വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ ഓണ്‍ലൈന്‍ ഭീമന്മാര്‍

NewsDesk
വമ്പന്‍ ഓഫറുകളുമായി രാജ്യത്തെ ഓണ്‍ലൈന്‍ ഭീമന്മാര്‍

ദീപാവലിയെത്തുന്നതിന് ഒരു മാസം മുമ്പെ തന്നെ വമ്പന്‍ ഓഫറുകളുമായി ഇകൊമേഴ്‌സ് രംഗത്തെ പ്രമുഖ കമ്പനികള്‍. കടുത്ത മത്സരം നിലനില്‍ക്കുന്ന വിപണിയില്‍ പുത്തന്‍ തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഇകൊമേഴ്‌സ് കമ്പനികളായ ഫ്‌ലിപ്പ് കാര്‍ട്ടും ആമസോണ്‍ ഇന്ത്യയും.


സെപ്റ്റംബര്‍ 20നാണ് ഫ്‌ലിപ്പ്കാര്‍ട്ടും ആമസോണും അങ്കം കുറിക്കുന്നത്. സ്‌നാപ്ഡീലും പേടിഎമ്മും ഒപ്പം തന്നെയുണ്ട്. സ്‌നാപ് ഡീലിന്റെതാണ് വലിയ കാലയളവിലുള്ള ഓഫറുകള്‍. 20 മുതല്‍ 25 വരെ നിലനില്‍ക്കും സ്‌നാപ് ഡീല്‍ ഓഫറുകള്‍. സെപ്റ്റംബര്‍ 24ന് ഫ്‌ലിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ സെയില്‍ അവസാനിക്കും.സെപ്റ്റംബര്‍ 20 ന് ഉച്ചയ്ക്ക് 12മണി മുതലാണ് ആമസോണ്‍ സെയില്‍ തുടങ്ങുന്നത്. 24ന് അവസാനിക്കുകയും ചെയ്യും.


ഫ്‌ലിപ്പ്കാര്‍ട്ട് 90 ശതമാനം വരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. എല്‍ഇഡി ടിവി, സ്മാര്‍ട്ട് വാച്ചുകള്‍, ആസസറീസ്,തുടങ്ങി ഒട്ടേറെ വലിയ ഗൃഹോപകരണങ്ങള്‍ക്ക് ഓഫറുകളുണ്ട്. 20ന് മൊബൈല്‍ ഫോണുകള്‍ക്കുള്ള ഓഫറുകള്‍ ലഭ്യമല്ല. ഫോണ്‍ ഓഫറുകള്‍ 21മുതലേ ലഭ്യമാകൂ. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന് (1500രൂപ) 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, നോ കോസ്റ്റ് ഇഎംഐ എന്നിവയുമുണ്ട്. ടിവി,ഫ്രിഡ്്ജ്, വാഷിങ് മെഷീന്‍ , സ്പ്ലിറ്റ് എസി എന്നിവയ്ക്ക് 70 ശതമാനം വിലക്കിഴിവും, ബിഗ് സ്‌ക്രീന്‍ ടിവിക്ക് 70000രൂപ വരെയുള്ള വിലക്കിഴിവും ഉണ്ട്.


ആമസോണ്‍ ഇന്ത്യയില്‍ ഫാഷന്‍, അടുക്കള ഉപകരണങ്ങള്‍ക്ക് 70ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ട്. മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്‌സ് അപ്ലയന്‍സസ്,എന്നിവയ്ക്ക് 40 മുതല്‍ 60ശതമാനം വരെ വിലക്കിഴിവ്.കൂടാതെ ആമസോണ്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് 10ശതമാനം ക്യാഷ് ബാക്കും ഉണ്ട്. എച്ചഡിഎഫ്‌സി, ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും 10 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാണ്.


ആമസോണും എച്ച്എഡിഎഫ്‌സിയുമായി ചേര്‍ന്ന്  ബൈ നൗ പേ നെക്സ്റ്റ ഇയര്‍ എന്ന ഓഫറും അവതരിപ്പിക്കുന്നുണ്ട്. ഇതു പ്രകാരം കസ്റ്റമേഴ്‌സിന് ഈ സെയിലില്‍ പര്‍ച്ചേസ് ചെയ്യുന്നതിന് ജനുവരി 2018 മുതല്‍ ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കാനാവും. യാത്ര ഡോട്ട് കോം 500 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് ഡൊമെസ്റ്റിക് ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് 1250രൂപയുടെ ഡിസ്‌കൗണ്ടും ഫ്‌ലൈറ്റ് ബുക്കിംഗിന് 1000രൂപയുടെ ഡിസ്‌കൗണ്ടും നല്‍കുന്നു.തിരഞ്ഞെടുക്കുന്ന 10 വിജയികള്‍ക്ക് 1 വര്‍ഷത്തേക്കുള്ള 1.5ലക്ഷത്തിന്റെ ഫ്രീ ട്രാവല്‍ ഓഫറും ഉണ്ട്.

Flipkart and amazone india announces offers

RECOMMENDED FOR YOU: