ബിഎസ്എന്‍എല്‍ 39രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍

NewsDesk
ബിഎസ്എന്‍എല്‍ 39രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍

ബിഎസ്എന്‍എല്‍ 39രൂപയുടെ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് പാക്ക് അവതരിപ്പിച്ചു. ഈ പ്ലാന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി വോയ്‌സ്‌കോളുകള്‍ ലഭിക്കും. ഇതില്‍ ബിഎസ്എനന്‍ പ്രീപെയ്ഡ് കസ്റ്റമേഴ്‌സുമായുള്ള നാഷണല്‍ റോമിംഗും ഉള്‍പ്പെടും. ജിയോയുടെ 52രൂപയുടെ റീചാര്‍ജ്ജിന് സമാനമായ പാക്കേജാണിത്. ജിയോയില്‍ ഫ്രീ കോളുകള്‍ക്ക് പുറമെ ഡാറ്റയും എസ്എംഎസും ലഭിക്കും. ജിയോ അവരുടെ ജിയോ ഫൈബര്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്റ് സേവനം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തുതന്നെ ബിഎസ്എന്‍എല്‍ അവരുടെ ഫൈബര്‍ ബ്രോഡ്ബാന്റ് ഓഫറുകള്‍ പുതുക്കാനുള്ള ഒരുക്കത്തിലാണ്. ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പ്ലാനുകളില്‍ എഫ് യുപി ഡാറ്റ ഇരട്ടിയാക്കിയിട്ടുണ്ട്. എന്നാല്‍ ബ്രോഡ്ബാന്റ് പ്ലാനുകള്‍ കേരളസര്‍ക്കിളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുക. ഇന്ത്യ മുഴുവനാക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളില്ല.


39രൂപയുടെ പ്ലാന്‍ ഇന്ത്യയില്‍ മുഴുവനായും (ഡല്‍ഹി, മുംബൈ സര്‍ക്കിള്‍ ഒഴികെ) ലഭ്യമാകും. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ കൂടാതെ 100 എസ്എംഎസ്,ഫ്രീ പിആര്‍ബിടി(പെഴ്‌സണലൈസ്ഡ് റിംഗ്ബാക്ക് ട്യൂണുകള്‍), എന്നിവയും ഉണ്ട്. എന്നാല്‍ ഡാറ്റ ഓഫറുകള്‍ ഈ പാക്കിലില്ല. ഒരു പ്രസ് സ്‌റ്റേറ്റ്‌മെന്റിലൂടെ ബിഎസ്എന്‍എല്‍ ബോര്‍ഡ് ഡയറക്ടര്‍ ആര്‍കെ മീത്തല്‍ ആണ് പുതിയ താരീഫ് വൗച്ചര്‍ പ്രഖ്യാപിച്ചത്. 10ദിവസം വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. 7ദിവസം വാലിഡിറ്റിയുള്ള റിലയന്‍സ് ജിയോയുടെ 52രൂപ പാക്കേജിന് തുല്യമാണ് ഈ പ്ലാന്‍. ജിയോ പ്ലാനില്‍ 1.05ജിബി ബന്‍ഡില്‍ഡ് ഡാറ്റ 150എംബി ദിവസം എന്ന രീതിയില്‍ ലഭിക്കും.


ബിഎസ്എന്‍എല്‍ മൂന്ന് ഫൈബര്‍ ബ്രോഡ്ബാന്റ് പ്ലാനുകളും പുതുക്കിയിട്ടുണ്ട്. 1045രൂപ, 1395രൂപ, 1895രൂപ എന്നിവയാണിത്. ആദ്യത്തേത് ബിഎസ്എന്‍എല്‍ ഫൈബ്രോ ബിബിജി യുഎല്‍ഡി 1045 സിഎസ്48 പ്ലാന്‍, ഈ പ്ലാനില്‍ ഇപ്പോള്‍ 30എംബിപിസ് ഡൗണ്‍ലോഡ് സ്പീഡില്‍ 100ജിബി എഫ് യുപി ഡാറ്റ് 1045രൂപ മാസം ലഭിക്കും. മുമ്പ് ഈ പ്ലാന്‍ 50ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്. ഇപ്പോളും ഈ പ്ലാന്‍ ഇന്റര്‍നെറ്റ് ആസസിന് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നുണ്ട്. എഫ് യുപി ലിമിറ്റിന് ശേഷം ഡൗണ്‍ലോഡ് സ്പീഡ് 2എംബിപിഎസ് ആവുമെന്ന് മാത്രം.


