റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍ : 333 രൂപ 270ജിബി ഡാറ്റ

NewsDesk
റിലയന്‍സ് ജിയോയോട് മത്സരിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫര്‍ : 333 രൂപ 270ജിബി ഡാറ്റ

ജിയോയോട് മത്സരിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ വമ്പന്‍ ഓഫര്‍. 333 രൂപയ്ക്കും 395രൂപയ്ക്കും ഇടയിലുള്ള മൂന്നു പുതിയ ഓഫറുകളാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

333രൂപയുടെ റീചാര്‍ജ്ജില്‍ 90ദിവസത്തേക്ക് 270ജിബി 3ജി ഡാറ്റ എന്നതാണ് ഒരു ഓഫര്‍. ദിവസവും 3ജിബി വീതമായിരിക്കും ഈ പ്ലാന്‍ പ്രകാരം ലഭ്യമാകുക. റിലയന്‍സ് പ്രൈം കസ്റ്റമേഴ്‌സിന് 2ജിബി 4ജി ഡാറ്റയാണ് ദിവസേന നല്‍കുന്നത്. മറ്റുള്ള ടെലികോം കസ്റ്റമേഴ്‌സ് 4ജി ഡാറ്റയില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മറ്റാരും നല്‍കാത്ത് ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തുന്നത്.


ബിഎസ്എന്‍എല്ലിന്റെ മറ്റൊരു പ്ലാന്‍ 'ദില്‍ കോല്‍ കെ ബോല്‍' ആണ്. ഈ പ്ലാന്‍ പ്രകാരം 28 ദിവസത്തേക്ക് ഓരോ ദിവസവും 3ജി സ്പീഡില്‍ 2ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി വോയ്‌സ് കോളും ലഭ്യമാകും. 2ജിബിക്ക് ശേഷം സ്പീഡ് സെക്കന്റില്‍ 80കിലോബിറ്റ എന്നതിലേക്ക് മാറും.റിലയന്‍സ് ജിയോയുടെ ദന്‍ദനാദന്‍ ഓഫറിന് തുല്യമാണ് ഈ ഓഫര്‍.

നെഹലേ പെ ദേഹല എന്ന പേരിലുള്ള മൂന്നാമത്തെ പ്ലാന്‍ പ്രകാരം ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ 3000 മിനിറ്റും മറ്റ് നെറ്റവര്‍ക്കുകളിലേക്ക് 1800 മിനിറ്റും ടോക് ടൈമും ലഭ്യമാകും. 395രൂപയുടെ പ്ലാനാണിത്. 3ജി സ്പീഡിലുള്ള 2ജിബി ഡാറ്റയും ഇതോടൊപ്പം ലഭ്യമാണ്. 71 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ കാലാവധി.

BSNL launches new offer 270 GB data at Rs333

RECOMMENDED FOR YOU: