ബിഎസ്എന്‍എല്ലില്‍ 147രൂപയുടെ പുതിയ റീചാര്‍ജ്ജ് പ്ലാന്‍

NewsDesk
ബിഎസ്എന്‍എല്ലില്‍ 147രൂപയുടെ പുതിയ റീചാര്‍ജ്ജ് പ്ലാന്‍

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ പ്രീപെയ്ഡ പ്ലാന്‍ പ്രഖ്യാപിച്ചു. 147രൂപ വില വരുന്ന പ്ലാനിന് 30 ദിവസം വാലിഡിറ്റി ആണുള്ളത്. ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചിറക്കിയതാണ് പുതിയ പ്ലാന്‍. 247രൂപ, 1999രൂപ പ്ലാനുകളുടെ വാലിഡിറ്റി നീട്ടിയിട്ടുമുണ്ട്. കൂടാതെ 78രൂപ, 551രൂപ, 249രൂപ, 447രൂപ പ്ലാനുകള്‍ പിന്‍വലിച്ചിരിക്കുകയാണ്. പതഞ്ജലി പ്രീപെയ്ഡ് പ്ലാനുകളായ 144രൂപ, 792രൂപ, 1584രൂപ പ്ലാനുകള്‍ നിര്‍ത്തുകയും ചെയ്തു.

ബിഎസ്എന്‍എല്‍ ചെന്നൈ ഡിവിഷന്‍ സര്‍ക്കുലര്‍ പ്രകാരം 147 പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോകല്‍, എസ്ടിഡി വോയ്‌സ് കോളുകള്‍, 250 മിനിറ്റ് ലിമിറ്റോടെ ഫെയര്‍ യൂസേജ് പോളിസി. എംടിഎന്‍എല്‍ നെറ്റ് വര്‍ക്കിലേക്കേ് വോയ്‌സ് കോള്‍. 10ജിബി ഹൈ സ്പീഡ് ഡാറ്റ, ബിഎസ്എന്‍എല്‍ ട്യൂണുകളും 30ദിവസത്തേക്ക് ലഭിക്കും.

STV COMBO 147 എന്ന മെസേജ് 123യിലേക്ക് അയച്്ച് പുതിയ പ്ലാന്‍ റീചാര്‍ജ്ജ് ചെയ്യാനാവും ബിഎസ്എന്‍എല്‍ സൈറ്റിലൂടെയും ചാനല്‍ ടോപ്അപ്പിലൂടെയും റീചാര്‍ജ്ജ് ചെയ്യാം.

147രൂപയുടെ പ്ലാന്‍ പ്രഖ്യാപിച്ചതൊടൊപ്പം 247രൂപ, 1999രൂപ പ്ലാനുകളുടെ വാലിഡിറ്റി കൂട്ടുകയും ചെയ്തിട്ടുണ്ട്. കൂടുതലായി ആറ്, 74ദിവസങ്ങളാണ് യഥാക്രമം ലഭിക്കുക. അതായത് 247രൂപ പ്ലാനില്് 36ദിവസം വാലിഡിറ്റിയും 1999രൂപ പ്ലാനിന് 439ദിവസം വാലിഡിറ്റിയും ലഭിക്കും.

247രൂപ പ്ലാനിലും ബിഎസ്എന്‍എല്‍ ട്യൂണുകള്‍, ലോക്ദന്‍, ഇറോസ് നൗ കണ്ടന്റുകള്‍ 30ദിവസത്തേക്ക് ലഭിക്കും. ഇവ കൂടാതെ ബിഎസ്എന്‍എല്‍ 429രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഈറോസ് നൗ സെര്‍വീസും ആഡ് ചെയ്തിട്ടുണ്ട്.

ഓണ്‍ലി ടെക് ആണ് മാറ്റങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
 

BSNL announced new 147Rs prepaid recharge plan also extended the validity of 247Rs, 1999Rs plans

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE