ജിയോ ഫോണ്‍ ബുക്കിംഗ് ആരംഭിച്ചു

NewsDesk
ജിയോ ഫോണ്‍ ബുക്കിംഗ് ആരംഭിച്ചു

ജിയോ ഫോണ്‍ പ്രീ ബുക്കിംഗ് റീട്ടെയില്‍ സ്റ്റോറുകള്‍, വെബ്‌സൈറ്റ്, ജിയോ ആപ്പ് എന്നിവയില്‍ ആഗസ്റ്റ് 24ന് വൈകീട്ട് 5ന് ആരംഭിക്കും. കേരളത്തില്‍ റിലയന്‍സ് ഔട്ട്‌ലെറ്റുകളില്‍ ഫോണ്‍ പ്രീ ബുക്കിംഗ്  നേരത്തേ തന്നെ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 


റിലയന്‍സ് റീട്ടെയിലിന്റെ ചാനല്‍ പാര്‍ട്ട്ണര്‍ ജിയോ ഫോണ്‍ താത്പര്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം മെസേജ് അയച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയുണ്ടായി.


റിലയന്‍സ് എംഡി മുകേഷ് അംബാനി അറിയിച്ചതുപോലെ ജിയോഫോണ്‍ 1500രൂപയുടെ ഫുള്ളി റീഫണ്ടബിള്‍ ഡെപ്പോസിറ്റ് തുകയ്ക്ക് ലഭ്യമാകും. 500 രൂപയ്ക്ക് ജിയോഫോണ്‍ കസ്റ്റമേഴ്‌സിന് ബുക്ക് ചെയ്യാനാവും. സെപ്റ്റംബറില്‍ 1000രൂപ ബാലന്‍സ് അടച്ച് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ സ്വന്തമാക്കാം. 36 മാസത്തിന് ശേഷം ഫോണ്‍ റിട്ടേണ്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാം. 


ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തുന്നത്. 50ലക്ഷം ഫോണുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പന നടത്താമെന്നാണ് ജിയോ കണക്കുകൂട്ടുന്നത്. രാജ്യത്തെ ബഹുഭൂരിഭാഗം ഉപയോക്താക്കളേയും ലക്ഷ്യമിട്ട് പുറ്ത്തിറക്കുന്ന ജിയോ സിം കാര്‍ഡുകള്‍ക്ക് ലഭിച്ച സ്വീകാര്യത 4ജി വാള്‍ട്ട് ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഇറക്കുന്ന ഫീച്ചര്‍ ഫോണിനും ലഭിക്കുമെന്നാണ് പ്രതീക്ഷ.


ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിസാണ് ജിയോ ഫോണ്‍ വിതരണം നടത്തുക. അംബാനി പ്രഖ്യാപിച്ച പോലെ ജിയോഫോണില്‍ വോയ്‌സ് കോളുകള്‍ ഫ്രീ ആയിരിക്കും. അണ്‍ലിമിറ്റഡ് ഡാറ്റയ്ക്കായി മാസം 153 രൂപ അടക്കേണ്ടതാണ്.

ആഴ്ചയില്‍ 53രൂപയുടെ പ്ലാനും രണ്ടു ദിവസത്തേക്ക് 23രൂപയുടെ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനും റിലയന്‍സിലുണ്ട്.
ഫോണ്‍ ടെലിവിഷന്‍ സെറ്റുമായി കണക്ട്് ചെയ്ത് ജിയോ ടിവി ആപ്പ് ഉപയോഗിച്ച് ലൈവ് ടിവി കാണാനും സാധിക്കും. ഫോണില്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് ആ്പ്പുകളും സോഷ്യല്‍ ആപ്പുകളും ഇന്‍ബില്‍റ്റായുണ്ട്. 
 

Jio Phone booking will start from August 24th 5pm onwards

RECOMMENDED FOR YOU: