നിലവിലെ ഉപയോക്താക്കള്‍ക്ക് ജിയോ പ്രൈം സേവനം ഒരു വര്‍ഷത്തേക്ക് കൂടി ഫ്രീ 

NewsDesk
നിലവിലെ ഉപയോക്താക്കള്‍ക്ക് ജിയോ പ്രൈം സേവനം ഒരു വര്‍ഷത്തേക്ക് കൂടി ഫ്രീ 

നിലവിലെ ജിയോ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ മാര്‍ച്ച് 31 2018വരെയായിരുന്നു. 99രൂപയ്ക്ക്  സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി പ്രൈം സേവനം ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുകയാണ് ജിയോ. അതായത് ജിയോ പ്രൈം സബസ്‌ക്രിപ്ഷനായി 99രൂപ അടച്ചവര്‍ക്ക് ഇനിയും പണം അടക്കേണ്ടി വരില്ല. എന്നാല്‍ ഏപ്രില്‍ 1ന് ശേഷം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍  99രൂപ മെമ്പര്‍ഷിപ്പ് വില അടയ്‌ക്കേണ്ടതുണ്ട്. പുതിയതായി മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് മാര്‍ച്ച് 2019വരെ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകും. നിലവിലെ ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷം കൂടി മെമ്പര്‍ഷിപ്പ് തുടരാം.


നിലവിലെ ഉപയോക്താക്കള്‍ക്കെല്ലാം സേവനം മാര്‍ച്ച് 31ന് അവസാനിക്കുമായിരുന്നു, അവര്‍ മാര്‍ച്ച് മാസത്തില്‍ തന്നെ എടുത്തവരാണെങ്കിലും അല്ലെങ്കിലും. നിലവിലെ എല്ലാ കസ്റ്റമേഴ്‌സും കോമ്പ്‌ലിമെന്ററി 12മാസം ഫ്രീ സേവനത്തിന് അര്‍ഹരാണ്.ഉപയോക്താക്കള്‍ക്ക് മൈജിയോ ആപ്പില്‍ സര്‍വീസ് പിരീയഡ് നീട്ടിയ കാര്യം ചെക്ക് ചെയ്യാം.


കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ചത്.സൗജന്യസേവനത്തിന്റെ കാലാവധി അവസാനിച്ച് പെയ്ഡ് സേവനം തുടങ്ങുന്നതോടനുബന്ധിച്ചായിരുന്നു പുതിയ പ്രഖ്യാപനം.പ്രൈം മെമ്പേഴ്‌സിന് നോണ്‍ പ്രൈം മെമ്പേഴ്‌സിനെ അപേക്ഷിച്ച് ഒരേ തുകയ്ക്ക് അധികം ഡാറ്റ ലഭ്യമാകുമായിരുന്നു. തുടക്കത്തില്‍ ആവശ്യമുള്ളവര്‍ക്ക് എടുക്കാമായിരുന്ന സ്‌കീമായിരുന്നുവെങ്കിലും പതിയെ റീചാര്‍ജ്ജ് പാക്കിന്റെ ഭാഗമായി മാറിയിരുന്നു സബ്‌സ്‌ക്രിപ്ഷന്‍ തുക.സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുക എന്നത് ഇതോടെ നിര്‍ബന്ധിതമായി.

കമ്പനി ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന ഓഫറുകള്‍ ലഭിക്കാന്‍ ജിയോ സബ്‌സ്‌ക്രിപ്ഷന്‍ അനിവാര്യമായിരുന്നു. റീചാര്‍ജ്ജ് ഓഫറുകള്‍ കൂടാതെ ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ ന്യൂസ്, തുടങ്ങിയ ജിയോ ആപ്പുകളും സബ്‌സ്‌ക്രിപഷനൊപ്പം ലഭ്യമായിരുന്നു.

Jio prime subscription free for another 1 year for all existing jio customers

RECOMMENDED FOR YOU: