ഗൂഗിളിന്റെ കോണ്ടാക്ട് ആപ്പ് ഇനി മുതല്‍ എല്ലാവര്‍ക്കും

NewsDesk
ഗൂഗിളിന്റെ കോണ്ടാക്ട് ആപ്പ് ഇനി മുതല്‍ എല്ലാവര്‍ക്കും

ഗൂഗിളിന്റെ കോണ്ടാക്ട് ആപ്പ് ഇതുവരെ പിക്‌സല്‍, നെക്‌സസ്, ആന്‍ഡ്രോയ്ഡ് യൂസേഴ്‌സിന് മാത്രമായിട്ടായിരുന്നു. ഫോണില്‍ ഇന്‍ബില്‍റ്റാണെങ്കില്‍ മാത്രമെ ലഭ്യമാകുമായിരുന്നുള്ളൂ.ഇനി മുതല്‍ എല്ലാതരത്തിലുള്ള ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ആപ്പ് ലഭ്യമാകും. ഇപ്പോള്‍ ഗൂഗിള്‍ കോണ്ടാക്ട് ആപ്പ് ഗൂഗിള്‍ പ്ലേ യില്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാനാവും.

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് അല്ലെങ്കില്‍ അതിനുമുകളില്‍ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവൂ. കോണ്ടാക്ട്‌സിന് നിഫ്റ്റി ഫീച്ചേഴ്‌സ് കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണ് ആ ആപ്പ്. 

കോണ്ടാക്ട് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇത് ഓട്ടോമാറ്റിക്കായി ഫോണിലെ ജിമെയില്‍ അക്കൗണ്ടുമായി ലിങ്ക് ആകും. അതിലുള്ള കോണ്ടാക്ട്്‌സ് ഫോണില്‍ ലോഡ് ചെയ്യും. ഫോണില്‍ സേവ് ചെയ്തിട്ടുള്ള കോണ്ടാക്ട്‌സും ഡിസ്‌പ്ലേ ചെയ്യും. എളുപ്പത്തില്‍ തന്നെ രണ്ടും സ്വിച്ച് ചെയ്ത് ഉപയോഗിക്കാനുമാവും. 

ഒന്നില്‍ കൂടുതല്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയുമാവാം. ഇത് കൂടാതെ കോണ്ടാക്ട് ആപ്പ് ബാക്ക് അപ്പ്, സിങ്ക്, കോണ്ടാക്ട് മെര്‍ജിംഗ്, ഡ്യൂപ്ലിക്കേറ്റ് കോണ്ടാക്ട്‌സ് ക്ലീനിംഗ് തുടങ്ങി ഒട്ടേറെ സംവിധാനങ്ങളും ലഭ്യമാക്കുന്നു. നിലവിലുള്ള കോണ്ടാക്ട്്‌സിന് കൂടുതല്‍ ഇന്‍ഫോര്‍മേഷന്‍സ് ആഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 


ഗൂഗിള്‍ കോണ്ടാക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
 

Google Contact app now available in google play

RECOMMENDED FOR YOU: