നടന്‍ കലാശാല ബാബു അന്തരിച്ചു

NewsDesk
നടന്‍ കലാശാല ബാബു അന്തരിച്ചു

പ്രമുഖ സിനിമ സീരിയല്‍ നാടക കലാകാരന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മെയ് 13ന് അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു.


കലാശാല ബാബു മലയാളം സിനിമയില്‍ അധികവും നെഗറ്റീവ് റോളുകളാണ് ചെയ്തിട്ടുള്ളത്. ഇണയെ തേടി ആയിരുന്നു ആദ്യ ചിത്രം. കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടേയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടേയും മകനാണ്.അഭിനയം തുടങ്ങിയത് നാടകങ്ങളില്‍ നിന്നുമാണ്.


കലാശാല ബാബു 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക്് ശേഷം ലോഹിതദാസിന്റെ കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സിനിമയിലേക്കെത്തിയത്. 


ലളിതയാണ് ഭാര്യ, മക്കള്‍ വിശ്വനാഥന്‍, ശ്രീദേവി.ഇരുവരും വിദേശത്താണ്. 
 

Veteran actor Kalasala Babu passes away

RECOMMENDED FOR YOU:

no relative items