ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബിഗ് സെയില്‍ മെയ് 13ന് 

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില്‍ ബിഗ് സെയില്‍ മെയ് 13ന് 

മെയ് 13ന് ആരംഭിക്കുന്ന നാല് ദിവസത്തെ മെഗാസെയില്‍ ഫ്‌ലിപ്പ്കാര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 13ന് ആരംഭിച്ച് മെയ് 16വരെയാണ് ബിഗ് സെയില്‍. സ്മാര്‍ട്ടഫോണുകള്‍, ടിവി, ലാപ്പ്‌ടോപ്പുകള്‍ തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിക്കുക.തിരഞ്ഞെടുക്കുന്ന ഉപകരണങ്ങള്‍ക്ക് ഫ്‌ലാഷ് സെയിലും ബിഗ് ഷോപ്പിംഗ് സെയിലിന്റെ ഭാഗമായുണ്ടാകും. വില്‍പനയില്‍ ആറ് മടങ്ങലധികം വളര്‍ച്ചയാണ് ഇകൊമേഴ്‌സ് ബ്രാന്റ് ബിഗ് ഷോപ്പിംഗ് സെയിലിലൂടെ ലക്ഷ്യമിടുന്നത്. 


ഡെബിറ്റ്,ക്രഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്ക് ഡിസ്‌കൗണ്ട്, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് ക്രഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന് നോ കോസ്റ്റ് ഇഎംഐ, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇഎംഐ, ബൈ ബാക്ക് ഗ്യാരണ്ടി, തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് എക്‌സറ്റന്റഡ് വാറണ്ടി. ഇതു കൂടാതെ കസ്റ്റമേഴ്‌സിനായി ഗെയിംസ് കോര്‍ണറും ഇപ്രാവശ്യം ബിഗ് ഷോപ്പിംഗ് സെയിലിന്റെ ഭാഗമായുണ്ട്. കണ്‍സ്യൂമേഴ്‌സിന് കളിച്ച് മൊബൈല്‍ ഫോണുകളും ലാപ്പ്‌ടോപ്പുകളും രൂപയ്ക്ക സ്വന്തമാക്കാം. കൂടാതെ 100ശതമാനം ക്യാഷ് ബാക്കും ലഭിക്കും.മുന്‍കാലങ്ങളിലെ പോലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചുകളും ഈ അവസരത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 


ലാപ്പടോപ്പുകള്‍, ക്യാമറ, പവര്‍ ബാങ്ക്, ടാബ്ലറ്റ്, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 80ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. ടിവി മറ്റു വീട്ടുപകരണങ്ങള്‍ എന്നിവ 70ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കും. ഫ്‌ലാഷ് സെയിലിലൂടെ ചില മോഡല്‍ ടിവികള്‍ വില്‍പനയ്ക്കുണ്ടാകും. സെയിലില്‍ ഓഫറുകള്‍ ലഭിക്കാനായി ഫ്‌ലിപ്പ്കാര്‍ട്ടില്‍ മുമ്പെ തന്നെ രജിസ്റ്റര്‍ ചെയത് അഡ്രസ്സും മറ്റും മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാം.
 

Flipkart Big shopping sale will start on May 13

RECOMMENDED FOR YOU: