കൂടുതല്‍ ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍ 525,725 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ റിവിഷന്‍

NewsDesk
കൂടുതല്‍ ഡാറ്റ ഓഫറുമായി ബിഎസ്എന്‍എല്‍ 525,725 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ റിവിഷന്‍

ബിഎസ്എന്‍എല്‍ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ കൊണ്ടുവരുന്നതിനായി തങ്ങളുടെ പല താരീഫുകളും റിവൈസ് ചെയ്തുകൊണ്ടിരിക്കുകയാണ്. എയര്‍ടെല്‍, വൊഡാഫോണ്‍,ജിയോ എന്നിവയില്‍ നിന്നുമുള്ള കടുത്ത മത്സരവും കാരണമാണ്. ഇത്തവണ 525രൂപ, 725രൂപ പോസ്റ്റ് പെയ്ഡ് പ്ലാനുകളാണ് റിവൈസ് ചെയ്തിരിക്കുന്നത്. 525രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഓരോ മാസവും 40ജിബി ഡാറ്റ ഓഫര്‍ ചെയ്യുന്നു ഇപ്പോള്‍. 725രൂപയുടെ പ്ലാനില്‍ 50ജിബി ഡാറ്റ ഓഫറുണ്ട്. കൊല്‍ക്കത്ത സര്‍ക്കിളില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ 525രൂപ പ്ലാനില്‍ 80ജിബി ഡാറ്റ ലഭ്യമാണ്.


ബിഎസ്എന്‍എല്ലിന്റെ റിവൈസ് ചെയ്ത 525രൂപ പ്ലാനില്‍ 40ജിബി ഡാറ്റയ്‌ക്കൊപ്പം അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 100 എസ്എംഎസ് നിത്യവും, സൗജന്യമായി ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എന്നിവ ലഭ്യമാണ്. മുമ്പ് 525രൂപ പ്ലാന്‍ 15ജിബി ഡാറ്റ മാത്രമാണ് മാസത്തില്‍ നല്‍കിയിരുന്നത്. എന്നല്‍ ഈ രണ്ട് പ്ലാനിലും ഡാറ്റ റോളോവര്‍ സംവിധാനം ബിഎസ്എന്‍എല്‍ നല്‍കുന്നില്ല. കൊല്‍ക്കത്ത സര്‍ക്കിളില്‍ 525രൂപ പ്ലാനില്‍ റിവൈസ് ചെയ്ത ശേഷം 80ജിബി ഡാറ്റയും അതില്‍ 200ജിബി ഡാറ്റ റോളോവര്‍ ചെയ്യാനും സാധിക്കുമായിരുന്നു.


725രൂപയുടെ റിവൈസ്ഡ് പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 50 ജിബി ഡാറ്റ, വോയ്‌സ് കോളുകള്‍, 100എസ്എംഎസ് നിത്യവും, കൂടാതെ ഒരു വര്‍ഷത്തെ സൗജന്യ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പും ലഭ്യമാണ്. ഈ പ്ലാനിലും ഡാറ്റ റോളോവര്‍ സാധ്യമല്ല. ഡാറ്റയുടെ എഫ് യു പി എത്തിക്കഴിഞ്ഞാല്‍ ബിഎസ്എന്‍എല്‍ സ്പീഡ് 40കെപിബിഎസ് ആയി കുറയ്ക്കും. ടെലികോം ടോക്ക് ആണ് ബിഎസ്എന്‍എല്‍ റിവിഷനുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.


വൊഡാഫോണ്‍,എയര്‍ടെല്‍ എന്നിവരും നല്ല പോസ്റ്റ്‌പെയ്ഡ് പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൊഡാഫോണ്‍ 499രൂപ മാസം വരുന്ന പോസ്റ്റ് പെയ്ഡ് പ്ലാനില്‍ 75ജിബി ഡാറ്റ,അണ്‍ലിമിറ്റഡ് കോള്‍, 100എസ്എംഎസ് നിത്യവും, സൗജന്യ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എന്നിവ നല്‍കുന്നു. എയര്‍ടെല്ലിലും ഇതേ നിരക്കിലുള്ള പോസ്റ്റ്‌പെയ്ഡ് പാക്കേജ് ലഭ്യമാണ്. വൊഡാഫോണിന്റെ അതേ ഡാറ്റ ബെനിഫിറ്റിനൊപ്പം എയര്‍ടെല്‍ 500ജിബി ഡാറ്റ റോളോവര്‍ ഫസിലിറ്റിയും നല്‍കുന്നു. കൂടാതെ വിങ്ക് ടിവി സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി ആസസ്, മൂവീസ് ,ലൈബ്രറി ആസസും നല്‍കുന്നു.കൂടാതെ ഹാന്‍ഡ് സെറ്റ് ഡാമേജ് പ്രൊട്ടക്ഷനും ഉണ്ട്.

BSNL revised its 525Rs 725 Rs postpaid plans to offer more data benefits

RECOMMENDED FOR YOU: