അടുത്തുള്ള വൈഫൈ കണ്ടുപിടിക്കാന്‍ ഫേസ്ബുക്കിന്റ പുതിയ ഫീച്ചര്‍

NewsDesk
അടുത്തുള്ള വൈഫൈ കണ്ടുപിടിക്കാന്‍ ഫേസ്ബുക്കിന്റ പുതിയ ഫീച്ചര്‍

ഫേസ്ബുക്ക് സമീപത്തുള്ള ഫ്രീ അല്ലെങ്കില്‍ പബ്ലിക് വൈഫൈ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ഫേസ്ബുക്ക് വൈഫൈ ഡിസ്‌കവറി ഫീച്ചര്‍ ചില രാജ്യങ്ങളില്‍ ഇപ്പോള്‍ ആക്ടീവാക്കിയിരിക്കുന്നു

സുഹൃത്തുക്കളുമായി എപ്പോഴും ചാറ്റ് ചെയ്യാനും നമ്മുടെ അനുഭവങ്ങളും മറ്റും ഷെയര്‍ ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള പുതിയ ഫീച്ചര്‍ ആക്ടീവ് ആക്കിയിരിക്കുന്നു എന്നാണ് ഫേസ്ബുക്ക് ഈ ഫീച്ചറിനെ പറ്റി പറഞ്ഞത്. 
ഇപ്പോള്‍ ഐഒഎസ് ഫോണുകളിലാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. ഫോണില്‍ ലഭ്യമാണോ എന്ന്  അറിയാന്‍ മെനു വില്‍ 'Enable Find Wi-Fi' ഉണ്ടോ എന്ന് നോക്കിയാല്‍ മതി. ഒപ്ഷന്‍ ഉണ്ടെങ്കില്‍ അത് ഓണാക്കിയാല്‍ അടുത്തുള്ള വൈ ഫൈ പോയിന്റ് ചെയ്യും.

ഫേസ്ബുക്കില്‍ എപ്പോഴും ആക്ടീവായിരിക്കാന്‍ ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇന്റര്‍നെറ്റ കണക്ഷന്‍ ഇല്ലാതെ തന്നെ ഫേസ്ബുക്ക് പോസ്റ്റിംഗും ലൈവ് വീഡിയോയുമൊക്കെ ഇതിലൂടെ സാധ്യമാകും.
 

Facebook's new feature let you to find nearby wifi

RECOMMENDED FOR YOU: