എയര്‍ടെല്ലിന്റെ പുതിയ 558രൂപ പ്ലാന്‍ 82ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റ

NewsDesk
എയര്‍ടെല്ലിന്റെ പുതിയ 558രൂപ പ്ലാന്‍ 82ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റ

റിലയന്‍സ് ജിയോയുടെ 509രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനോട് മത്സരിക്കാനായി, ഭാരതി എയര്‍ടെല്‍ പുതിയതായി 558രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചു. എയര്‍ടെല്‍ പ്ലാന്‍ അനുസരിച്ച് 82ദിവസം ദിവസവും 3ജിബി ഡാറ്റ എന്ന രീതിയില്‍ ലഭ്യമാകും. ഈ പ്ലാനില്‍ മറ്റുനേട്ടങ്ങളും ലഭ്യമാണ്. ജിയോയുടെ 509രൂപയുടെ പ്ലാനില്‍ 4ജിബി പെര്‍ ഡേ ഡാറ്റ 28ദിവസത്തേക്ക് മാത്രമാണ്. ടെലികോം മാര്‍ക്കറ്റില്‍ വമ്പന്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതായിരുന്നു റിലയന്‍സ് ജിയോ അവതരിപ്പിച്ചതിലൂടെ. ടെലികോം ഭീമന്മാരെല്ലാം വമ്പന്‍ ഓഫറുകള്‍ ഇടയ്ക്കിടെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.


എയര്‍ടെല്‍ 558രൂപ പ്രീ പെയ്ഡ് പ്ലാന്‍
എയര്‍ടെല്‍ 558രൂപ പ്രീ പെയ്ഡ് പ്ലാന്‍ ഓഫര്‍ ചെയ്യുന്നത് 246ജിബിയുടെ 3ജി അല്ലെങ്കില്‍ 4ജി മൊത്തം ഡാറ്റ 82ദിവസത്തേക്ക് , ദിവസം 3ജിബി എന്ന രീതിയില്‍. അണ്‍ലിമിറ്റഡ് ലോക്കല്‍,എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളും ഇതോടൊപ്പമുണ്ട്. 100 ലോക്കല്‍,നാഷണല്‍ ഫ്രീ എസ്എംഎസും പ്ലാനില്‍ ലഭ്യമാണ്. 


ജിയോ 509രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ 
ജിയോയുടെ 509രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ അനുസരിച്ച് 112ജിബി 4ജി ഹൈ സ്പീഡ് ഡാറ്റ 28ദിവസത്തേക്കാണ് ലഭിക്കുക. ഡെയ്‌ലി കാപ്പ് 4ജിബി. ഡെയ്‌ലി ഡാറ്റ ലിമിറ്റ് തീര്‍ന്നാല്‍ ഇന്റര്‍നെറ്റ് സ്പീഡ് 64കെപിബിഎസ് ആയി കുറയും. ഈ പ്ലാനിലും അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകളുണ്ട്. കസ്റ്റമേഴ്‌സിന് ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ഒരു വര്‍ഷത്തേക്ക് ലഭിക്കും. 100എസ്എംഎസ് ഫ്രീ ആയും ലഭ്യമാകും.

RECOMMENDED FOR YOU: