ്ലേയും എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 2 മെഗാപിക്‌സല്‍ ക്യാമറയും ഫോണിലുണ്ട്. നോക്കിയ സീരീസ് 30 പ്ലസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 16 എംബിയാണ് ഇന്റേണല്‍ സ്റ്റോറേജ് സൗകര്യം. ഇത് 32 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എക്‌സ്റ്റന്റ് ചെയ്യാം.
സിംഗിള്‍ സിം, ഡബിള്‍ സിം എന്നിങ്ങനെ രണ്ടു തരം ഫോണുകള്‍ ലഭ്യമാകും. എഫ്എം റേഡിയോ, എംപി പ്ലെയര്‍ എന്നിവയും ഫോണില്‍ ഉണ്ട്. 2017 രണ്ടാം പകുതിയോടെ ഫോണ്‍ വിപണിയിലെത്തും.
2000ത്തില്‍ പുറത്തിറക്കിയ 3310 മൊബൈല്‍ ചരിത്രത്തില്‍ തന്നെ ഇടംനേടിയ മോഡലുകളില്‍ ഒന്നാണ്. 2005ല്‍ ഇതിന്റെ നിര്‍മാണം നിര്‍ത്തുന്നതുവരെ 12 കോടി യൂണിറ്റുകളാണ് നിര്‍മ്മിച്ചത്.
ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്നു വ്യക്തമാക്കിയാണ് നോക്കിയ പുതുനിര ഫോണുകള്‍ എത്തിച്ചിരിക്കുന്നത്.