മണ്ഡലവ്രതവും ശബരിമല ദര്‍ശനവും

NewsDesk
മണ്ഡലവ്രതവും ശബരിമല ദര്‍ശനവും

ശബരിമല അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പദവിയിലേക്കുയര്‍ന്നു കഴിഞ്ഞു. കോടിക്കണക്കിന് അയ്യപ്പഭക്തരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നത്. ആചാരാനുഷ്ടാനുങ്ങളോടെ വൃതശുദ്ധിയോടെ അനുശാസനകളുനുസരിച്ച് വേണം തീര്‍ത്ഥാടനം നടത്തേണ്ടത്. 

മണ്ഡലവ്രതം പക്ഷത്രയ വ്രതമാണ്. പക്ഷം എന്നാല്‍ പതിനാലു ദിവസം.പക്ഷത്രയമെന്നാല്‍ 42 ദിവസം. 41 ദിവസം വ്രതവും 42 ദിവസം ദര്‍ശനവും.വ്രതാരംഭദിനത്തില്‍ മാല ധരിക്കണം. ഇതിനെ അയ്യപ്പമുദ്ര അല്ലെങ്കില്‍ വനമുദ്ര എന്നാണ് പറയുന്നത്.54 അല്ലെങ്കില്‍ 108 മണിയുള്ള മാലയും അതില്‍ അയ്യപ്പരൂപമുള്ള ലോക്കറ്റും ചേര്‍ന്നാല്‍ അയ്യപ്പമുദ്രയായി. ഓരോ മാലയ്ക്കും (എരുക്ക്,പവിഴം, മുത്ത്, തുളസി, രുദ്രാക്ഷം)നിശ്ചിത ഫലം ഉണ്ടെന്നാണ് കണക്ക്.

മാല ധരിക്കുന്നതിന് ഏതു ദിവസവും അനുകൂലമാണെങ്കിലും ശനിയാഴ്ചയും ഉത്രം നക്ഷത്രവും അത്യുത്തമാണ്. മാല ക്ഷേത്രത്തില്‍ പൂജിച്ച് ഒരു ഗുരുവിന്റെ കയ്യില്‍ നിന്നും വാങ്ങി വേണം ധരിക്കാന്‍. മാലയിടുമ്പോള്‍ ചൊല്ലുന്ന മന്ത്രം ഗുരു ചൊല്ലി തന്നു ചൊല്ലണം എന്നതാണ് വിധി. മാലയിട്ടാല്‍ സ്വാമിമാര്‍ പ്രഭാതസന്ധ്യയ്ക്കും സായം സന്ധ്യയ്ക്കും ശരണം വിളിക്കണം.ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കണം, ശുദ്ധാന്നം കഴിക്കണം, മിതമായും ഹിതമായും സത്യമായും സംസാരിക്കണം. എല്ലാ പ്രവൃത്തികളും ദൈവവിശ്വാസത്തോടുകൂടി കൃത്യനിഷ്ഠയോടെ ചെയ്യണം.

എല്ലാ ജീവികളോടും കരുണയോടെ പെരുമാറണം, അയ്യപ്പന്മാരുടെ ഏതു സംഘത്തിലും കൂടാം, ആഴി, പടുക്ക പൂജ എന്നിവയില്‍ പങ്കെടുക്കാം.അന്നദാനം നടത്താം.

ആത്മശോധനയ്ക്കുള്ള പ്രാണായാമത്തില്‍ അധിഷ്ഠിതമാണ് ശരണം വിളി. മനുഷ്യശ്വാസം 12 അംഗുലം നീളത്തില്‍ ശരണം വിളിച്ച് 9 അംഗുലം നീളത്തില്‍ ശരണമയ്യപ്പാ എന്ന് ഉള്ളിലേക്ക് ശ്വാസമെടുക്കണം. ഇങ്ങനെ ശരണം വിളിക്കുന്നത് നമ്മുടെ ഉള്ളിലുള്ള കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍,രോഗബീജങ്ങള്‍, എന്നിവയെ അകറ്റി ഭക്തനെ അരോഗദൃഢഗാത്രനും മലകയറ്റത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇപ്രകാരം 108 ശരണം വിളിയ്ക്കണമെന്നാണ് വിധി. 

108 ശരണം വിളിച്ചു കഴിഞ്ഞ് ഹരിഹരിസുതനയ്യനയ്യപ്പസ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ എന്നു വിളിച്ചു വേണം ശരണം വിളി നിര്‍ത്താന്‍. ശരണം വിളി ഹൃദയം കൊണ്ട് വേണം എന്നാണ് ആചാര്യവിധി.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരരുത്. ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ത്ഥാടകന്‍ വിളക്ക് കണ്ടേ വീട്ടില്‍ തിരിച്ച് കയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ച് വീട്ടിലെത്തുന്നത് സന്ധ്യയോടെ ആവണം. തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തി വച്ച് ശരണംവിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധി വരുത്തി വീണ്ടും ശരണം വിളിക്കണം.മാലയൂരി വയ്ക്കുന്നതും മന്ത്രം ജപിച്ചുകൊണ്ടാകണം. 

ശബരിമലയില്‍ ഭക്തന് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. ഒരിക്കലും തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാടു അര്‍പ്പിക്കാന്‍ പാടില്ല. പായസനിവേദ്യം, ത്രിമധുരം, വെള്ള നിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ് വിളക്ക, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍.ലോഹ പ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകളാണ്. സ്തുതി ഗീതാലാപനവും വെടിവഴിപാടും അയ്യപ്പന് പ്രിയങ്കരങ്ങളാണ്. 

Sabarimala Sree Ayyappa Temple is one of the ancient mountain shrines situated in a deep, dense forest on the virgin hill of Sabari, in the Ranni-Perunad village of Pathanamthitta district of Kerala, in South India.

RECOMMENDED FOR YOU:

no relative items