സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍

NewsDesk
സര്‍പ്രൈസ് ഓഫറുമായി എയര്‍ടെല്‍

എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് യൂസേഴ്‌സിനായി സര്‍പ്രൈസ് ഓഫര്‍ ഇറക്കിയിരിക്കുന്നു. 30ജിബി ഫ്രീ ഡാറ്റ ഓഫര്‍ ആണ് സര്‍പ്രൈസ് ഓഫര്‍ ആയി എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 3മാസത്തേക്കാണ് ഫ്രീ ഡാറ്റ ലഭ്യമാകുക. മാര്‍ച്ച് 13 മുതല്‍ ഇത് ലഭിച്ചു തുടങ്ങും.

ഒരു മാസം 10ജിബി എന്ന രീതിയില്‍ ആണ് ഇത് സെറ്റ് ചെയ്തിരിക്കുന്നത്. സര്‍പ്രൈസ് ഓഫര്‍ ലഭിക്കുന്ന എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാസം 10ജിബി ഫ്രീ ഡാറ്റ എന്ന രീതിയില്‍ മൂന്നുമാസം ലഭിക്കും. മാര്‍ച്ച് 31നകം എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സ് ആയിട്ടുള്ളവര്‍ക്കാണ് ഈ ഓഫര്‍.

ഈ ഓഫര്‍ ലഭിക്കാന്‍ ഗൂഗിള്‍ പ്ലേയില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ മൈ എയര്‍ടെല്‍ ആപ്പ് എന്നത് ഡൗണ്‍ലോഡ് ചെയ്യണം പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സ്. ഈ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ യൂസേഴ്‌സിന് അവര്‍ക്കുള്ള സര്‍പ്രൈസ് ഡയലോഗ് ബോക്‌സില്‍ ഡിസ്‌പ്ലേ ആകും. ഈ മെസേജ് ക്ലിക്ക് ചെയ്യുന്നതോടെ ഈ ഓഫര്‍ ലഭിച്ചു തുടങ്ങും. അഡീഷണല്‍ ഡാറ്റ മെസേജ് ആയി കാണിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം അവസാനം വൊഡാഫോണ്‍ പ്രഖ്യാപിച്ച് ഓഫറിനോട് സാമ്യമുള്ളതാണ് എയര്‍ടെലിന്റെ പുതിയ ഓഫര്‍. എന്നാല്‍ വൊഡാഫോണ്‍ 1ജിബിയുടെ നിരക്കില്‍ 10ജിബി ഡാറ്റ ലഭ്യമാകും എന്ന ഓഫറായിരുന്നു ഇറക്കിയിരുന്നത്. എയര്‍ടെല്‍ 10ജിബി സൗജന്യമായാണ് നല്‍കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ 30ജിബി ഫ്രീ ഡാറ്റ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രീ പെയ്ഡ് യൂസേഴ്‌സിനുള്ള റീചാര്‍ജ്്് ഓഫറുകളും പ്രഖ്യാപിക്കുകയുണ്ടായി. ഒരു ജിബി ഡാറ്റ ദിവസവും എന്ന ഓഫറാണ് ഇ്ത്. 345 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ 500എംബി ഡാറ്റ മാത്രമേ പകല്‍സമയത്ത് ഉപയോഗിക്കാന്‍ സാധിക്കൂ എന്ന റെസ്ട്രിക്ഷന്‍ നിലവിലുണ്ട്.ബാക്കി 500എംബി 12എഎംനും 6 എഎമ്മിനുമിടയില്‍ ഉപയോഗിക്കാം. 549 രൂപയുടെ പ്ലാനില്‍ പകല്‍ സമയത്ത് 1ജിബി ഡാറ്റ യാതൊരു റെസ്ട്രിക്ഷനുമില്ലാതെ തന്നെ ഉപയോഗിക്കാം. 

റിലയന്‍സ് ജിയോയുടെ പ്രൈം ഓഫറിനോട് മത്സരിച്ചു നില്‍ക്കാനായാണ് എയര്‍ടെല്‍,വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം ഓപ്പറേറ്റേഴ്‌സ് ഇത്തരതത്തിലുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ പ്രൈം കസ്റ്റമേഴ്‌സിന് 1ജിബി ഡാറ്റ ദിവസവും 303 രൂപയ്ക്ക് ഒരു മാസ്‌ത്തേക്ക് ലഭിക്കും. പോസ്റ്റ് പെയ്ഡ് യൂസേഴ്‌സിനാണ് ഈ ഓഫര്‍. 499 രൂപയ്ക്ക് 2ജിബി 4ജി ഡാറ്റ ദിവസവും ലഭിക്കും. 

RECOMMENDED FOR YOU: