ബിഎസ്എന്‍എല്‍ ബമ്പര്‍ ഓഫര്‍ കാലാവധി നീട്ടി

NewsDesk
ബിഎസ്എന്‍എല്‍ ബമ്പര്‍ ഓഫര്‍ കാലാവധി നീട്ടി

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവരുടെ ഏറെ പോപുലര്‍ ആയിതീര്‍ന്ന ബമ്പര്‍ ഓഫര്‍ കാലാവധി നീട്ടി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ദിവസവും 2.2ജിബി കൂടുതല്‍ ഡാറ്റ എന്നതായിരുന്നു ഓഫര്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആണ് ഓഫര്‍ പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്ലിന്റെ 186രൂപ മുതല്‍ 2099 രൂപവരെയുള്ള റീചാര്‍ജ്ജ് പ്ലാനുകള്‍ക്ക് ഈ ഓഫര്‍ ലഭ്യമാണ്.പുതിയ തീരുമാനം ടെലികോം ഓപ്പറേറ്റര്‍ 1699രൂപ മുതല്‍ 2099രൂപവരെയുള്ള റീചാര്‍ജ്ജ് പ്ലാനുകള്‍ക്കും ബമ്പര്‍ ഓഫര്‍ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് വന്നത്. 2.2ജിബി ഡെയ്‌ലി ഡാറ്റ എന്നത് 2.1ജിബി ആക്കി കുറച്ചിട്ടുണ്ട്.


ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് ലിസിറ്റിംഗ് പറയുന്നതനുസരിച്ച് ബമ്പര്‍ ഓഫര്‍ മുമ്പത്തെ അവസാനതീയ്യതി ആയിരുന്ന ജനുവരി 31 എന്നതില്‍ നിന്നും ഏപ്രില്‍ 30 ആ്ക്കിയിട്ടുണ്ട്. ഫെബ്രുവരി 1മുതല്‍ എക്‌സറ്റന്‍ഷന്‍ നിലവില്‍ വരും.


ബമ്പര്‍ ഓഫര്‍ പ്രകാരം, 186,429,485,666,999,1699,2099 എന്നിങ്ങനെയുള്ള റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ 2.2ജിബി അധികഡാറ്റ ദിവസവും ഫെബ്രുവരി 1മുതല്‍ ലഭ്യമാകും. കഴിഞ്ഞ സെപ്തംബറില്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചപ്പോള്‍ ലഭ്യമായ ഓഫറിനു തുല്യമാണിത്.എന്നാല്‍ മുമ്പ് എക്സ്റ്റന്റ് ചെയ്തപ്പോള്‍ പുതിയ സബ്‌സക്രൈബേഴ്‌സിന് 2.1ജിബി ഡാറ്റയാണ് അധികം ലഭിച്ചിരുന്നത്.


റിവൈസ്ഡ് ബമ്പര്‍ ഓഫര്‍ അനുസരിച്ച് 186രൂപ, 429രൂപ, 999രൂപ റീചാര്‍ജ്ജുകാര്‍ക്ക് ദിവസം 3.2ജിബി ഡാറ്റ ലഭിക്കും. ഈ വാലിഡിറ്റികള്‍ക്ക് ബിഎസ്എന്‍എല്‍ നല്‍കുന്നത് 1ജിബി ഡാറ്റയാണ്. 485രൂപയുടേയും 666രൂപയുടേയും റീചാര്‍ജജ് പ്ലാനില്‍ 3.7ജിബി ഡാറ്റ ദിവസം ലഭ്യമാകും. സാധാരണ 1.5ജിബി ആണ് ദിവസം ലഭ്യമായിരുന്നത്. 1699രൂപയുടെ പ്ലാനില്‍ 4.2ജിബി(2ജിബി ഉണ്ടായിരുന്നത്), 2099രൂപ റീചാര്‍ജ്ജില്‍ 4ജിബി ഉണ്ടായിരുന്നിടത്ത് 6.2ജിബി ഡാറ്റ ദിവസവും ലഭ്യമാകും.

ബിഎസ്എന്‍എല്‍ റീചാര്‍ജ്ജ പ്ലാനുകളുടെ വാലിഡിറ്റി പഴയതുതന്നെയായിരിക്കും. 186രൂപയുടേത് 28ദിവസം വാലിഡിറ്റി, 429പ്ലാന്‍ 81ദിവസം വാലിഡിറ്റി, 485രൂപയുടെ പ്ലാനില്‍ 90ദിവസം വാലിഡിറ്റി എന്നിങ്ങനെ. 999രൂപയുടേതില്‍ 181ദിവസം വാലിഡിറ്റിയും മറ്റു രണ്ടു തുകകള്‍ക്ക് 365ദിവസം വാലിഡിറ്റിയുമുണ്ടാകും.
ടെലികോം ടോക് ആണ് ആദ്യം എക്‌സറ്റന്റഡ് ബമ്പര്‍ ഓഫര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ഓഫര്‍ കേരളം ഒഴികെയുള്ള സര്‍ക്കിളുകളിലായിരിക്കും ലഭ്യമാകുക.
 

BSNL Extends 'Bumper Offer'

RECOMMENDED FOR YOU: