വീട്ടിലെ പൂജാമുറി അറിയേണ്ടതെല്ലാം..

NewsDesk
വീട്ടിലെ പൂജാമുറി അറിയേണ്ടതെല്ലാം..

വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്. ശാസ്ത്രപ്രകാരം ഒരു നാലുകെട്ടിന്റെ വടക്കിനിയിലോ, കിഴക്കിനിയിലോ ആണ് പരദേവതയെ ഭജിക്കേണ്ടത്. പൂജാമുറി,പൂജാസ്ഥാനം അഥവാ പ്രാര്‍ത്ഥനാമുറി എന്നിവയ്ക്ക് ഗൃഹത്തിന്റെ വടക്കുവശത്തോ കിഴക്കുവശത്തോ ആണ് ഉത്തമമായി സ്ഥാനം കാണേണ്ടത്. വടക്കു-കിഴക്കായി പൂജാമുറി നിര്‍മ്മിക്കുകയും കിഴക്കിനഭിമുഖമായി നിന്ന പ്രാര്‍ത്ഥിക്കുകയുമാണ് വേണ്ടത്. 

ഗൃഹത്തിന്റെ കിഴക്കുവശത്തോ തെക്കുവശത്തോ ഉള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും മറ്റും കിഴക്കു ഭിത്തിയില്‍ പടിഞ്ഞാട്ടു തിരിച്ചുവയ്ക്കുന്നതാണുത്തമം. ഗൃഹത്തിന്റെ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറിയാണ് പൂജാമുറിയാക്കുന്നതെങ്കില്‍ പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ടു തിരിച്ചുവയ്ക്കുന്നതാണ് നല്ലത്.

ദൈവങ്ങള്‍ ഗൃഹത്തെ നോക്കിയിരിക്കുന്ന രീതിയിലാണ് പൂജാമുറിക്ക് സ്ഥാനം നിശ്ചയിക്കാന്‍. വീടിന്റെ ഐശ്വര്യത്തിനായാണ് പൂജാമുറി ഉണ്ടാക്കുന്നതെന്ന കാര്യം മറക്കരുത്. പൂജാമുറി അടുക്കളയുടേയും ഊണ്‍തളത്തിന്റേയും അടുത്താകുന്നത് ദോഷമല്ല. പഴയ ചിട്ടപ്രകാരം നമ്മള്‍ ദൈവങ്ങള്‍ക്കായാണ് വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നതെന്നും അവര്‍ക്കുനേദിച്ചതിനുശേഷമുള്ള ഉച്ചിഷ്ടമാണ് നമ്മള്‍ കഴിക്കുന്നതെന്നുമാണ് സങ്കല്പം.

സ്ഥലം ലാഭിക്കുന്നതിനായി കോണിപ്പടിക്ക് കീഴെ പൂജാമുറി പണിയുന്നവര്‍ ഉണ്ട്. ഇത് തെറ്റായ ഒരു പ്രവണതയാണ്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല.പൂജാമുറിയുടെ വാതിലുകള്‍ കിഴക്കോട്ടോ വടക്കോട്ടോ തുറക്കുന്നത് ആവണം. നല്ല മരം കൊണ്ട് പണിത രണ്ടു പാളിയുള്ള വാതിലുകള്‍ ആവുന്നതാണ് നല്ലത്.

പൂജാമുറിയുടെ ചുവരില്‍ കടും നിറങ്ങള്‍ ഒഴിവാക്കി വെള്ള, നീല തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുക. വിഗ്രഹങ്ങള്‍, പ്രതിമകള്‍ ഇവ ഒഴിവാക്കുക. പൂജാമുറി വൃത്തിയായി സൂക്ഷിക്കുക.

വിഗ്രഹങ്ങള്‍ വെക്കുകയാണെങ്കില്‍ അവയുടെ ഉയരം 18 inch ല്‍ കൂടരുത്. വിഗ്രഹങ്ങള്‍ ഒരിക്കലും തറയില്‍ വെക്കരുത്. പ്രാര്‍ഥിക്കുന്ന ആളിന്റെ നെഞ്ചിന്റെ ഉയരത്തിനൊപ്പം ിഗ്രഹങ്ങളുടെ കാല്പാദം വരുന്ന വിധത്തിലാണ് വിഗ്രഹങ്ങള്‍ വെക്കേണ്ടത്. പൊട്ടിയ വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വെക്കാന്‍ പാടില്ല. അത് പോലെ മരിച്ചു പോയവരുടെ ഫോട്ടോകള്‍ പൂജാമുറിയില്‍ വെക്കരുത്.ചുവരില്‍ നിന്ന് ഒരിഞ്ചു മാറി വേണം വിഗ്രഹങ്ങള്‍ വെക്കാന്‍. ഒരു വിഗ്രഹത്തിന് അഭിമുഖമായി മറ്റു വിഗ്രഹങ്ങള്‍ വെക്കരുത്. ഗണേശ വിഗ്രഹം വെക്കേണ്ടത് വടക്ക് ദിക്കില്‍ തെക്ക് മുഖം വരുന്ന വിധം വേണം സ്ഥാപിക്കാന്‍. മഹാ വിഷ്ണുവിന്റെ വിഗ്രഹം കിഴക്ക് വശത്ത്, പടിഞ്ഞാറ് മുഖം വരുന്ന രീതിയില്‍ വെക്കണം.

വിളക്കുമാത്രം കൊളുത്തി വച്ചാരാധിക്കുന്ന പൂജാസ്ഥാനം ആണെങ്കില്‍ വീടിന്റെ രണ്ടാം നിലയിലായാലും കുഴപ്പമില്ല. ഗൃഹത്തില്‍ വച്ചുനടത്തുന്ന പൂജകളും മറ്റും താഴെ നിലയില്‍ വേണമെന്നുമാത്രം. കാരണം ഭൂമിയുമായി സ്പര്‍ശിക്കുന്നിടത്തുവച്ചാണ് പൂജകള്‍ ചെയ്യുക.
 

Pooja room at home,all we want to know

RECOMMENDED FOR YOU:

no relative items