ഫേസ്ബുക്ക് ജിഫ് ബട്ടണുകള്‍ പരീക്ഷിക്കുന്നു

NewsDesk
ഫേസ്ബുക്ക് ജിഫ് ബട്ടണുകള്‍ പരീക്ഷിക്കുന്നു

കമന്റ് ബോക്‌സില്‍ ജിഫ് ബട്ടണുകള്‍ പരീക്ഷിക്കാന്‍ സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ജിഫിയിലേയും ടെനറിലേയും ജിഫ് ബട്ടണുകളാണ് പരീക്ഷിക്കുന്നത്.

എല്ലാവരും gif വളരെയധികം ഇഷ്ടപ്പെടുന്നതിനാല്‍ കമന്റ്‌സില്‍ ഉള്‍പ്പെടുത്താനുള്ള പരീക്ഷണങ്ങള്‍ തുടങ്ങുന്നതായി ഫേസ്ബുക്ക് അറിയിച്ചു.

ടെസ്റ്റിംഗിനു ശേഷം gif കമന്റ് ബട്ടണ്‍ ഒരു ചെറിയ ശതമാനം ഫേസ്ബുക്ക് യൂസേഴ്‌സിന് ഇത് ലഭ്യമാകും.ഫേസ്ബുക്ക് മെസഞ്ചറിലെ പോലെ തന്നെയായിരിക്കും ഇത് വര്‍ക്ക് ചെയ്യുക. ഇന്‍ലൈനായി റിയാക്ഷന്‍സ് ആഡ് ചെയ്യാനും gif ബ്രൗസ് ചെയ്്ത് ആഡ് ചെയ്യാനും സാധിക്കും.

ഫേസ്ബുക്ക് മെസഞ്ചറില്‍ പുതിയതായി @ Mentions and Reactions  എന്ന സംവിധാനം ഫേസ്ബുക്ക് തുടങ്ങിയിരുന്നു.
 

Facebook to test gif buttons in comments

RECOMMENDED FOR YOU: