കുട്ടികളുടെ മടി മാറ്റി മിടുക്കരാക്കാം

NewsDesk
കുട്ടികളുടെ മടി മാറ്റി മിടുക്കരാക്കാം

കുട്ടികള്‍ക്ക് പഠിക്കാന്‍ മടിയാണ്, പഠിക്കാന്‍ ഇരുന്നാലും ശ്രദ്ധ പഠിപ്പിലല്ല തുടങ്ങിയ പരാതികള്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാവില്ല. എന്നാല്‍ പഠിക്കാന്‍ കഴിവോ ബുദ്ധിയോ ഇല്ലാഞ്ഞിട്ടല്ല 80 ശതമാനത്തോളം കുട്ടികളും പിന്നോട്ട് പോകുന്നത് എന്നതാണ് സത്യം.ഏകാഗ്രത കുറവ്, കൃത്യമായ ടൈംടേബിള്‍ ഇല്ലാത്തത്, ഉറക്കകുറവ്, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു.

ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ നിന്നും ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുത്ത് വിപുലീകരിച്ച് മനസ്സിനെ അതില്‍ കേന്ദ്രീകരിച്ച് നിര്‍ത്താനുള്ള ശേഷി നമ്മുടെയെല്ലാം തലച്ചോറിന് ഉണ്ട്. ചില പ്രത്യേക തരം ചലനങ്ങളുടെ ക്രമമായ പരിശീലനം വഴി മസ്തിഷ്‌കത്തിന്റെ ഈ ശേഷി വര്‍ധിപ്പിക്കാനാവും.

കൃത്യമായ പഠനരീതി : പഠനത്തിനായി കൃത്യമായി ഒരു സമയക്രമം ഉണ്ടാക്കിയെടുത്താല്‍ പഠിക്കാനുള്ള വിരസത ഒഴിവാക്കാനാവും. പഠിക്കാനും കളിക്കാനും കൃത്യമായ ഒരു സമയക്രമം ഉണ്ടാക്കാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ക്ക് സഹായിക്കാം.

ശരിയായ ഉറക്കം: ഉറക്കം എന്നത് ഉണര്‍ന്നിരിക്കുമ്പോള്‍ നമുക്കുള്ള ഊര്‍ജ്ജം കൂടിയാണ്. ശരിയായ ഉറക്കം നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. ശരീരവും മനസ്സും നിയന്ത്രണവിധേയമായാല്‍ പഠിക്കാനുള്ള മടിയും പമ്പ കടക്കുമെന്ന് തീര്‍ച്ച.
പഠനം മാത്രമായാലും നന്നല്ല, പഠനത്തോടൊപ്പം തന്നെ വിനോദത്തിലും കളികളിലും കുട്ടികള്‍ പങ്കെടുക്കണം. 

 മിടുക്കരായി പഠിക്കുന്നതോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കള്‍ക്ക് സഹായിക്കാനാവും. കുറച്ച് മുതിര്‍ന്ന കുട്ടികളാണെങ്കില്‍ വീട്ടിലേക്കു വേണ്ടുന്ന സാധനങ്ങള്‍ വാങ്ങിക്കാനും മറ്റും അവരെ ഏല്‍പ്പിക്കാം. ആദ്യം നമ്മുടെ മേല്‍ നോട്ടത്തില്‍ ചെയ്യിക്കുക.പതിയെ അവരെക്കൊണ്ട് ഒറ്റയ്ക്ക് ചെയ്യിക്കുകയുമാവാം.

പഠിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ സഹായം കൂടി ഉണ്ടായാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടില്ല. 

കുട്ടികളോടൊപ്പം ഇടയ്‌ക്കൊക്കെ ചെറിയ യാത്രകള്‍ ആവാം. കുട്ടികളുടെ മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കാന്‍ ഇത്തരം യാത്രകള്‍ സഹായകമാവും.ബ്രയിന്‍ ജിം പോലുള്ള വ്യായാമങ്ങളും കുട്ടികളെ ശീലിപ്പിക്കാം. ചെയ്യുന്ന കാര്യങ്ങളില്‍ പഠനത്തിലായാലും കളികളിലായാലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുട്ടികളെ സഹായിക്കുന്നതാണ് ഇത്തരം വ്യായാമങ്ങള്‍.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE