കുഞ്ഞുങ്ങള്‍ക്ക് തലയിണയുടെ ആവശ്യമുണ്ടോ?

NewsDesk
കുഞ്ഞുങ്ങള്‍ക്ക് തലയിണയുടെ ആവശ്യമുണ്ടോ?

എല്ലാവരും കരുതുന്നതുപോലെ ജനിച്ചയുടനെയുള്ള കുഞ്ഞുങ്ങള്‍ക്കും ചെറിയ കുട്ടികള്‍ക്കും തലയിണ ആവശ്യമുള്ള ഒന്നല്ല. ജനിച്ച ഒന്ന് രണ്ട് വര്‍ഷത്തോളം കുഞ്ഞുങ്ങള്‍ക്ക് തലയിണ ഉപയോഗിക്കേണ്ടതില്ല.

തലയിണയില്‍ കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുമെന്ന് കരുതുന്നുവെങ്കില്‍ ,നിങ്ങള്‍ തെറ്റായാണ് ചിന്തിക്കുന്നത്. കുഞ്ഞുങ്ങളുടെ മൃദുലമായ തല സോഫ്റ്റ് ആയിട്ടുള്ള തലയിണയില്‍ അമരുന്നത് കുഞ്ഞുങ്ങള്‍ക്ക് ശ്വാസം മുട്ടുന്നതിന് സാധ്യതയുണ്ട്.മാത്രമല്ല കുട്ടികളുടെ മൂക്ക് തലയിണയില്‍ അമരുന്നത് പ്രശ്‌നമാകും.

തലയിണകള്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് വരെ നയിക്കും. തലയിണകള്‍ സ്‌പോഞ്ചോ തെര്‍മോകോള്‍ തുടങ്ങിയ വസ്തുക്കളോ ഉപയോഗിച്ചുള്ളതാണെങ്കില്‍ തലയിണ കവറിലെ നൂലുകള്‍ പൊട്ടുകയോ മറ്റോ ചെയ്താല്‍ അപകടം വര്‍ദ്ധിക്കുകയേ ഉള്ളൂ. കുട്ടികള്‍ക്ക് നല്ലത് പണ്ടുള്ളവര്‍ വൃത്തിയുള്ള തുണി ഉപയോഗിച്ചുണ്ടാക്കുന്ന തലയിണകള്‍ തന്നെയാണ്.

കുഞ്ഞുങ്ങള്‍ക്കായുള്ള മിക്ക ഫാന്‍സി തലയിണകളുടേയും കവറുകള്‍ പോളിസ്റ്റര്‍ പോലുള്ള  മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. തലയ്ക്ക് പിറകില്‍ ചൂട് കൂട്ടാന്‍ ഇത്തരം തുണികള്‍ കാരണമായേക്കും. ഇത് കുഞ്ഞുങ്ങളില്‍ ശരീരഊഷ്മാവ് അസ്ഥിരമാകാനും കാരണമാകുന്നു. തലയിണ കവറില്‍ നിന്നും ചൂടുകൂടുന്നതു മൂലമുണ്ടാകുന്ന വിയര്‍പ്പും മറ്റും കുഞ്ഞുങ്ങളെ ഹൈപ്പര്‍തെര്‍മിയ എന്ന രോഗാവസ്ഥയിലെത്തിക്കും. ഇത് ജീവിതകാലം മുഴുവന്‍ കുട്ടികളെ അലട്ടുന്ന പ്രശ്‌നമായിതീരും.

കുട്ടികള്‍ക്കായുള്ള പല ഫാന്‍സി തലയിണകളും പരന്നിരിക്കുന്നതിനു പകരം വീര്‍ത്തിരിക്കുന്നത് കുഞ്ഞുങ്ങളില്‍ കഴുത്തുവേദനയ്ക്കും കാരണമാകുന്നു. 

കുറേ നേരം സോഫ്റ്റ് പില്ലോയില്‍ ഉറങ്ങുന്നതുമൂലം കുഞ്ഞുങ്ങളുടെ തലയുടെ പിറകില്‍ പ്രഷര്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

Reasons why infant doesn’t need a pillow

RECOMMENDED FOR YOU: