അയഡിന്‍ ശരീരത്തില്‍ അമിതമായാല്‍?

NewsDesk
അയഡിന്‍ ശരീരത്തില്‍ അമിതമായാല്‍?

അയഡിന്‍ മനുഷ്യശരീരത്തില്‍ വളരെ അത്യാവശ്യമായ ഒരു മൂലകമാണ്. എന്നാല്‍ ശരീരത്തിന് അയഡിന്‍ സ്വയം ഉത്പാദിപ്പിക്കാനാവില്ല, അതുകൊണ്ട് തന്നെ ആഹാരത്തിലൂടെ ശരീരത്തിലേക്ക് അയഡിന്‍ എത്തേണ്ടതുണ്ട്. നേരിട്ടുള്ള രീതിയില്‍ സാധാരണയായി അയഡിന്‍ ശരീരത്തിലേക്കെത്തുന്നതിനുള്ള മാര്‍ഗ്ഗം ഉപ്പാണ്. 


തൈറോയിഡ് ഗ്രന്ഥികളുടെ വളര്‍ച്ചയ്ക്കും ശരിയായ പ്രവര്‍ത്തനത്തിനും അയഡിന്‍ കൂടിയേ തീരൂ. അയഡിന്‍ ശരീരത്തിന് ആവശ്യമാണെങ്കില്‍ കൂടി അതിന്റെ ഉപയോഗം നിയന്ത്രണവിധേയവുമാവേണ്ടതുണ്ട്. കാരണം എന്തുതന്നെയായാലും ആവശ്യത്തില്‍ കൂടുതലാവുന്നത് ശരീരത്തിന് നല്ലതല്ല.


ദീര്‍ഘകാലമായുള്ള അയഡിന്റെ അമിതോപയോഗം ശരീരത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പലതരത്തിലുളള സൈഡ് എഫക്ടുകളും ഇതുകാരണമുണ്ടാകാം. തലകറക്കം, ഛര്‍ദ്ദി, വയറുവേദന, മൂക്കൊലിപ്പ്, തലവേദന, സ്വാദിലെ വ്യത്യാസം, ഡയേറിയ തുടങ്ങിയവ ചിലതാണ്. പല ആളുകളേയും പലതരത്തിലാണ് അയഡിന്‍ അമിതോപയോഗം ബാധിക്കുന്നത്. ആന്‍ജിയോഡെമ എന്ന അവസ്ഥയിലേക്കും ചില അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ എത്തിച്ചേര്‍ന്നേക്കാം. പ്രകൃത്യാലുള്ള അയഡിന്‍ ഉപയോഗം കൂടാതെ അയഡിന്‍ സ്പ്ലിമെന്റുകള്‍ ഉപയോഗിക്കുന്നവരിലാണ് ഇത്തരം അവസ്ഥ ഉണ്ടാവുക.


അയഡിന്‍ ആഹാരത്തിലൂടെ ശരീരത്തിലേക്ക് എത്തി ചര്‍മ്മം വഴി ഉപയോഗിക്കപ്പെടുന്നു. അയഡിന്‍ ഓവര്‍ഡോസിംഗ് അപൂര്‍വ്വം സംഭവമല്ല, ഉപ്പധികമുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ ഇത് കാണപ്പെടുന്നുണ്ട്.

 
അയഡിന്റെ ഉപയോഗം അമിതമാണോയെന്ന് എങ്ങനെയറിയാം
അയഡിന്‍ ശരീരത്തിലെത്തുന്നത് സാധാരണമായിരിക്കും, ഡയറ്റില്‍ കടല്‍മത്സ്യങ്ങള്‍, മുട്ട എന്നിവ ധാരാളം ഉള്‍പ്പെടുത്തുന്നവരില്‍. എന്നാല്‍ ഇക്കാര്യം നമ്മള്‍ അറിയണമെന്നില്ല.


നിത്യേന എത്ര അയഡിന്‍ ശരീരത്തിന് ആവശ്യമുണ്ട്?
ഒരാളുടെ വയസ്സിനെ അടിസ്ഥാനമാക്കിയാണ് അയാള്‍ക്ക് എത്ര അയഡിന്‍ നിത്യവും വേണമെന്ന് കണക്കാക്കുന്നത്.


നവജാതശിശുക്കള്‍ മുതല്‍ ആറുമാസം പ്രായമുള്ളവര്‍ വരെ 110എംസിജി, തുടര്‍ന്ന് 1വയസ്സ് വരെ പ്രായമെത്തും വരെ 130എംസിജി, 1മുതല്‍ 8വയസ്സുവരെ പ്രായമുള്ള കു്ട്ടികള്‍ക്ക് 90എംസിജി, 13വയസ്സുവരെ 120എംസിജി, കൗമാരക്കാരായ കുട്ടികള്‍ക്ക് 150 എംസിജി മുതിര്‍ന്ന് കഴിഞ്ഞ് 150എംസിജി എന്നിങ്ങനെയാണ് അയഡിന്റെ അളവ്.


ഇതില്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഗര്‍ഭിണിയായിരിക്കുമ്പോള്‍ 220എംസിജി വരെ അയഡിന്‍ ആവശ്യമുണ്ട്. പാല്‍ കൊടുക്കുന്ന അമ്മമാര്‍ക്ക് 290എംസിജി വരെ അയഡിന്‍ ആവശ്യമായി വരും.


അമിതമാവുന്നതെപ്പോള്‍
പാര്‍ശ്വഫലങ്ങള്‍ വരുമ്പോഴാണ് മിക്കപ്പോഴും അയഡിന്‍ കൂടുതലാണെന്ന് അറിയുക. തലവേദന, സ്വാദിലുണ്ടാകുന്ന വ്യത്യാസം എന്നീ സാധാരണ പാര്‍ശ്വഫലങ്ങള്‍ കൂടാതെ ചുണ്ടും മുഖവും വീര്‍്ത്തു വരിക, പനി, സന്ധിവേദന, അമിതരക്തസ്രാവം, തുടങ്ങിയവയും ഉണ്ടാവാം.


അയഡിന്‍ ന്ിത്യേനയുള്ള അളവ് മൈക്രോഗ്രാമില്‍


നവജാതശിശു - ഒരു വയസ്സുവരെ - 
1 -3 വയസ്സ വരെ - 200എംസിജി
4- 8വയസ്സ വരെ - 300എംസിജി
9-13 വയസ്സ് വരെ - 600എംസിജി
കൗമാരക്കാര്‍ - 900എംസിജി
മുതിര്‍ന്നവര്‍ - 1100എംസിജി
ഗര്‍ഭിണികള്‍ (14-18വയസ്സ്) - 900എംസിജി
ഗര്‍ഭിണികള്‍ (18വയസ്സിന് മുകളില്‍) - 1100എംസിജി

അമിതമാവുന്നത് സാധാരണ പാര്‍ശ്വഫലങ്ങള്‍ കൂടാതെ ഗ്രേവ്‌സ് ഡിസീസ്, ഗോയിറ്റര്‍, ഹാഷിമോട്ടോസ് തൈറോഡിറ്റിസ് എന്നീ അസുഖങ്ങളുമുണ്ടാക്കും. അയഡിന്‍ സപ്ലിമെന്റുകള്‍ കൂടി ഉപയോഗിക്കുമ്പോഴാണ് ഇത്തരം അവസ്ഥകളിലേക്കെത്തുക. അയഡിന്‍ സപ്ലിമെന്റുകളില്‍ അടങ്ങിയിരിക്കുന്ന മെഥിമാസോള്‍ ശരീരത്തില്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനെ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനാലാണിത്.


പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘനാളായി അനുഭവിക്കുന്നവര്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. രക്തപരിശോധനയിലൂടെയും മറ്റും ഇത് തിരിച്ചറിയാനാവും. 


ചികിത്സ നമ്മുടെ ഡയറ്റില്‍ മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്. അയഡിന്‍ അടങ്ങിയിട്ടില്ലാത്ത ഉപ്പ് ഉപയോഗിക്കുക. അയഡിന്‍ അടങ്ങിയിട്ടുള്ള കടല്‍മത്സ്യങ്ങള്‍, തൈര് പാല്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ചികിത്സയും തേടാവുന്നതാണ്.
 

side effects due to excess intake of iodine

RECOMMENDED FOR YOU: