ഉറങ്ങും മുമ്പായുള്ള സ്മാര്‍ട്ടഫോണ്‍ ഉപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമായേക്കാം

NewsDesk
ഉറങ്ങും മുമ്പായുള്ള സ്മാര്‍ട്ടഫോണ്‍ ഉപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമായേക്കാം

ഉറങ്ങും മുമ്പായി സ്മാര്‍ട്ട്‌ഫോണില് ഗെയിം കളിക്കുന്ന ശീലമുള്ളവരാണോ നിങ്ങളുടെ കുട്ടികള്‍, ഇത്തരം കുട്ടികള്‍ക്ക് പൊണ്ണത്തടി ഉണ്ടായേക്കാമെന്ന് പഠനം.

പഠനം പറയുന്നത് ഉറങ്ങും മുമ്പായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ , ടെലിവിഷന്‍, ഗെയിം എന്നിവ ഉപയോഗിക്കുന്നുവെങ്കില്‍ അതൊന്നും ചെയ്യാത്ത കുട്ടികളേക്കാള്‍ ഇവര്‍ക്ക് 30മിനിറ്റ് ഉറക്കം കുറവായിരിക്കും.
ഇങ്ങനെ ഉറക്കം കുറയുന്നത് സ്‌കൂളില്‍ ഏകാഗ്രത കുറയുന്നതിനും കാരണമാകുന്നു. കൂടാതെ ഭക്ഷണശീലത്തെയും ഇത് കാര്യമായി ബാധിക്കും. ഇത് കുട്ടികളുടെ ബോഡി മാസ്സ് ഇന്‍ഡക്‌സിനെ ബാധിക്കുന്നു.
യുഎസിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചര്‍ കെയ്റ്റിലിന്‍ പറയുന്നത് ഉറക്കത്തിനു മുമ്പ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഉറക്കത്തെയും ബിഎംഐയേയും ബാധിക്കുന്നു.

കൂടാതെ രാവിലെ കൂടുതല്‍ ക്ഷീണം തോന്നാനും ഇത് കാരണമാകുന്നു. ഗ്ലോബല്‍ പീഡിയാട്രിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 8മുതല്‍ 17വയസ്സ് വരെ പ്രായമുള്ള 234കുട്ടികളുടെ ഉറക്കവും അവരുടെ ടെക്‌നോളജി ഹാബിറ്റുകളേയും പറയുന്നുണ്ട്.

രക്ഷിതാക്കള്‍ കുട്ടികളുടെ ടെക്‌നോളജി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഭക്ഷണം കഴിക്കുമ്പോഴും രാത്രിയില്‍ ബെഡ്‌റൂമില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നുമാണ് അമേരിക്കന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദ്ദേശിക്കുന്നത്.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE