പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണൽ ഹെൽത്ത് ഐഡി എന്താണ് ?

NewsDesk
പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണൽ ഹെൽത്ത് ഐഡി എന്താണ് ?

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഡിജിറ്റൽ ഹെൽത്ത് ഐഡി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഓരോ ഇന്ത്യൻ പൗരനും ഹെൽത്ത് ഐഡി കാർഡ് ലഭിക്കും. ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ആരോ​ഗ്യവിവരങ്ങളും ഹെൽത്ത് ഐഡി കാർഡിൽ ലഭ്യമാകും. 
 

എന്താണ് ദേശീയ ആരോ​ഗ്യ ഐഡി സംവിധാനം? 

ഓരോ വ്യക്തിയുടേയും ആരോ​ഗ്യവിവരങ്ങളുടെ കലവറയാകും നാഷണൽ ഹെൽത്ത് ഐഡി. സ്വന്തം ആരോ​ഗ്യവിവരം ഡിജിറ്റലാക്കാൻ ആ​ഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഹെൽത്ത ഐഡി ക്രിയേറ്റ് ചെയ്യാമെന്നാണ് നാഷണൽ ഹെൽത്ത് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഓരോ ഹെൽത്ത് ഐഡിയും ഒരു ഹെൽത്ത് ഡാറ്റ കൺസന്റ് മാനേജറുമായി ലിങ്ക് ചെയ്തിട്ടുണ്ടാവും - അതായത് നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ.  ഒരു രോ​ഗിയുടെ ആരോ​ഗ്യവിവരം അറിയുന്നതിനായി ഇത് ഉപയോ​ഗിക്കാനാവും. ഓരോ വ്യക്തിയുടേയും അടിസ്ഥാന വ്യക്തി​ഗതവിവരങ്ങൾ , മൊബൈൽ നമ്പർ, അല്ലെങ്കിൽ ആധാർനമ്പർ നൽകി ഹെൽത്ത് ഐഡി ഉണ്ടാക്കാം. ഓരോ വ്യക്തിക്കും യുണീക്കായിരിക്കും  ഈ ഐഡി. തന്റെ എല്ലാ ഹെൽത്ത് റെക്കോർഡുകളും ഈ ഐഡിയിലേക്ക് ലിങ്ക് ചെയ്യാനാവും.

ഡിജിറ്റൽ ഹെൽത്ത് സംവിധാനത്തിൽ 14 അക്ക തിരിച്ചറിയൽ നമ്പറാണ് ഉപയോ​ഗിക്കുന്നത്. ഈ സംവിധാനത്തിലൂടെ സാർവത്രിക ആരോ​ഗ്യ പരിരക്ഷ, ചികിത്സാസഹായങ്ങൾ, എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കഴിയും. കൺസന്റ് മാനേജ്മെന്റിന് വേണ്ടിയാണ് പിഎച്ച്ആർ അഡ്രസ്സ്. ഓരോ വ്യക്തിയുടേയും സമ്മതപ്രകാരം അവരുടെ ഹെൽത്ത്റെക്കോർഡുകൾ ആരോ​ഗ്യപരിരക്ഷയ്ക്കും ചികിത്സക്കും മറ്റും ഉപയോ​ഗിക്കാം.

എല്ലാ ടെസ്റ്റുകളുടേയും വിവരങ്ങൾ, അസുഖവിവരങ്ങൾ, സന്ദർശിച്ചിരിക്കുന്ന ഡോക്ടർമാരുടെ വിവരങ്ങൾ, മരുന്നുകൾ, ഡയ​ഗ്നോസിസ് വിവരങ്ങൾ ഇവയെല്ലാം ​ഹെൽത്ത അക്കൗണ്ടിൽ ലഭ്യമാകും. ഈ വിവരങ്ങളെല്ലാം പോർട്ടബിളും എളുപ്പം ലഭിക്കുന്നതുമാകയാൽ പുതിയ സ്ഥലത്തേക്ക് മാറുമ്പോഴും പുതിയ ഡോക്ടറെ കാണുമ്പോഴും ഉപയോ​ഗപ്പെടുത്താനാവും.

എൻഡിഎച്ച്എമ്മിന് കീഴിൽ വരുന്ന ഹെൽത്ത് ഐഡി സൗജന്യമാണ്.
 

എങ്ങനെ രജിസ്റ്റർ ചെയ്യാം

ഹെൽത്ത് ഐഡി വെബ്പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യുകയോ, ​ഗൂ​ഗിൾ പ്ലേസ്റ്റോറിൽ നിന്നും എബിഡിഎം ഹെൽത്ത് റെക്കോർഡ്സ് ആപ്പ് ഡൗൺലോഡ് ചെയ്തോ ഐഡി രജിസ്റ്റർ ചെയ്യാം.

മൊബൈൽ നമ്പർ അല്ലെങ്കിൽ ആധാർനമ്പർ ആണ് രജിസ്റററേഷന് ആവശ്യം.  ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങള്‍ https://healthid.ndhm.gov.in/ എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
https://healthid.ndhm.gov.in/  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


വെബ്സൈറ്റിൽ ഹെൽത്ത് ഐഡി സെക്ഷനിലെ ക്രിയേറ്റ് ഹെൽത്ത് ഐഡി നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

തുറന്നുവരുന്ന പേജിൽ മൂന്ന് ഓപ്ഷനുകൾ കാണാം. 

  • ആധാർകാർഡ് ഉപയോ​ഗിച്ച് ഹെൽത്ത് ഐഡി ജനറേറ്റ് ചെയ്യുക
  • എനിക്ക് ആധാറില്ല , ആധാർ ഉപയോ​ഗിച്ച് ഹെൽത്ത് ഐഡി ഉണ്ടാക്കാൻ താല്പര്യപ്പെടുന്നില്ല. ഇവിടെ ക്ലിക്ക് ചെയ്യുക
  • നിലവിൽ ​ഹെൽത്ത് ഐഡി ഉണ്ടോ? ലോ​ഗിൻ ചെയ്യൂ

 

ആധാർ കാർഡ് ഉപയോ​ഗിച്ചാണ് ഐഡി ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ ആദ്യ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. അവിടെ 12 അക്ക ആധാർ നമ്പർ നൽകാം. രണ്ടാമത്തെ ഓപ്ഷനാണെങ്കിൽ മൊബൈൽ നമ്പർ ഉപയോ​ഗിച്ച് ഹെൽത്ത് ഐഡി ക്രിയേറ്റ് ചെയ്യാം. 

ആധാർ ആണ് ഹെൽത്ത ഐഡി ക്രിയേറ്റ് ചെയ്യാൻ ഉപയോ​ഗിക്കുന്നതെങ്കിൽ ആധാർ മൊബൈലുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒടിപി വെരിഫിക്കേഷൻ ഉണ്ടാവും.

രജിസ്ട്രേഷനായി വ്യക്തികളുടെ അടിസ്ഥാനവിവരങ്ങൾ നൽകാം. പൂർത്തിയായ ശേഷം വെർച്വൽ ​ഹെൽത്ത് ഐഡി ഡൗൺലോഡ് ചെയ്തെടുക്കാം. 

What is national health id? how to generate national health id

RECOMMENDED FOR YOU: