495രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍,ഐഡിയ

NewsDesk
495രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍,ഐഡിയ
ദീപാവലി എല്ലാ വര്‍ഷത്തേയും പോലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മാര്‍ക്കറ്റിംഗിലെ ഓഫറുകളുടെ പൂരമാണ്. എന്നാല്‍ ഇത്തവണ ഈ മത്സരത്തിലേക്ക് ടെലികോം മേഖല കൂടി എത്തിയിരിക്കുകയാണ്. റിലയന്‍സ് ജിയോയുടെ വരവോടെ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാനായി നിരവധി ടെലികോം കമ്പനികള്‍ വന്‍ഓഫറുകളാണ് നല്‍കുന്നത്. 
ജിയോയോട് പിടിച്ചുനില്‍ക്കാനായി എയര്‍ടെലും ഐഡിയയും ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്ലാന്‍ അനുസരിച്ച് ഐഡിയയും എയര്‍ടെല്ലും 1ജിബി 4ജി ഡാറ്റ ദിവസവും, കൂടാതെ അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍സും 84 ദിവസം വാലിഡിറ്റിയോടെ നല്‍കുന്നു. ഐഡിയയുടേയും എയര്‍ടെല്ലിന്റെയും ഈ പ്ലാന്‍ 495 രൂപ റീചാര്‍ജ്ജില്‍ ലഭ്യമാണ്. ജിയോയുടെ 399രൂപയുടെ പ്ലാനിനു പകരമായാണ് ഈ പ്ലാന്‍ ഇറക്കിയിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളിംഗിന് സമയം നിശ്ചയിച്ചിരിക്കുന്നത് 300 മിനിറ്റ് ദിവസവും 1200മിനിറ്റ് ആഴ്ചയില്‍ എന്ന രീതിയിലാണ്.
റിലയന്‍സ് ജിയോ 1ജിബി 4ജി ഡാറ്റ ദിവസവും , അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യത്തോടെ 84ദിവസത്തേക്ക് 399രൂപ പ്ലാനില്‍ നല്‍കുന്നുണ്ട്. പുതിയ കസ്റ്റമേഴ്‌സ് ആണെങ്കില്‍ പ്രൈം മെമ്പര്‍ഷിപ്പിനായുള്ള 99രൂപയും ഇതോടൊപ്പം അടക്കേണ്ടതുണ്ട്. മൊത്തം 498രൂപ. 
എയര്‍ടെല്ലും ജിയോയും ഈ പ്ലാന്‍ കൂടാതെ പ്രീ പെയ്ഡ് കസ്റ്റമേഴ്‌സിനായി കുറെ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്‍ പുതിയതായി ഒരു ഉത്സവപ്ലാന്‍ പ്രഖ്യാപിച്ചിരുന്നു. 799രൂപയുടെ പ്ലാനില്‍ 3ജിബി 3ജിഅല്ലെങ്കില്‍ 4ജി ഡാറ്റ ദിവസവും അണ്‍ലിമിറ്റഡ് ലോക്കല്‍ ആന്റ് എസ്ടിഡി കോളുകള്‍ എന്നിവയും 28ദിവസത്തേക്കായിരുന്നു ലഭിക്കുക.
ജിയോയുടെ 149രൂപയുടെ അണ്‍ലിമിറ്റഡ് കോളിംഗ് പ്ലസ് ഫ്രീ 4ജി ഡാറ്റ 28ദിവസത്തേക്ക് എന്ന പ്ലാനും എയര്‍ടെല്ലിന്റെ 199രൂപയുടെ പ്ലാനും നിലവിലുണ്ട്.
 

RECOMMENDED FOR YOU: