വിവാഹദിനത്തില്‍ തിളങ്ങാന്‍ മുമ്പേ തന്നെ തയ്യാറാവാം

NewsDesk
വിവാഹദിനത്തില്‍ തിളങ്ങാന്‍ മുമ്പേ തന്നെ തയ്യാറാവാം

വിവാഹദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വരനേയും വധുവിനേയും ആകും. എത്രയേറെ ഒരുക്കങ്ങള്‍ നടത്തിയാലും മതിയാവില്ല. ടെന്‍ഷനില്ലാതെ വിവാഹനാളില്‍ തിളങ്ങണമെങ്കില്‍ കുറഞ്ഞത് ഒരു മാസമെങ്കിലും മുമ്പെ തയ്യാറെടുപ്പുകള്‍ തുടങ്ങണം.

വിവാഹം അടുക്കുമ്പോഴായിരിക്കും ഭൂരിഭാഗം വധൂവരന്മാരും തങ്ങളുടെ സൗന്ദര്യത്തെയും തടിയേയും പറ്റി ചിന്തിക്കുന്നത്.എന്നാല്‍ പെട്ടെന്ന് തടി കൂട്ടാനോ കുറയ്്ക്കാനോ നോക്കുന്നത് ആരോഗ്യം അപകടത്തിലാക്കുകയാണ് ചെയ്യുക. അല്‍പം മുമ്പെ തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതാണ് നല്ലത്.

കുറഞ്ഞത് മൂന്നു മാസം മുമ്പെങ്കിലും തടി കുറയ്ക്കാനോ കൂട്ടാനോ ഉള്ള തീരുമാനമെടുക്കണം. ശരീരത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കാതെ തന്നെ ഭാരം കൂട്ടാനും കുറയ്ക്കാനും സാധിക്കും. പെട്ടെന്ന് തടി കുറയ്ക്കാന്‍ നോക്കിയാല്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട വിവാഹദിനത്തില്‍ ക്ഷീണിച്ചിരിക്കേണ്ടി വരും.

തടി കുറയ്ക്കും എന്ന് പറഞ്ഞെത്തുന്ന മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുക.ഇത് പല അപകടങ്ങളും വിളിച്ചുവരുത്തും. 

എന്തൊക്കെ ചെയ്താലും ആവശ്യത്തിന് ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എല്ലാ തയ്യാറെടുപ്പുകളും വെറുതെയാവും. അതിനാല്‍ ദിവസവും 6-8 മണിക്കൂര്‍ ഉറങ്ങി ശീലിക്കുക.
 

tips to become a star in wedding day

RECOMMENDED FOR YOU: