കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം

NewsDesk
കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം

എത്ര കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നതെന്നും അത് പാഴാക്കാതെ കാര്യക്ഷമമായി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും മക്കളെ മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. ഭാവിയില്‍ സാമ്പത്തിക കാര്യങ്ങള്‍ കാര്യക്ഷമമായി മാനേജ് ചെയ്യുന്നതിന് ഇത് അവരെ സഹായിക്കും.കുട്ടികളില്‍ സമ്പാദ്യശീലത്തിന് തുടക്കം കുറിക്കാന്‍ പ്രായപരിധിയൊന്നുമില്ല. അവര്‍ അക്കങ്ങള്‍ കൂട്ടാനും കുറയ്ക്കാനും പഠിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ സമ്പാദ്യത്തിനുള്ള ശീലം തുടങ്ങാം. 

ചെറിയ പ്രായത്തിലെ കുട്ടികള്‍ക്ക് പണകുടുക്കകള്‍ നല്‍കി അതില്‍ പണം നിക്ഷേപിച്ച് ശീലമാക്കുക. കുറച്ചു മുതിര്‍ന്നാല്‍ പണം എണ്ണി തിട്ടപ്പെടുത്താനും. സാധനം വാങ്ങുമ്പോള്‍ പണം നല്‍കാനും ബാക്കി കണക്കു കൂട്ടി വാങ്ങാനും ശീലിപ്പിക്കാം. 

കുറച്ച് മുതിര്‍ന്ന് കഴിഞ്ഞാല്‍ ബാങ്കില്‍ കുട്ടികള്‍ക്കുള്ള അക്കൗണ്ട് തുടങ്ങുക. ഓരോ മാസവും കുട്ടികള്‍ സ്വരുകൂട്ടി വയ്ക്കുന്ന പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക. കുട്ടികളുടെ അക്കൗണ്ടിലെ തുകയെ കുറിച്ച് അവര്‍ക്ക് പറഞ്ഞു കൊടുക്കുക. ഈ പണമെല്ലാം കൂട്ടി വച്ച് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ എന്ത് വാങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുക. കുട്ടിയുടെ താത്പര്യത്തിന് അനുസരിച്ചുള്ള ലക്ഷ്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക.

നിങ്ങള്‍ വീട്ടില്‍ ചെയ്യുന്നതിന്റെ പ്രതിഫലനമായിരിക്കും നിങ്ങളുടെ കുട്ടിയുടെ പ്രവൃത്തികളില്‍ കാണുന്നത്. കുട്ടികളെ സമ്പാദ്യശീലം പരിശീലിപ്പിക്കാന്‍ നിങ്ങള്‍ അവര്‍ക്ക് മാതൃകയാവേണ്ടതുണ്ട്. 

പതിവായി പണം നിക്ഷേപിക്കുന്നതിന് പ്രോത്സാഹനം നല്‍കാം. തുകയുടെ വലുപ്പമല്ല , സമ്പാദ്യശീല വളര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനം. ചെറിയ തുകകള്‍ സമാഹരിച്ചു വയ്ക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ ജീവിതകാലം മുഴുവന്‍ അവര്‍ക്ക് സഹായകമാകും.

Read more topics: money, kids, money savings
make saving money a habit for kids

RECOMMENDED FOR YOU: