ക്ലാസ്സില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ ആണ്‍കുട്ടികളുടെ പ്രകടനം മെച്ചപ്പെടും

NewsDesk
ക്ലാസ്സില്‍ കൂടുതല്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ ആണ്‍കുട്ടികളുടെ പ്രകടനം മെച്ചപ്പെടും

ലണ്ടന്‍: മിക്‌സഡ് സ്‌കൂളില്‍ പഠിയ്ക്കുന്നത് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മാനസിക വളര്‍ച്ചയ്ക്ക് ഏറെ നിര്‍ണായകമാണെന്ന് ശാസ്ത്രീയമായ തെളിഞ്ഞതാണ്. Utrecht Universityയിലെ മാര്‍ഗ്രിറ്റ് വാന്‍ ഹെക്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനം ഈ കണ്ടെത്തലുകളെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. ക്ലാസ്സില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുന്നത് ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്നാണ് കണ്ടെത്തല്‍.

ലോകത്തിന്‍രെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള എട്ടായിരത്തോളം സ്‌കൂളുകളില്‍ നിന്നുള്ള രണ്ടു ലക്ഷം വിദ്യാര്‍ത്ഥികളുടെ ടെസ്റ്റ് സ്‌കോറുകള്‍ വിശകലനം ചെയ്തതിനു ശേഷമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഏതെങ്കിലും സ്‌കൂളുകളില്‍ 60 ശതമാനത്തിനു മുകളില്‍ പെണ്‍കുട്ടികളുണ്ടെങ്കില്‍ ആ സ്‌കൂളുകളിലെ ആണ്‍കുട്ടികളുടെ പഠന നിലവാരം മറ്റു സ്‌കൂളുകളിലേതിനേക്കാള്‍ കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്.


പെണ്‍കുട്ടികളുടെ പോസിറ്റീവായ സ്വാധീനം മൂലം ആണ്‍കുട്ടികളുടെ ഏകാഗ്രതയും ലക്ഷ്യബോധവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കൂടുതല്‍ ആധികാരികമാണെങ്കില്‍ ഓരോ സ്‌കൂളിനെ കുറിച്ചും പ്രത്യേകം പ്രത്യേകം പഠിയ്‌ക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

More girls in class, better is boys performance

RECOMMENDED FOR YOU:

no relative items