ബിഎസ്എന്‍ അപ്‌ഗ്രേഡ് ചെയ്തിരിക്കുന്ന രണ്ടാമത്തെ പ്ലാന്‍ ഫൈബ്രോ ബിബിജി യുഎല്‍ഡി 1395 സിഎസ്49 ആണ്. ഇപ്പോള്‍ 150ജിബി ഡാറ്റ മാസത്തില്‍ 40എംബിപിഎസ് ബാന്റ് വിഡ്ത്ത് സ്പീഡ് ലഭിക്കും. മുമ്പ് 75ജിബി ഡാറ്റയായിരുന്നു.1395രൂപ മാസം ആണ് വില. ഈ പ്ലാനിലും അണ്‍ലിമിറ്റഡ് ഡാറ്റ ഉണ്ട്, ലിമിറ്റിന് ശേഷം സ്പീഡ് 2എംബിപിഎസ് ആവുമെന്ന് മാത്രം.


മൂന്നാമത്തെ പ്ലാന്‍ ഫൈബ്രോ ബിബിജി യുഎല്‍ഡി 1895 സിഎസ്129 ആണ്. ഇപ്പോള്‍ ഈ പ്ലാനില്‍ 200ജിബി ഡാറ്റ 50എംബിപിഎശ് സ്പീഡില്‍ ലഭിക്കും. 1895രൂപയാണ് മാസത്തില്‍. മുമ്പ് 100ജിബി ആയിരുന്നു എഫ് യുപി ലിമിറ്റ്. ടാക്‌സും സെര്‍വീസ് ചാര്‍ജ്ജും ഇല്ലാത്ത വിലയാണ് എല്ലാം പറയുന്നത്. 


ബിഎസ്എന്‍എല്‍ പ്ലാനുകളില്‍ വോയ്‌സ് ഓവര്‍ ഫസിലിറ്റി തുടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് മിനിമം എഫ്എംസി കമ്മിറ്റ്‌മെന്റ് 195രൂപയോ മുകളിലോ ആവും. 2000രൂപ അധികം നല്‍കിയാല്‍ ഫൈബ്രോ പ്ലാന്‍ സബ്‌സ്‌ക്രൈബേഴ്‌സിന് ഒരു സ്റ്റാറ്റിക് ഐപി ലഭി്ക്കും. കേരളത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ ഈ പ്ലാനുകള്‍ ലഭിക്കൂ. 


ജിയോയുടെ ഫൈബര്‍ പ്ലാനില്‍ യൂസേഴ്‌സിന് 1.1ടിബി ഡാറ്റയാണ് ഓഫര്‍. പുതിയ പ്ലാന്‍ മാസം 100ജിബി ഫ്രീ ഡാറ്റ 100എംബിപിഎസ് സ്പീഡില്‍ ലഭിക്കും. എഫ് യുപി ലിമിറ്റ് കഴിഞ്ഞാല്‍ 40ജിബി ഫ്രീ ഡാറ്റ ടോപ് അപ്പ് ആയി ലഭിക്കും. മാസത്തില്‍ 25പ്രാവശ്യം,അതായത് 1,100ജിബി അഥവാ 1.1ടിബി ഫ്രീ ഡാറ്റ.

BSNL announced Rs 39 plan with unlimited voice call offer, revamping on existing broadband plans also done

RECOMMENDED FOR YOU: