ന്യൂഡില്‍സ് കുട്ടികള്‍ക്ക് നല്ലതോ?

NewsDesk
ന്യൂഡില്‍സ് കുട്ടികള്‍ക്ക് നല്ലതോ?

ന്യൂഡില്‍സ് ഇഷ്ടപ്പെടാത്ത കുട്ടികളെ കാണാന്‍ പ്രയാസം തന്നെയാണ്. കുട്ടികള്‍ ന്യൂഡില്‍സ് ഇഷ്ടപ്പെടുകയും ഒറ്റയിരിപ്പില്‍ തന്നെ ഒരു ബൗള്‍ നിറയെ കഴിക്കുകയും ചെയ്യും. അരിയാഹാരവും  മറ്റും ഇഷ്ടപ്പെടാത്ത കുട്ടികള്‍ പോലും ന്യൂഡില്‍സ് കഴിക്കാന്‍ മടി കാണിക്കില്ല.ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് സോഫ്റ്റും സ്റ്റാര്‍ച്ചിയുമാണ്, ഇതായിരിക്കാം കുട്ടികള്‍ ഇതിനെ ഇഷ്ടപ്പെടാന്‍ കാരണം. മധുരം, ഉപ്പ്, കയ്പ്, പുളി തുടങ്ങിയ രുചികളെല്ലാം ഒരുമിച്ച് ന്യൂഡില്‍സില്‍ ലഭിക്കുന്നു എന്നതാണ് കുട്ടികളെ ഇതിലേക്ക് അടുപ്പിക്കുന്നത്.കുട്ടികള്‍ സന്തോഷത്തോടെ ആഹാരം കഴിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന അമ്മമാരും ഇതുണ്ടാക്കി നല്‍കാന്‍ മടി കാണിക്കില്ല എന്നതാണ് സത്യം.എന്നാല്‍ ന്യൂഡില്‍സ് ശരിക്കും കുട്ടികള്‍ക്ക് ആവശ്യമുള്ള ന്യൂട്രിയന്റ് സ് നല്‍കുന്നുണ്ടോ?


വിലക്കുറവും പാചകം ചെയ്യാനുള്ള സമയലാഭവുമാണ് ന്യൂഡില്‍സിന്റെ പ്രത്യേകത. രാവിലെ ഉള്ള തിരക്കിനിടയില്‍ എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷണം. ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ പോലും രാവിലെ ന്യൂഡില്‍സ് നല്‍കിയാല്‍ മടി കൂടാതെ കഴിക്കും ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് കുട്ടികളെ ആഹാരം കഴിപ്പിക്കാനുള്ള സമയം ലാഭം.എന്നാല്‍ പോഷകസമൃദ്ധമായ നാടന്‍ ഭക്ഷണങ്ങളുടെ അടുത്തെത്താന്‍ ന്യൂഡില്‍സിന് സാധിക്കില്ല. 


ന്യൂഡില്‍സ് പോലുള്ള ഇന്‍സ്റ്റന്റ് ഭക്ഷണം ശീലിച്ചാല്‍ അതിനോട് അഡിക്ഷന്‍ ഉണ്ടാവുകയും സാധാരണ ഭക്ഷണത്തോട് വെറുപ്പാവുകയും ചെയ്യും. നാരുകള്‍, വിറ്റാമിനുകള്‍, ധാതുലവണം തുടങ്ങി വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ വസ്തുക്കള്‍ ഒന്നും തന്നെയില്ലാത്ത ഭക്ഷണമാണിത്. പകരം ഉപദ്രവകാരികളായ ചില കെമിക്കലുകളും മറ്റും രുചിയും കൊഴുപ്പും കൂട്ടാനായി ചേര്‍ക്കുന്നു. അല്പമെങ്കിലും ഇതിന് പോഷകഗുണം കൈവരുന്നത് ഇതില്‍ പച്ചക്കറികള്‍ ചേര്‍ക്കുമ്പോഴാണ്. ന്യൂഡില്‍സ് സ്ഥിരമായി കുട്ടികള്‍ക്ക് നല്‍കും മുമ്പെ ഒന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണ്. 


1. പ്രൊസസ്ഡ് ഫുഡ് : ഇന്‍സ്റ്റന്റ് ന്യൂഡില്‍ ഹൈലി പ്രൊസസ്ഡ് ഫുഡ് ആണ്. പ്രധാനമായും നാരുകള്‍ തീരെ ഇല്ലാത്ത മൈദയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. പോഷകഗുണം തീരെ ഇല്ലാത്തവയാണ് ഇത്തരം ഭക്ഷണങ്ങള്‍. ഇതിനെ കലോറി ഇല്ലാത്ത ആഹാരം എന്നും പറയും.


2. ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിരിക്കുന്നു : പ്രൊസസിംഗിന്റെ ഭാഗമായി ന്യൂഡില്‍സ് ഓയിലില്‍ ഡീപ്പ് ഫ്രൈ ചെയ്‌തെടുക്കുന്നു. എത്രകാലവും കേടാകാതെയിരിക്കാന്‍ ഇത് സഹായിക്കുന്നു. കുട്ടികളില്‍ അമിതവണ്ണത്തിന് ഓയിലില്‍ നിന്നും വരുന്ന ട്രാന്‍സ് ഫാറ്റുകള്‍ കാരണമാകുന്നു.


3. വാക്സ് കോട്ടിംഗ് : ഇന്‍സ്റ്റന്റ് ന്യൂഡില്‍സില്‍ വാക്‌സ് കോട്ടിംഗ് ഉണ്ട്. ന്യൂഡില്‍സിന് സ്മൂത്ത് ടെക്‌സചര്‍ നല്‍കാന്‍ വാക്‌സ് സഹായിക്കുന്നു. ദിവസവും ഈ വാക്‌സ് അകത്താവുന്നത് കുട്ടികളില്‍ ലിവര്‍ ഡാമേജിന് കാരണമായേക്കാം.


4.പ്രൊപ്പിലീന്‍ ഗൈക്കോല്‍ അടങ്ങിയിരിക്കുന്നു: ന്യൂഡില്‍സില്‍ മോയ്ചര്‍ നിലനിര്‍ത്താനായി പ്രൊപ്പിലിന്‍ ഗ്ലൈക്കോള്‍ ചേര്‍ക്കുന്നു. കുട്ടികള്‍ക്ക് പ്രൊപ്പിലിന്‍ ഗ്ലൈക്കോള്‍ എന്നത് വളരെ ഉപദ്രവകാരിയാണ്. ഹൃദയം, കരള്‍,വൃക്കകള്‍ തുടങ്ങിവയെ വളരെ എളുപ്പം നേരിട്ട് ബാധിക്കുന്ന കെമിക്കലാണിത്.


എംഎസ്ജി അളവ് വളരെ കൂടുതലാണ്: എംഎസ്ജി അഥവാ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് വളരെയധികം അടങ്ങിയിരിക്കുന്നു. ഫ്‌ലാവര്‍ എന്‍ഹാന്‍സര്‍ ആയാണ് ഇത് ഉപയോഗിക്കുന്നത്. എംഎസ് ജി കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.


സോഡിയം ധാരാളം അടങ്ങിയിരിക്കുന്നു: ആഹാരം കേടാകാതെ സൂക്ഷിക്കാന്‍ ഉപ്പ് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ന്യൂഡില്‍സിലും പ്രിസര്‍വേറ്റീവായി ഉപ്പ് ധാരാളം ചേര്‍ക്കുന്നു.ദീര്‍ഘനാളുകള്‍ കേടാകാതിരിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ കൂടുതല്‍ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് കുട്ടികളുടെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവയെ കേടുവരുത്തും.


ന്യൂഡില്‍സിലെ അജിനോമോട്ടോ, എംഎസ്ജി, ലെഡ് എന്നിവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നവയാണ്. ഡയോക്‌സിന്‍, പ്ലാസ്റ്റിസൈസേഴ്‌സ് തുടങ്ങിയ അപകടകാരികളായ കെമിക്കലുകളും ഇന്‍സ്റ്റന്റ് കപ്പ് ന്യൂഡിലുകളുടെ പാക്കേജിംഗിന് ഉപയോഗിക്കുന്നു. ചൂടുവെള്ളം ഒഴിക്കുമ്പോള്‍ കണ്ടെയ്‌നറുകളില്‍ നിന്നും ഇത് പുറത്ത് വരുന്നു. ഈ കെമിക്കലുകള്‍ പലതും  ക്യാന്‍സറിന് വരം കാരണമാവുന്നവയാണെന്ന് വിദഗ്ദര്‍ പറയുന്നു.

Is Noodles good for kids health

RECOMMENDED FOR YOU:

no relative items