ആപ്പിളിന്റെ പുതിയ മാക്ബുക് പ്രോ ഇന്ത്യന്‍ വിപണിയില്‍

NewsDesk
ആപ്പിളിന്റെ പുതിയ മാക്ബുക് പ്രോ ഇന്ത്യന്‍ വിപണിയില്‍

ഒക്ടോബറില്‍ അവതരിപ്പിച്ച ആപ്പിളിന്റെ പുതിയ മാകബുക് പ്രോ ഇന്ത്യന്‍ വിപണിയിലെത്തുന്നതായി ഇന്ത്യയിലെ ആപ്പിള്‍ റീസെല്ലര്‍.

കേരളത്തിലെ ഗാഡ്ജറ്റ് 360 ട്വിറ്ററിലൂടെയാണ് സ്റ്റോക്ക് ലഭ്യമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ മാക്ബുക് പ്രോ ടച്ച് ബാര്‍ സൗകര്യമുള്ളതാണ്. ഇതിന്റെ വില തുടങ്ങുന്നത് Rs. 155900 ലാണ്.ടച്ച് ബാറോടു കൂടിയ 13 ഇഞ്ച് മോഡലാണ് ഈ വിലയിലുള്ളത്. 15 ഇഞ്ച് മാക്ബുക്കിന്റെ വില Rs 205900 ആണ്. സ്‌റ്റോക്ക് വളരെ പരിമിതമായതിനാല്‍ വേഗത്തില്‍ ബുക്ക് ചെയ്യാന്‍ ട്വീറ്റിലൂടെ തന്നെ റീസെല്ലര്‍ ആവശ്യപ്പെടുന്നുണ്ട്.


മുമ്പത്തേതിനേക്കാള്‍ കനം കുറഞ്ഞതും മിനുസമുള്ളതുമാണ് പുതിയ മാക് ബൂക്ക് പ്രോ.മാക്ബുക്ക് പ്രോ മൂന്ന് വ്യത്യസ്ത രീതിയിലാണ് ഇറക്കിയിരുക്കുന്നത്. 13 ഇഞ്ചിന്റെ ഫംഗ്ഷനല്‍ കീയോടുകൂടിയ വേര്‍ഷന്‍, 13 ഇഞ്ചിന്റെ ടച്ച് ബാര്‍ സൗകര്യമുള്ളത്. 15 ഇഞ്ചിന്റെ കൂടുതല്‍ സൗകര്യങ്ങളുള്ളത് എന്നിവയാണത്.

13 ഇഞ്ച് ടച്ച് ബാര്‍ മോഡലില്‍ 13.3 ഇഞ്ചി എല്‍ ഇ ഡി ബാക് ലിറ്റ് IPS  ഡിസ്‌പ്ലേ 2560X1600 റെസലൂഷനോടു കൂടിയാണുള്ളത്. ഇത് വൈഡ് കളര്‍ ഗാമട്(p3) പിന്തുണയ്ക്കുകയും ചെയ്യും. ഇതില്‍ 256 GB SSD, 8GB RAM ഉം ഇന്റലിന്റെ ഐറിസ് ഗ്രാഫിക്‌സ് 550 യെയും പിന്തുണയ്ക്കും. 


 

Apple Macbook Pro now available in Indian market

RECOMMENDED FOR YOU: