ബിഎസ്എന്‍എല്‍ ഈദ് സ്‌പെഷല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

NewsDesk
ബിഎസ്എന്‍എല്‍ ഈദ് സ്‌പെഷല്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

786 രൂപയുടേയും 599 രൂപയുടേയും ഈദ് സ്‌പെഷല്‍ കോംപോ ഓഫറുമായി ബിഎസ്എന്‍എല്‍ പെരുന്നാള്‍ ആഘോഷിക്കുന്നു. ഡാറ്റ, വോയ്‌സ് കോള്‍ ലഭ്യമാക്കുന്ന 2 പ്രീ പെയ്ഡ് ഓഫറുകള്‍ ആണ് ഈദ് സ്‌പെഷലായി പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂണ്‍ 30വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. 786 രൂപയുടെ റീച്ചാര്‍ജ്ജിന് ഫുള്‍ടോക്‌സൈമും 90 ദിവസത്തേക്ക് 3ജിബി ഡാറ്റയും 786രൂപയുടെ വോയ്‌സ് കോളും ലഭ്യമാകും. 599രൂപയുടെ റീചാര്‍ജ്ജ് പ്ലാനില്‍ 507രൂപ മെയിന്‍ അക്കൗണ്ടിലും 279രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ടിലും ലഭിക്കും. 10 ഓണ്‍നൈറ്റ് എസ്എംഎസും ഈ പ്ലാനിലുണ്ട്. 30 ദിവസത്തേക്കാണ് 599രൂപയുടെ പ്ലാന്‍ ലഭ്യമാകുക. 

ഇവ കൂടാതെ 110രൂപ, 210 രൂപ, 290 രൂപ എന്നിവയുടെ പ്ലാനില്‍ കസ്റ്റമേഴ്‌സിന് 115രൂപ 220 രൂപ 310 രൂപ എന്നിങ്ങനെ ബാലന്‍സ് ലഭ്യമാണ്. ഇവ കൂടാതെ നിരവധി ഫുള്‍ ടോക്ക്‌ടൈം, എക്‌സ്ട്രാ ടോക്ടൈം ഓഫറുകളും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ഓഫറുകളെല്ലാം പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ്.

BSNL launched Rs786 Rs599 Eid special offers

RECOMMENDED FOR YOU: