മേക്കപ്പില്ലാതെ തന്നെ സുന്ദരിയാവാം

NewsDesk
മേക്കപ്പില്ലാതെ തന്നെ സുന്ദരിയാവാം

സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകള്‍ ചിലവിടുന്നവരാണ് നമ്മളില്‍ മിക്കവരും. അതിനായി എത്ര പണം വേണമെങ്കിലും ചിലവാക്കാന്‍ പലരും മടിക്കാറില്ല. എന്നാല്‍ ഇതിനായി ചെയ്യുന്ന മേക്കപ്പിന്റെ അനന്തരഫലം പലപ്പോഴും വളരെ വലുതായിരിക്കും.എന്നാല്‍ മേക്കപ്പില്ലാതെ തന്നെ സുന്ദരിയാവാം.അതിനായി നമ്മുടെ സ്ഥിരം സൗന്ദര്യസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ അധികം നല്‍കിയാല്‍ മതിയാകും.അതിനായി എന്തൊക്കെ ചെയ്യണമെന്ന് നോക്കാം.

അതിന് ആദ്യം നമ്മളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചും എളുപ്പത്തില്‍ സുന്ദരിയാവാം.

നിറം വര്‍ദ്ധിപ്പിക്കാനായി ഒരു പാടു മേക്കപ്പിട്ട് പണവും സമയവും പാഴാക്കേണ്ട കാര്യമില്ല. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിച്ചാല്‍ മതി.

നമ്മള്‍ മേക്കപ്പില്‍ ഏറെ പ്രാധാന്യം കൊടുക്കുന്ന സ്ഥലമാണ് കണ്‍പീലികള്‍. വീട്ടില്‍ വച്ചു തന്നെ കണ്‍പീലികള്‍ക്ക് വേണ്ത് ചെയ്യാവുന്നതാണ്. ആവണക്കെണ്ണയില്‍ ബദാം എണ്ണ , എള്ളെണ്ണ എന്നിവ മിക്‌സ് ചെയ്ത് രാത്രി കിടക്കുന്നതിന് മുമ്പ് കണ്‍പീലിയില്‍ തേച്ച് പിടിപ്പിക്കുക. കണ്‍പീലികള്‍ നീളമുള്ളതാക്കാന്‍ ആ മാര്‍ഗ്ഗം ഏറെ പ്രയോജനകരമാണ്.
മൃദുലമായ ചര്‍മ്മത്തിനായി ഹാന്‍ഡ് ക്രീമില്‍ വിനാഗിരി ചേര്‍ത്ത് നല്ലതുപോലെ തേച്ചു പിടിപ്പിക്കാം. 

മുഖത്തെ കറുത്തപാടുകളും കരുവാളിപ്പുമാണ് മിക്കവരുടെയും പ്രധാന പ്രശ്‌നം. ചെറുനാരങ്ങ ഇതാ അകറ്റാന്‍ നല്ല ഒരു മരുന്നാണ്. ചെറുനാരങ്ങ മുറിച്ച് മുഖത്ത് മസാജ് ചെയ്യുക.പിന്നീട് ഇളം ചൂടുള്ള വെള്ളം കൊണ്ട് കഴുകി കളയാം.
മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഏത്തപ്പഴം തൊലി കളഞ്ഞ് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തേനും തൈരും ചേര്‍ത്ത് ഇളക്കി മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയാം.
നഖത്തില്‍ നാരങ്ങാനീര് കൊണ്ട് മസാജ് ചെയ്യുന്നത് നഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ പഞ്ഞി പാലില്‍ മുക്കി കണ്ണിനു ചുറ്റും ഒട്ടിക്കുക. ഇത് കറുപ്പ് നിറം ഇല്ലാതാക്കും.

ഇത്തരം കാര്യങ്ങള്‍ക്കെല്ലാമുപരി നല്ല ഭക്ഷണവും ആവശ്യത്തിന് വെള്ളവും ഉറക്കവും നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നിലനിര്‍ത്തുന്നു. ഈ കാര്യം മറക്കാതിരിക്കുക. നല്ല പുഞ്ചിരിയും ആത്മവിശ്വാസവും സ്വയം ബഹുമാനിക്കുക എന്നതു നമ്മുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടും.
 

tips to be beautiful without makeup

RECOMMENDED FOR YOU: