2399 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

NewsDesk
2399 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 2399 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാന്‍ 600 ദിവസം വാലിഡിറ്റിയുള്ള ഇന്ത്യയിലൊട്ടാകെ പ്രഖ്യാപിച്ചു. കൂടാതെ 149രൂപ, 725 രൂപ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ ചെന്നൈ, തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രമുണ്ടായിരുന്നത് പിന്‍വലിക്കുകയും ചെയ്തു. ചെന്നൈ, തമിഴ്‌നാട് സര്‍ക്കിളുകളിെ വസന്തം ഗോള്‍ഡ് പിവി 96 എന്ന പേരിലുള്ള 96രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനും ബിഎസ്എന്‍എല്‍ പിന്‍വലിച്ചിരിക്കുകയാണ്. കസ്റ്റമേഴ്‌സിനോട് പുതിയ പ്ലാനിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 74, 75 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി റിവൈസ് ചെയ്തിട്ടുമുണ്ട്.

2399രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത് ട്വീറ്റിലൂടെയാണ്. പുതിയ പ്ലാന്‍ ആന്‍ഡമാന്‍, നികോബാര്‍, ജമ്മു ആന്റ് കാശ്മീര്‍ സര്‍ക്കിളുകളിലൊഴികെ മറ്റെല്ലായിടത്തും ലഭ്യമാകും. പുതിയ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ ഓഫറാണുള്ളത്. 250മിനിറ്റ് ഫെയര്‍ യൂസേജ് പോളിസിയില്‍. 100 സൗജന്യ എസ്എംഎസ് മെസേജ് ദിവസവും 600ദിവസത്തേക്ക്. പെഴ്‌സണലൈസ്്ഡ് റിംഗ് ബാക്ക് ടോണുകള്‍ക്ക് ആസസുമുണ്ട്. എന്നാല്‍ റീചാര്‍ജ്ജ് തീയ്യതി മുതല്‍ 60ദിവസത്തേക്ക് മാത്രമാണ്.

2399രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനില്‍ ഡാറ്റ ബെനിഫിറ്റ് ലഭ്യമല്ല. വോയ്‌സ് കോളിംഗിന് മാത്രമായുള്ളതാണ് പുതിയ പ്ലാന്‍.

പുതിയ പ്രീപെയ്ഡ് പ്ലാനിനു പുറമം, ബിഎസ്എന്‍എല്‍ 96രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. യൂസേഴ്‌സിന് പുതിയ പ്ലാനിലേക്ക് മാറുന്നതിനായി *123# അവരുടെ നമ്പറില്‍ നിന്നും ഡയല്‍ ചെയ്യാം.

 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE