നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NewsDesk
നിലവിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തിലെ വീടുകളില്‍ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതില്‍ തിരിയിട്ട് കത്തിക്കുന്ന ഭാഗം ഉയര്‍ന്ന വിളക്കിനെയാണ് നിലവിളക്ക് എന്ന് പറയുന്നത്. ആദ്യകാലങ്ങളില്‍ ഓടില്‍ തീര്‍ത്ത നിലവിളക്കാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പല ലോഹങ്ങള്‍ കൊണ്ടുള്ള വിളക്കുകളും ഉണ്ടാക്കി തുടങ്ങി. 

ഈശ്വരപൂജ വീടുകളില്‍ ആരംഭിക്കുന്നത് വിളക്കുകള്‍ കത്തിച്ചുകൊണ്ടാണ്. രാവിലേയും വൈകുന്നേരവും വീടുകളില്‍ ദീപം തെളിയിക്കുന്നവരുണ്ട്. പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകീട്ട് വിഷ്ണുമുഹൂര്‍ത്തമായ ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടതെന്നുമാണ് വിശ്വാസം.

നിലവിളക്കിന്റെ മുകള്‍ഭാഗം , തണ്ടു ഭാഗം, അടി ഭാഗം എന്നിവ യഥാക്രമം ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നീ ദേവന്മാരെ സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ ദീപനാളം ലക്ഷ്മീദേവിയെയും ദീപത്തിന്റെ പ്രകാശം സരസ്വതീദേവിയേയും സൂചിപ്പിക്കുന്നു. 


കിഴക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുന്നുവെന്നതാണ് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍  കടബാധ്യത തീരും,വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധന.തെക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിക്കാന് പാടില്ല.നിലവിളക്കില്‍ ഇടുന്ന തിരിപഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയായാല്‍ ഏറ്റവും ശ്രേഷ്ഠം. ഒറ്റതിരിയിട്ട ദീപം മഹാവ്യാധി സൂചിപ്പിക്കുന്നു,രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു,മൂന്നു തിരിയിട്ട ദീപം അജ്ഞത സൂചിപ്പിക്കുന്നു,നാല് തിരിയിട്ട ദീപം ദാരിദ്രംസൂചിപ്പിക്കുന്നു,അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ സൌഖ്യം (ഐശ്വര്യം) സൂചിപ്പിക്കുന്നു. തിരിയിട്ട് കത്തിയ്ക്കുന്ന വിളക്കുകള്‍ക്ക് പകരമാവില്ല വൈദ്യുതി വിളക്കുകള്‍. എണ്ണയിട്ട് തെളിയ്ക്കുന്ന വിളക്കുകള്‍ മനുഷ്യന്റെ ഉള്ളിലുള്ള ദോഷവാസനകളേയും ഞാനെന്ന ഭാവത്തെയുമാണ് എണ്ണയിലൂടെ പ്രതിധ്വനിക്കുന്നത്., അറിവാകുന്ന വെളിച്ച നാളങ്ങള്‍ അറിവില്ലായ്മയേയും അഹംഭാവത്തേയും ഇല്ലായ്മ ചെയ്യുന്നു. 

ശ്രദ്ധിക്കേണ്ട ഒരു കാര്യം നിലവിളക്ക് വെറും നിലത്ത് അല്ലെങ്കില്‍ വളരെ ഉയര്‍ന്ന സ്ഥലത്തോ വയ്ക്കാന്‍ പാടില്ല. ഇലയിലോ പൂവ് വിതറിയിട്ട് അതിന്റെ മുകളിലോ ചെറിയ പീഠത്തിലോ ആണ് വെയ്‌ക്കേണ്ടത്. 

 ദീപം കരിന്തിരി കത്തി അണയരുതെന്നാണ് വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക് എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത് മംഗളപ്രദമാണ്. ഒരുപിടി പൂവ് വിളക്കിന് മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് നാമം ജപിക്കുന്നതിന് ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന് അറിയുക.

Why we light deepam at home

RECOMMENDED FOR YOU:

no relative items