ഫേസ്ബുക്ക് പരസ്യങ്ങളില്‍ ക്ലിക്ക്-ടു-വാട്ട്‌സ്അപ്പ് ബട്ടണുകളും

NewsDesk
ഫേസ്ബുക്ക് പരസ്യങ്ങളില്‍ ക്ലിക്ക്-ടു-വാട്ട്‌സ്അപ്പ് ബട്ടണുകളും

ഫേസ്ബുക്കില്‍ പരസ്യം നല്‍കുന്നവരാണോ നിങ്ങള്‍? ഇനി മുതല്‍ വളരെയധികം ഉപഭോക്താക്കളിലേക്ക് പരസ്യം എത്തിക്കാനുള്ള സംവിധാനമൊരുക്കി ഫേസ്ബുക്ക്. ക്ലിക്ക് ടു വാട്ട്‌സ് അപ്പ് ബട്ടണ്‍ പരസ്യം നല്‍കുന്നവര്‍ക്ക് 1 ബില്ല്യണിലധികമുള്ള വാട്ട്‌സ്അപ്പ് ഉപഭോക്താക്കളിലേക്ക് പരസ്യം എത്തിക്കാനുള്ള സംവിധാനമാണിത്.

ഫേസ്ബുക്കിന് 2.1ബില്ല്യണ്‍ ഉപയോക്താക്കളാണ് ഉളളത്. ക്ലിക്ക് ടു വാട്ട്‌സ്അപ്പ് ബട്ടണുകള്‍ പതിയെ ഫേസ്ബുക്ക് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തുന്നുവെന്ന കാര്യം ടെക് ക്രഞ്ച് ഉറപ്പിച്ചു. ആദ്യഘട്ടത്തില്‍ സൗത്ത് അമേരിക്ക, ആഫ്രിക്ക, ആസ്‌ട്രേലിയ, ഏഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും.

പല ആളുകളും ഇപ്പോള്‍ തന്നെ ചെറിയ ബിസിനസ്സ് പരസ്യങ്ങള്‍ക്കായി വാട്ട്‌സ്അപ്പ് ഉപയോഗിക്കുന്നുണ്ട്. വാട്ട്‌സ്അപ്പ് വേഗത്തില്‍ ആശയങ്ങള്‍ കൈമാറാന്‍ സഹായിക്കുന്നതിനാലാണിത്. ഫേസ്ബുക്ക് പ്രൊഡക്ഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പഞ്ചം ഗജ്ജര്‍ പറഞ്ഞു. 

ഫേസ്ബുക്ക് പരസ്യത്തില്‍ ക്ലിക്ക് ടു വാട്ടസ് അപ്പ് ബട്ടണ്‍ ചേര്‍ക്കുന്നതോടെ തങ്ങളുടെ പ്രൊഡക്ടുകളെ ജനങ്ങളിലേക്കെത്തിക്കുന്നത് ബിസിനസ്സുകാര്‍ക്ക് എളുപ്പമാക്കി തീര്‍ക്കും. 

ഫേസ്ബുക്ക് പേജുകളില്‍ ഇപ്പോഴേ 1 മില്ല്യണിലധികം ആളുകള്‍ വാട്ട്‌സ്അപ്പ് നമ്പറുകള്‍ കൊടുത്തിട്ടുണ്ട്.
ആഡ് വീക്ക് റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഫീച്ചര്‍ വര്‍ക്ക് ചെയ്യുന്നതിനായി ഫേസ്ബുക്ക് ആഡുകളില്‍ വാട്‌സ്അപ്പ ലോഗോയും സെന്റ് മെസേജ് ബട്ടണുകളും വാട്ട്‌സ്അപ്പ് നമ്പറിനൊപ്പം ചേര്‍ക്കാം. ഈ മെസേജുകള്‍ സ്മാര്‍ട്ട് ഫോണില്‍ വാട്ട്‌സ്അപ്പ് ഉള്ളയൂസേഴ്‌സിന് മാത്രമാവും സെന്റ് ആകുക.

ഈ ഫീച്ചര്‍ ക്ലിക്ക് ടു മെസഞ്ചര്‍ ബട്ടണിന് സമാനമാകും. കഴിഞ്ഞ വര്‍ഷം അവസാനം ഫേസ്ബുക്ക് അനൗണ്‍സ് ചെയ്ത ഫീച്ചറാണിത്.

Facebook introduced click to whats app button on facebook advertisements

RECOMMENDED FOR YOU: