ഈ കാര്യങ്ങള്‍ പല്ലിനെ കേടാക്കും

NewsDesk
ഈ കാര്യങ്ങള്‍ പല്ലിനെ കേടാക്കും

പല്ലുകള്‍ വെട്ടിതിളങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സുന്ദരമായ ചര്‍മ്മം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനോഹരമായ പല്ലുകളും. എന്നാല്‍ നമ്മള്‍ നിത്യവും ചെയ്യുന്ന ചില കാര്യങ്ങള്‍ പല്ലിനെ കേടാക്കുകയാണ് ചെയ്യുന്നത്. 

എല്ലാവര്‍ക്കുമറിയാം ദിവസവും രണ്ടു തവണയെങ്കിലും ബ്രഷ് ചെയ്യണമെന്ന്. എന്നാല്‍ ബ്രഷ് ചെയ്യും പോലെ തന്നെ പ്രധാനമാണ് ഫ്‌ലോസിംഗും. ഇത് പല്ലുകള്‍ക്കിടയില്‍ പറ്റിപിടിച്ചിരിക്കുന്ന ബാക്ടീരിയകളേയും ഭക്ഷണവസ്തുക്കളേയും കളയാന്‍ സഹായിക്കുന്നു. പല്ലുകള്‍ക്കിടയില്‍ ഭക്ഷണം അടിയുന്നത് കാവിറ്റീസ് ഉണ്ടാവാന്‍ കാരണമാകുന്നു. എന്നാല്‍ ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ക്കിടയിലുള്ളവ പോവണമെന്നില്ല. 

നമ്മള്‍ ഉപയോഗിക്കുന്ന ബ്രഷുകള്‍ ഇടക്കിടെ മാറ്റണം. ബ്രഷിന്റെ നാരുകള്‍ക്കിടയിലും ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ഇത് പല്ലിനെ കേടാക്കും. 

നമ്മള്‍ എപ്പോഴും ചിന്തിക്കുക അമര്‍ത്തി തേച്ചാല്‍ പല്ലിലെ ബാക്ടീരിയയും കറയും പോവുമെന്നാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പല്ലിലെ ഗംസിനും ഇനാമലിനും കേടുവരുത്തുകയാണ് ചെയ്യുന്നത്. അമര്‍ത്തി തേക്കുന്നതു മൂലം മോണ കേടാകുകയാണ് ചെയ്യുക.ഇത് പല്ലിനേയും ഉറപ്പിച്ചു നിര്‍ത്തുന്ന വേരിനേയും ഒരു പോലെ ബാധിക്കും.

ഭക്ഷണം കഴിച്ച ഉടനെ പല്ല് തേക്കുന്നത് നല്ലതാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ടാവും. എന്നാല്‍ ഇത് പല്ലിലെ ഇനാമലിനെ കേടാക്കുകയാണ് ചെയ്യുന്നത്. ആയതിനാല്‍ ഭക്ഷണശേഷം മുപ്പതുമിനിറ്റെങ്കിലും കഴിഞ്ഞേ പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യാവൂ.

മധുരം അധികം കഴിക്കുന്നതും പല്ലിന് നല്ലതല്ല. ഇടക്കിടെ മധുരം കഴിക്കുന്നത് ആസിഡ് ഉണ്ടാക്കുന്ന ബാക്ടീരിയ വളരാന്‍ കാരണമാകുന്നു. മധുരം അധികനേരം വായില്‍ ഇരുന്നാല്‍ ഈ ആസിഡുകള്‍ പല്ലിലെ ഇനാമലുമായി പ്രവര്‍ത്തിച്ച് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പുകയില ഉത്പന്നങ്ങള്‍ പല്ലിനെ കേടാക്കും എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. പുകവലിക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുന്ന ഒന്നാണ് ചവയ്ക്കുന്ന ഉത്പന്നങ്ങള്‍. വായിലെ ക്യാന്‍സരിനുവരെ ഇത് കാരണമായേക്കാം.

ചൂടുകാലമായാല്‍ എല്ലാവര്‍ക്കും ഐസ് കഴിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ ഐസ് നമ്മുടെ പല്ലിനെ കേടാക്കും എന്നതാണ് വസ്തുത. ഐസിന്റെ ഉപയോഗം പല്ലിനെന്നതുപോലെ ഇനാമലിനും തേയ്മാനം ഉണ്ടാക്കുന്നു. നമ്മുടെ വായുടെ ആരോഗ്യത്തിനും തണുപ്പ് നന്നല്ല.

അധികം ആളുകളും പാക്കറ്റുകള്‍ പൊട്ടിക്കുന്നതിനും വസ്ത്രങ്ങളിലെ ടാഗുകള്‍ പൊട്ടിക്കാനും മറ്റും പല്ലുകളെ ഉപയോഗപ്പെടുത്തും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പല്ലിനും മോണയ്ക്കും ഒരു പോലെ ദോഷകരമാണ്.പല്ലുകള്‍ ഭക്ഷണം ചവയ്ക്കാനുള്ളതാണ്, അതിനെ ഒരു ഉപകരണമാക്കരുത്.

things that are not good for teeth

RECOMMENDED FOR YOU: