ഹോട്ട്‌സ്റ്റാര്‍ ഇനി പ്രീമിയം ഷോകളും മൂവീസും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും

NewsDesk
ഹോട്ട്‌സ്റ്റാര്‍ ഇനി പ്രീമിയം ഷോകളും മൂവീസും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും

ഹോട്ട്‌സറ്റാര്‍ ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും മൊബൈല്‍ അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തു. പുതിയ അപ്‌ഡേഷനില്‍ പ്രീമിയം ഷോകളും സിനിമകളും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും 18:9 റേഷ്യോയിലുള്ള സ്‌ക്രീനില്‍ വീഡിയോ കാണാനുള്ള സൗകര്യവുമുണ്ട്. കഴിഞ്ഞ ആഴ്ചയും ഈ ആഴ്ച തുടക്കത്തിലുമായാണ് അപ്‌ഡേറ്റുകള്‍ ഇറക്കിയത്. ഹോട്ട്‌സ്റ്റാര്‍ അവരുടെ ആപ്പില്‍ ഡൗണ്‍ലോഡിംഗ് സംവിധാനം അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ അപ്‌ഡേഷന്‍ വരുത്തിയിരിക്കുന്നത്. പഴയ വീഡിയോകളും ചില പ്രാദേശിക പരിപാടുകളും മാത്രമാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമായിരുന്നത്.


ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ചെയ്ഞ്ച് ലോഗില്‍ കമ്പനി എഴുതിയിരിക്കുന്നത്, ഇനി മുതല്‍ ഗെയിം ഓഫ് ത്രോണ്‍സ്, ഫ്രണ്ട്‌സ്, ബിഗ് ബാംഗ് തിയറി തുടങ്ങിയ നിങ്ങളുടെ പ്രിയപ്പെട്ട പ്രീമിയം ഷോകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനില്‍ കാണാം. എന്നാല്‍ പ്രധാനപ്പെട്ട കാര്യം എല്ലാ പ്രീമിയം കണ്ടന്റും ഓഫ്‌ലൈനില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ചില പ്രീമിയം ഷോകള്‍ കമ്പനി കാണാന്‍ അനുവദിക്കുന്നു.


പ്രീമിയം മൂവികളായ ദ ഷേപ്പ് ഓഫ് വാട്ടര്‍, ദ ഗ്രേറ്റസ്റ്റ് ഷോമാന്‍, റെഡ് സ്പാരോ, മേസ് റണ്ണര്‍: ഡെത്ത് ക്യുര്‍ എന്നീ സിനിമകള്‍ ലഭ്യമാണ്. സ്റ്റാര്‍ വാര്‍ മൂവികള്‍, മാര്‍വല്‍ മൂവികള്‍, ഷോടൈം ഷോകള്‍ എന്നിവയൊന്നും സാധ്യമല്ല.
പ്രീമിയം കണ്ടന്റുകള്‍ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ഏഴ് ദിവസത്തിനകം കാലാവധി തീരും അല്ലെങ്കില്‍ കാണാന്‍ ആരംഭിച്ചു കഴിഞ്ഞ് 48മണിക്കൂര്‍ കാലാവധിയേ ഉണ്ടാവൂ.


18:9 ഇഞ്ച് സ്‌ക്രീനിന്റെ കാര്യമെടുത്താല്‍, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള സ്വാഗതാര്‍ഹമായ ഒരു മാറ്റമാണിത്. കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളും ടിവി ഷോകള്‍ സ്ട്രീമിംഗ് ചെയ്യുന്നതിന്‍രെ ഭാഗമായി 18:9 സ്‌ക്രീനുകള്‍ ഓപ്റ്റ് ചെയ്യുന്നു.

Hotstar now lets you to download premium shows and movies also support 18:9 screens

RECOMMENDED FOR YOU: