ഡൊപ്പമൈന്‍ ഡയറ്റ് : ശരീര ഭാരം കുറയ്ക്കാനും സന്തോഷം നല്‍കാനും

NewsDesk
ഡൊപ്പമൈന്‍ ഡയറ്റ് : ശരീര ഭാരം കുറയ്ക്കാനും സന്തോഷം നല്‍കാനും

ഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പലതരത്തിലുളള ഡയറ്റ് പ്ലാനുകള്‍ ഇതിനായുണ്ട്. എന്നാല്‍ നല്ല രീതിയില്‍ ഭാരം കുറയ്ക്കുന്നതിന് നല്ല ഡയറ്റ് രീതിയും ആവശ്യമാണ്. 


എന്താണ് ഡൊപ്പമൈന്‍ ഡയറ്റ്?

ഭാരം കുറയ്ക്കുന്നതിനായുള്ള ഡയറ്റ് ,ഒപ്പം നമ്മുടെ മൂഡിനേയും സ്വാധീനിക്കും. ഈ ഡയറ്റ് നമ്മുടെ ഹാപ്പി ഹോര്‍മോണ്‍ (ഡൊപ്പമൈന്‍)നില ഉയര്‍ത്തുന്നതിന് സഹായിക്കുന്നു. അടുത്തിടെ ടെലിവിഷന്‍ സെലിബ്രിറ്റി ടിവി ഷെഫ് ടോം കെറിഡ്ജ് ഈ ഡയറ്റ് പോപുലറാക്കി. അദ്ദേഹം രണ്ട് വര്‍ഷം കൊണ്ട് 70 കിലോഗ്രാം ഭാരം കുറച്ചു.ഈ ഡയറ്റ് പലതരത്തില്‍ ചെയ്യാം. എല്ലാം ഭക്ഷണത്തിലൂടെ ഡൊപ്പമൈന്‍ ലെവല്‍ ഉയര്‍ത്തുന്ന തരത്തിലുള്ളതാണ്.


ഡൊപ്പമൈന്‍ പ്രൊമോട്ടിംഗ് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുന്നു, കൂടുതല്‍ എനര്‍ജറ്റികും ആയിതീരും. നമുക്ക് ഇഷ്ടമുള്ള സാധനം കഴിക്കുമ്പോഴാണ് ഡൊപ്പമൈന്‍ ഉണ്ടാകുന്നത്. 
നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് മനസ്സിനെ സന്തോഷത്തോടെ നിലനിര്‍ത്തുക എന്നതാണ് ഡൊപ്പമൈന്‍ ഡയറ്റിന്റെ തത്വം. അതിനാല്‍ ഹാപ്പി ഡയറ്റ് എന്നും ഇതിന് പേരുണ്ട്. 


കീറ്റോ , മെഡിറ്ററേനിയന്‍ ഡയറ്റ് എന്നിവയെ അപേക്ഷിച്ച് വളരെ എളുപ്പമാണ് ഡൊപ്പമൈന്‍ ഡയറ്റ്. ഈ ഡയറ്റ് നല്ല കാര്‍ബ് , ചീത്ത കാര്‍ബ് എന്നതിനെ ഉപയോഗപ്പെടുത്തുന്നു. കൂട്ടത്തില്‍ നല്ല ഫലങ്ങളും പച്ചക്കറികളും. ആല്‍ക്കഹോള്‍ ഒഴിവാക്കാന്‍ മാത്രമാണ് ഈ ഡയറ്റ് പറയുന്നത്. ഈ ഡയറ്റ് പ്രൊമോട്ട് ചെയ്യുന്ന ഭക്ഷണം ഡൊപ്പമൈന്‍ ലെവല്‍ വര്‍ധിപ്പിക്കുന്നവയാണ്. ഇത് നമ്മുടെ തലച്ചോറിലെ സന്തോഷം ഉണ്ടാക്കുന്നസ്ഥലങ്ങളെ ഉത്തേജിപ്പിക്കുന്നു.


നമ്മുടെ ഇഷ്ടഭക്ഷണങ്ങളെ ഒഴിവാക്കാന്‍ ഈ ഡയറ്റ് പറയുന്നില്ല, ചിക്കന്‍, ചൊക്ലേറ്റ്, ബീഫ് ,പ്രോട്ടീന്‍ തുടങ്ങിയ. കാരണം ഇത്തരം ഭക്ഷണം നമ്മുടെ ശരീരത്തില്‍ ഹാപ്പി ഹോര്‍മോണ്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്. ചില പഠനങ്ങളുടെ പിന്തുണയുമുണ്ട് ഈ ഡയറ്റിന് . 


ഡൊപ്പമൈന്‍ ഡയറ്റ് മെനു
ഇറച്ചിയും മീനും:ഫ്രഷായിട്ടുള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം, കൃത്രിമമായത് ഒഴിവാക്കാം. ഒമേഗ 3 ധാരാളം അടങ്ങിയിരിക്കുന്ന മീനുകള്‍ ഉപയോഗിക്കാം. സാല്‍മണ്‍, അയല എന്നിവ. 


ഡയറി ഉല്പന്നങ്ങള്‍ : പാല്‍, ചീസ്, യോഗര്‍ട്ട് തുടങ്ങിയവ
മുട്ട :  ധാരാളം ടൈറോസിന്‍ അടങ്ങിയിരിക്കുന്നു.
സോയ
ഫലവര്‍ഗ്ഗങ്ങളും, പച്ചക്കറികളും, പഴം 
ബദാം, വാള്‍നട്ട് തുടങ്ങിയവ
ഡാര്‍ക് ചോക്ലേറ്റ്




 

what is dopamine diet or happy diet

RECOMMENDED FOR YOU: