റിലയന്‍സ് ജിയോയ്‌ക്കൊപ്പമെത്താന്‍ പുതിയ എയര്‍ടെല്‍ പ്ലാന്‍- 3ജിബി ഫ്രീ 4ജി ഡാറ്റ

NewsDesk
റിലയന്‍സ് ജിയോയ്‌ക്കൊപ്പമെത്താന്‍ പുതിയ എയര്‍ടെല്‍ പ്ലാന്‍- 3ജിബി ഫ്രീ 4ജി ഡാറ്റ

പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി ഇന്ത്യയിലെ വമ്പന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍. സെപ്റ്റംബറില്‍ അവതരിപ്പിച്ച റിലയന്‍സ് ജിയോയോടു പൊരുതാനായാണ് എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എയര്‍ടെല്ലിന്റെ പുതിയ സ്‌കീം, ചൊവ്വ ജനുവരി 3ന് അവതരിപ്പിച്ചത്, അനുസരിച്ച് ഒരു മാസത്തേക്ക് 3ജിബി ഫ്രീ 4ജി ഡാറ്റ/ month ഒരു വര്‍ഷത്തേക്ക് ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും , പുതിയവര്‍ക്കും ഫെബ്രുവരി 28 നകം 4ജി സൗകര്യത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ ഈ സ്‌കീം ലഭ്യമാകും.

ഇപ്പോള്‍ എയര്‍ടെല്‍ നെറ്റ് വര്‍ക്കില്‍ ഇല്ലാത്ത് 4ജി മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്കും ഈ 12month ഓഫര്‍ ലഭിക്കും. 4ജി ഹാന്‍ഡ്‌സെറ്റിലേക്ക് മാറുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും , ഇപ്പോള്‍ എയര്‍ട്ടെല്‍ ഉപയോഗിക്കുന്നവര്‍ക്കും, പ്ലാന്‍ കിട്ടും.

4G മാറി 5G വരുന്നു. 5Gയെ കുറിച്ച് കൂടുതലറിയൂ.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും എയര്‍ട്ടെല്ലില്‍ ഓഫറുകള്‍ ഉണ്ട്. 345 രൂപയുടെ റീചാര്‍ജ്ജില്‍ എല്ലാ നെറ്റവര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും 1ജിബി 4ജി ഡാറ്റയും ലഭിക്കും. എയര്‍ട്ടെല്‍ 4ജിയിലേക്ക് ഇപ്പോള്‍ മാറുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫര്‍ അനുസരിച്ച് ഫ്രീ ലോക്കല്‍ എസ് ടി ഡി കോളുകളും 4ജിബി ഡാറ്റയും ലഭ്യമാണ്.

ഏത് 4ജി മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് ഉള്ള പോസ്റ്റ് പെയ്ഡ് ഉപഭോക്താവിനും, 4ജി യിലേക്ക് അപ്‌ഗ്രേഡ് ചെയ്തവര്‍ക്കും എയര്‍ടെല്‍ നെറ്റവര്‍ക്ക് അല്ലെങ്കിലും പുതിയ മൈ പ്ലാന്‍ ഇന്‍ഫിനിറ്റി പ്ലാന്‍സ് ലഭിക്കും.

 

RECOMMENDED FOR YOU: