മാസം തികയാതെയുള്ള ജനനം,അമ്മമാര്‍ അറിയേണ്ടതെല്ലാം

NewsDesk
മാസം തികയാതെയുള്ള ജനനം,അമ്മമാര്‍ അറിയേണ്ടതെല്ലാം

ഗര്‍ഭിണിയാകുക എന്നത് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതാണ്. അമ്മയാകുക സ്ത്രീജന്മം സമ്പൂര്‍ണ്ണമാക്കുന്നു.കുഞ്ഞുങ്ങള്‍ ആരോഗ്യമുള്ളവരായി ജനിക്കുക എന്നത് ആഗ്രഹിക്കുന്നവര്‍ മാസം തികയാതെ പ്രസവിക്കുന്നതിന്റെ കാരണങ്ങളും അറിയേണ്ടതുണ്ട്.

ഭാഗ്യവശാല്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജനിക്കുകയാണെങ്കില്‍ ഇത്തരം അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ അതിജീവിക്കുകയാണ് ചെയ്യാറ്. 

ഗര്‍ഭസംബന്ധമായി വരുന്ന തകരാറുകള്‍

പ്രീക്ലാംപ്‌സിയ

ഈ അവസ്ഥ ഗര്‍ഭിണികളായിട്ടുള്ളവരില്‍ സാധാരണമാണ്. ഗര്‍ഭിണിയായി 20 ആഴ്ച പിന്നിടുമ്പോള്‍ മുതല്‍ ഇത് കാണപ്പെടാം. രക്താതിസമ്മര്‍ദ്ദത്തോടൊപ്പം ശരീരത്തില്‍ നിന്നും മാംസ്യം നഷ്ടപ്പെട്ട് ശരീരമാസകലം നീരുവയ്ക്കുന്ന അവസ്ഥയാണിത്. എന്നാല്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ അപകടകരമായേക്കും.അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യതയുണ്ടാകും.

ഹെല്‍പ്പ് സിന്‍ഡ്രോം (HELLP Syndrome)

പ്രീക്ലാംപ്‌സ്യയുടെ വേറൊരു രൂപമാണിതെന്നു വേണമെങ്കില്‍ പറയാം.മൂന്നു അവസ്ഥകളാണ് ഇതിലുള്ളത്. ഈ അസുഖം ജീവന്‍ തന്നെ അപകടപ്പെടുത്താം. ഹീമോലിസിസ്, ലിവര്‍ ഫക്ഷനെ ബാധിക്കുന്നത്, പ്ലേറ്റ്‌ലറ്റ്‌സ് കൗണ്ട് കുറയുന്നത്. 

ഗര്‍ഭപാത്രത്തിലോ ഗര്‍ഭാശയഗണത്തിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍

ചിലരില്‍ ഗര്‍ഭാശയം നേരത്തേ തന്നെ ചുരുങ്ങാന്‍ തുടങ്ങുന്നു,ഇത് നേരത്തേയുള്ള പ്രസവത്തിന് കാരണമാകുന്നു. ഗര്‍ഭപാത്രത്തിന്റെ ആകൃതിയിലുള്ള പ്രശ്‌നങ്ങളാലോ ഗര്‍ഭാശയഗളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളോ ആയിരിക്കും കാരണമാകുന്നത്. 

ജനനേന്ദ്രിയത്തിലെ ഇന്‍ഫക്ഷനുകള്‍

ജനനേന്ദ്രിയത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളും പ്രീമേച്ചര്‍ ബര്‍ത്തിനു കാരണമാകുന്നുണ്ട്. 10 മുതല്‍ 30 ശതമാനം വരെയുള്ള ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ബാക്ടീരിയല്‍ വജിനോസിസ് എന്നത് ഇതിന് കാരണമാകുന്നു. 

ചരിത്രം (ഗര്‍ഭ ചരിത്രം)

നേരത്തെയുള്ള മാസം തികയാതെയുള്ള പ്രസവം

ആദ്യത്തെ പ്രസവം മാസം തികയാതെയാവുന്നത് ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.അബോര്‍ഷന്‍ നടന്നിട്ടുള്ളവരിലും ഇതിനുള്ള സാധ്യത കൂടുതലാണ്. അവസാനസമയത്ത് അബോര്‍ഷന്‍ നടന്നവരില്‍ പ്രത്യേകിച്ചും. 

അബോര്‍ഷന്‍

മുമ്പെ അബോര്‍ഷന്‍ നടന്നവരില്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണ്. അബോര്‍ഷന് ശേഷം ആറുമാസത്തിനുള്ളില്‍ തന്നെ വീണ്ടും ഗര്‍ഭിണിയാകുന്നവരിലാണ് ഈ സാധ്യത കൂടുന്നത്. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആദ്യകാലങ്ങളിലെ വളര്‍ച്ച കുറവിനും ഇത് കാരണമായേക്കാം.

ഗര്‍ഭം ധരിക്കുന്നതിന് എന്തെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായിട്ടുള്ളവര്‍ ഗര്‍ഭിണിയാകാന്‍ ആലോചിക്കുമ്പോള്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. ആരോഗ്യകാര്യങ്ങളിലും ഭാരം നിയന്ത്രിക്കുന്നതും, സ്ഥിരമായുള്ള വ്യായാമങ്ങളും ഭക്ഷണവുമെല്ലാം ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ സഹായിക്കും.

ഒരേ സമയം രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുണ്ടാകുന്നവരില്‍ നേരത്തേയുള്ള പ്രസവത്തിന് സാധ്യതയുണ്ട്. രണ്ടോ അതിലധികമോ കുഞ്ഞുങ്ങളുള്ളവര്‍ ഇടക്കിടെ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. 

കുടുംബ പാരമ്പര്യം

കുടുംബത്തില്‍ ആര്‍ക്കെങ്കിലും നേരത്തെ പ്രസവം നടന്നിട്ടുള്ള പാരമ്പര്യമുണ്ടെങ്കില്‍ പ്രീമേച്ചര്‍ ബര്‍ത്തിന് സാധ്യതയുണ്ട്. 

അമ്മയുടെ വയസ്സ്

പ്രസവത്തിന്റെ കാര്യത്തില്‍ അമ്മയുടെ വയസ്സ് നിര്‍ണ്ണായകമാണ്.14നും 17നും ഇടയില്‍ പ്രായമുള്ള അമ്മമാരാണെങ്കില്‍ പ്രത്യേകിച്ചും രണ്ടാമത്തെ പ്രസവത്തില്‍ മാസം തികയാതെ പ്രസവിക്കാന്‍ സാധ്യത ഏറെയാണ്. അതുപോലെ തന്നെ 35 വയസ്സിന് മുകളില്‍ പ്രായമുള്ള അമ്മമാരിലും ഇതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാരില്‍ മുമ്പേ തന്നെയുള്ള ഡയബറ്റിസ്, ബ്‌ലഡ് പ്രഷര്‍ തുടങ്ങിയവയും ഇതിന് കാരണമാകുന്നു. എന്നാല്‍ കൃത്യമായ കരുതലുണ്ടെങ്കില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാനാവും.

സ്‌ട്രെസ്സ്

സ്‌ട്രെസ്സ് വര്‍ദ്ധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് പ്രീമേച്ചര്‍ ബര്‍ത്തിനിടയാക്കും. കോര്‍ട്ടിക്കോട്രോഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തെ സ്‌ട്രെസ്സിന്റെ ഭാഗമായുണ്ടാകുന്ന കോര്‍ട്ടിസോളും എപ്പിനെഫ്രിനും ത്വരിതപ്പെടുത്തുന്നു.  ഇവയെല്ലാം നേരത്തേയുള്ള പ്രസവത്തിന് കാരണമാകുന്നു.
അടിക്കടിയുള്ള ഗര്‍ഭധാരണങ്ങള്‍

അടിക്കടിയെയുള്ള ഗര്‍ഭധാരണങ്ങള്‍ നേരത്തേയുള്ള പ്രസവത്തിന്് ആക്കം കൂട്ടുന്നു. കുഞ്ഞുങ്ങളുണ്ടാവുമ്പോള്‍ നമ്മുടെ ശരീരത്തിലെ പല ന്യൂട്രിയന്റ്‌സും നഷ്ടമാകുന്നു. ഇവയെല്ലാം സാധാരണ നിലയിലേക്കെത്തിക്കാന്‍ സമയമാവശ്യമാണ്.

ഗര്‍ഭാശയഗളത്തിനും വിശ്രമമാവശ്യമാണ്. പ്രസവസമയത്ത് ഇതിനും ഒരുപാടു സ്‌ട്രെസ്സ് ഉണ്ടാകുന്നു. ശരീരത്തിലെ ബാക്ടീരിയല്‍ ബാലന്‍സും സാധാരണഗതിയിലാകേണ്ടതുണ്ട്.

causes of premature birth

RECOMMENDED FOR YOU: