ഹോട്ട്‌സ്റ്റാറിലൂടെ ലൈവ് ഐപിഎല്‍ 2018 മാച്ചസും ഹൈലൈറ്റ്‌സും എയര്‍ടിവി ഓഫര്‍

NewsDesk
ഹോട്ട്‌സ്റ്റാറിലൂടെ ലൈവ് ഐപിഎല്‍ 2018 മാച്ചസും ഹൈലൈറ്റ്‌സും എയര്‍ടിവി ഓഫര്‍

ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ തങ്ങളുടെ എയര്‍ടെല്‍ ടിവി ആപ്പില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചും. ഹോട്ട്‌സ്റ്റാര്‍ ആപ്പിലൂടെ വരുന്ന ഐപില്‍ 2018 ഏഷ്യാകപ്പ് 2018 എന്നിവയുടെ ലൈവ് മാച്ചും ഹൈലൈറ്റ്‌സും ഫ്രീ ആയി കാണാനാവും. എയര്‍ടിവി ഹോട്ടസ്റ്റാര്‍ ആപ്പ് എന്നിവയുടെ പാര്‍ട്ടനര്‍ ഷിപ്പിന്റെ ഭാഗമായാണ് പുതിയ ഓഫര്‍. കൂടാതെ എയര്‍ടിവി ആപ്പിന്റെ പുതിയ വെര്‍ഷനും കമ്പനി ഇറക്കുന്നു, അതില്‍ ക്രിക്കറ്റിന് മാത്രമായുള്ള സെക്ഷനുമുണ്ടാകും. ഐപിഎല്‍ 2018 ഏപ്രില്‍ 7 മുതല്‍ മെയ് 27വരെയാണ്.


ആന്‍ഡ്രോയിഡിലും ഐഫോണിലും പുതിയ വെര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട് എയര്‍ടെല്‍ ടിവി ആപ്പ് പുതിയ ഫീച്ചര്‍ ലഭ്യമാകാന്‍. പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കാനായി എയര്‍ടെല്‍ 4ജി സിം കാര്‍ഡുകളും ഉപയോഗിക്കണം.


അടുത്തിടെ ഹോട്ട്‌സ്റ്റാര്‍ ഒരു വര്‍ഷത്തേക്ക് 299രൂപയുടെ സ്‌പോര്‍ട്ട്‌സ് ഓണ്‍ലി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ പുറത്തിറക്കിയിരുന്നു. ഇതിലൂടെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ്, ഫോര്‍മുല 1 തുടങ്ങിയവയെല്ലാം ഇതില്‍ ലഭ്യമാകും.

Airtel tv offer to watch IPL 2018 live matches and highlights via hotstar

RECOMMENDED FOR YOU: