റിലയന്‍സ് ജിയോ യ്ക്കു പുറകെ മൂന്നുമാസത്തെ ഫ്രീ 1ജിബി 4ജി ഡാറ്റയുമായി ഐഡിയ

NewsDesk
റിലയന്‍സ് ജിയോ യ്ക്കു പുറകെ മൂന്നുമാസത്തെ ഫ്രീ 1ജിബി 4ജി ഡാറ്റയുമായി ഐഡിയ

ടെലികോം ഇന്‍ഡസ്ട്രിയിലെ മത്സരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. റിലയന്‍സ് ജിയോയോടു മത്സരിച്ചു നില്‍ക്കാനായി പലരും വമ്പന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. 

ഐഡിയ സെല്ലുലാര്‍ പോസ്റ്റ്‌പെയ്ഡ് കസ്റ്റമേഴ്‌സിനായി പുതിയ ഓഫര്‍ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ പ്ലാന്‍ റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫറിനുമുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഐഡിയയ്ക്കു സഹായകമാവും.

ജിയോയുടെ ഇപ്പോഴത്തെ ഓഫറിനു സമാനമാണ് ഐഡിയയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍. ചെറിയ വ്യത്യാസം മാത്രമേ ഉള്ളൂ. 499രൂപയുടെ മാസം തോറുമുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ പ്രകാരം 1ജിബി 4ജി ഡാറ്റ മൂന്നുമാസത്തെക്ക് സൗജന്യമാണ്. മൂന്നു മാസം കഴിഞ്ഞാല്‍ മാസം 300രൂപ അടച്ചാല്‍ ഒരു വര്‍ഷത്തേക്ക് 1ജിബി ഡാറ്റ പെര്‍ ഡേ ലഭ്യമാകും.

വലിയ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീ ഡാറ്റ ലഭ്യമാക്കുന്നതോടൊപ്പം സാധാരണ യൂസേഴ്‌സിനായുള്ള കുറഞ്ഞ പ്ലാനുകളും ഐഡിയയിലുണ്ട്.199രൂപയുടെ പ്ലാന്‍ ലഭ്യമാണ്. അതുപോലെ 300 രൂപയുടെ പ്ലാനില്‍ 1ജിബി/ ഡേ 100രൂപ ഡിസ്‌കൗണ്ടില്‍ ആദ്യ മൂന്നുമാസം ലഭിക്കും. 349രൂപയുടേയും 498രൂപയുടേയും പ്ലാനിലും പുതിയ ഡാറ്റ ഓഫര്‍ 50രൂപയ്ക്ക് ലഭിക്കും.

എല്ലാ കസ്റ്റമേഴ്‌സും ഓഫര്‍ ഒരുവര്‍ഷത്തേക്ക് തുടരാനായി 300രൂപ മാസം തോറും അടയ്‌ക്കേണ്ടതുണ്ട്. 4ജി ഹാന്‍ഡ്‌സെറ്റ് ഇല്ലാത്തവര്‍ക്കായി ഇതേ പ്ലാനില്‍ 3ജി ഡാറ്റ ലഭ്യമാക്കും. 

ആദ്യ ആറുമാസം ഫ്രീ ഡാറ്റ നല്‍കിയതിലൂടെ ജിയോ മറ്റു ടെലികോം ഓപ്പറേറ്റേഴ്‌സിനേയും ഉപഭോക്താക്കള്‍ക്കായുള്ള പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാക്കുകയായിരുന്നു.

Idea gives 1GB 4G data free for three months

RECOMMENDED FOR YOU: