ബിഗ് ദീപാവലി സെയിലുമായി ഫ്ലിപ്പ്കാര്‍ട്ട് വീണ്ടുമെത്തുന്നു; ഒക്ടോബർ 29ന് തുടക്കമാകും

NewsDesk
ബിഗ് ദീപാവലി സെയിലുമായി ഫ്ലിപ്പ്കാര്‍ട്ട് വീണ്ടുമെത്തുന്നു; ഒക്ടോബർ 29ന് തുടക്കമാകും

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീവാലി സെയിലുമായി ഒക്ടോബർ 29ന് വീണ്ടുമെത്തുന്നു. നവംബർ4 വരെ സെയിൽ നീണ്ടു നിൽക്കും. ഒക്ടോബർ 17 മുതൽ ഒക്ടോബർ 21വരെ ബിഗ്ബില്ല്യൺ സെയിലിനു ശേഷം ഫ്ളിപ്പ്കാർട്ട് ദസറ സ്പെഷൽ സെയിൽ ഒക്ടോബർ 28വരെ നടത്തുന്നുണ്ട്. ബിഗ് ബില്ല്യൺ സെയിലിലെ പോലെ തന്നെ ബിഗ് ദീവാലി സെയിലിലും നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും മറ്റുമാണ് കൊണ്ടുവരുന്നത്. ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പേഴ്സിന് ഒരു ദിവസം നേരത്തെ സെയിലിന്‍റെ ഭാഗമാകാനാവും.

ഫ്ലിപ്പ്കാർട്ട് ബിഗ് ദീവാലി സെയില്‍ പ്ലസ് മെമ്പേഴ്സിന് ഒക്ടോബർ 29 അർധരാത്രി മുതലും സാധാരണ കസ്റ്റമേഴ്സിന് 30 മുതലും ലഭ്യമാവും.നവംബർ 4വരെയായിരിക്കും സെയിൽ എന്നാണ് അറിയുന്നത്. ആക്സിസ് ബാങ്ക് ക്രഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാര്‍ഡുകൾക്കാണ് ഇത്തവണ 10ശതമാനം ഇൻസ്റ്റന്‍റ്  ഡിസ്കൗണ്ട്. ഇഎംഐ ട്രാൻസാക്ഷൻസ്, ബജാജ് ഫിൻസർവ്, എച്ചഡിഎഫ്സി, ഐസിഐസി, എസ്ബിഐ തുടങ്ങി ലീഡിംഗ് ബാങ്കുകൾക്ക നോ കോസ്റ്റ് ഇഎംഐ സൗകര്യം എന്നിവയും ലഭ്യമാകും.

സാംസങ് സ്മാർട്ട് ഫോണുകൾക്ക് ഡിസ്കൗണ്ട്, കൂടാതെ പോകോ എം2, പോകോ എം2 പ്രോ, പോകോ സി3 തുടങ്ങിയവയ്ക്കും ഡിസ്കൗണ്ടും മറ്റു ഓഫറുകളുമുണ്ടാവും. ഒപ്പോ സ്മാർട്ട് ഫോണുകളായ ഒപ്പോ റെനോ 2എഫ്, ഒപ്പോ എ52, ഒപ്പോ എഫ് 15 എന്നിവയ്ക്കും റിയൽമി നർസോ 20 സീരീസിനും ഓഫറുകള്‍ ലഭ്യമാകും.. ഇവ കൂടാതെ ഒരു രൂപയുടെ മൊബൈൽ പ്രൊട്ടക്ഷനുമുണ്ടാവും. 

ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 80ശതമാനം വരെ ഓഫ്, ക്യാമറ, സ്മാർട്ട് വാച്ചുകൾ,ഹെഡ്ഫോൺ, തുടങ്ങിയക്ക്. തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്ക് 50ശതമാനം വരെ ഓഫും ലഭ്യമാകും. ടാബ്ലറ്റുകൾക്ക് 45ശതമാനംവരെയും ഹെഡ്ഫോണുകൾ, സ്പീക്കർ എന്നിവയ്ക്കും 80ശതമാനം വരെയും ഓഫറുകള്‍ ലഭ്യമാകും. മൂന്ന് കോടിയിലധികം പുതിയ ഉത്പന്നങ്ങളും ദിവസവും പുതിയ ഡീലുകളും ലഭിക്കും.

12മണി, 8മണി, 4മണി എന്നീ സമയങ്ങളിൽ മൊബൈൽ, ടിവി, മറ്റ് ഉത്പന്നങ്ങൾ എന്നിവയക്ക് പുതിയ ഡീലുകളും പ്രഖ്യാപിക്കും. 


 

Flipkart announces big diwali sale from October 29 onwards

RECOMMENDED FOR YOU: