ഫേസ്ബുക്ക് ഇനി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും...

NewsDesk
ഫേസ്ബുക്ക് ഇനി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും...

ഫേസ്ബുക്ക് പുതിയ ചില മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു. അതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളായ മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ നോട്ടിഫിക്കേഷന്‍സ് ഒന്നാക്കുന്നു.

ആപ്പുകള്‍ സ്വിച്ച് ചെയ്ത് ചാറ്റുകള്‍ വായിക്കാം. മെസഞ്ചറിലുള്ളതുപോലെ.മൂന്നു ആപ്ലിക്കേഷനും ഫോണിലുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാവൂ. ഒരു നോട്ടിഫിക്കേഷനും ശ്രദ്ധയില്‍പ്പെടാതെ പോവരുത് എന്ന ഉദ്ദേശത്തോടെയാണിത്. 

ഫേസ്ബുക്കിലെ പുതിയ ഒരു ഓപ്ഷനാണ് ഓര്‍ഡര്‍ ഫുഡ് എന്നത്. യുഎസില്‍ ഉപയോഗത്തിലുള്ള ഇത് ഉപയോഗിച്ച് പാര്‍ട്ട്‌നറിംഗ് റെസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാവും. 

നീല നിറത്തിലുള്ള ഹാംബര്‍ഗര്‍ ലോഗോ ആണിതിന്റെ ചിഹ്നം. ഈ ഓപ്ഷനില്‍ ക്ലി്ക് ചെയ്താല്‍ ഡെലിവറി.കോം , സ്ലൈസ് തുടങ്ങിയവ ഉപയോഗിച്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഡെസ്‌ക്കടോപ്പിലും ഈ സൗകര്യമുണ്ട്. ഇന്ത്യയില്‍ നിലവില്‍ ഈ സൗകര്യം തുടങ്ങിയിട്ടില്ല.

ഫുഡ് ഓര്‍ഡറിംഗ് ആപ്പുകളിലേ പോലെ ഇതിലും ഫുഡ് ഓര്‍ഡര്‍ ചെയ്യാനും, പെയ്‌മെന്റ് നല്‍കാനും, ഡെലിവറിംഗ് സ്റ്റാറ്റസ് ചെക്ക് ചെയ്യാനുമാവും.ഇന്ത്യയില്‍ ഉടന്‍ ഈ ഓപ്ഷന്‍ ആക്ടീവാകുമെന്നാണ് കരുതുന്നത്.

Facebook Food Ordering Coming Soon

RECOMMENDED FOR YOU: