ശരിയായ രീതിയില്‍ ഉറങ്ങൂ, നടുവേദനയ്ക്ക് പരിഹാരമാകും

NewsDesk
ശരിയായ രീതിയില്‍ ഉറങ്ങൂ, നടുവേദനയ്ക്ക് പരിഹാരമാകും

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും മാത്രമല്ല, ഉറങ്ങുമ്പോഴും നമ്മുടെ പൊസിഷന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് ഒരു പരിഹാരമാകും.

ഉറക്കം നമുക്ക് നല്ല വിശ്രമം നല്‍കുന്നു. എന്നാല്‍ ശരിയായ രീതിയില്‍ അല്ലാത്ത ഉറക്കം നട്ടെല്ലിനും കഴുത്തിനും പുറംവേദനയ്ക്കും കാരണമാകും. പുറം വേദന അനുഭവിക്കുന്നവരില്‍ മുക്കാല്‍ ഭാഗവും ശരിയായ ഇരിപ്പിന്റെയും ഉറക്കത്തിന്റെയും അഭാവം മൂലമുണ്ടാകുന്നതാണ്. ബാക്കി കാല്‍ഭാഗം മാത്രമാണ് ഇന്‍ഫ്‌ലമേറ്ററി ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്നത്.

വയര്‍ അമര്‍ത്തി വച്ചുറങ്ങുന്നതും വളഞ്ഞ് കിടക്കുന്നതും ഒഴിവാക്കുക. രണ്ടു രീതിയും പുറം വേദനയ്ക്ക് കാരണമാകാം.ഇത്തരം പൊസിഷനുകള്‍ നട്ടെല്ലിനും പേശികള്‍ക്കും സന്ധികള്‍ക്കുമൊക്കെ അനാവശ്യ പ്രഷര്‍ ഉണ്ടാക്കുന്നു.

മലര്‍ന്നു കിടക്കുന്നതാണ് നല്ലത്. ഇത് നട്ടെല്ലിനും കഴുത്തിനും തലക്കുമൊക്കെ വിശ്രമം നല്‍കുന്നു. 

മലര്‍ന്നു കിടക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ഒരു വശം ചരിഞ്ഞു കിടക്കാം. 15ശതമാനം പേരും ഇത്തരം രീതിയിലാണ് കിടക്കുന്നത്. എന്നിരുന്നാലും ഇത്തരം രീതി നട്ടെല്ലിന് അല്പം പ്രഷര്‍ നല്‍കുന്നുണ്ട്. 

കിടക്കാന്‍ ഉപയോഗിക്കുന്ന തലയിണയും കിടക്കയും ചിലപ്പോള്‍ പുറംവേദനയ്ക്കുള്ള കാരണമായേക്കാം. മീഡിയം ഉറപ്പുള്ള കിടക്കകാണ് നല്ലത്.

sleep in right position to avoid back pain

RECOMMENDED FOR YOU: