താരനകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍

NewsDesk
താരനകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍

താരന്‍ സ്‌ത്രീയെന്നോ പുരുഷനെന്നോ കുട്ടിയെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ അലട്ടുന്ന വലിയ പ്രശ്‌നമാണ്‌. ചില പ്രത്യേക കാലാവസ്ഥകളില്‍ ഇതിന്റെ പ്രശ്‌നം വളരെയധികമാവുകയും ചെയ്യും. താരന്‍ മൂലമുണ്ടാകുന്ന ചൊറിച്ചിലും വരണ്ട ശിരോചര്‍മ്മവും എല്ലാം തന്നെ വല്ലാതെ അലട്ടും. എന്താണ്‌ താരന്‍?

തലയോട്ടിയും ചര്‍മ്മത്തിന്റെ ഭാഗമാണ്‌. മറ്റു ശരീരഭാഗങ്ങളിലെ ചര്‍മ്മം പോലെതന്നെയാണ്‌ തലയോട്ടിയിലെ ചര്‍മ്മവും പ്രവര്‍ത്തിക്കുക. മനുഷ്യചര്‍മ്മം ഓയില്‍ പോലുള്ള സെബം എന്ന വസ്‌തു ഉല്‌പാദിപ്പിക്കുന്നു. മുഖക്കുരുവിനും മറ്റും കാരണമാവുന്ന ഈ വസ്‌തു തന്നെയാണ്‌ താരനും കാരണമാവുന്നത്‌. ടെക്‌നിക്കലി പറഞ്ഞാല്‍, സെബമല്ല, ഇത്‌ കഴിക്കാന്‍ ഇഷ്ടമുള്ള ഫംഗസുകളാണ്‌ താരന്‌ കാരണമാകുന്നത്‌. ഫംഗല്‍ സ്‌പീഷീസിലെ മലാസേസിയ എണ്ണത്തില്‍ കൂടുകയും ഇവയ്‌ക്ക്‌ കഴിക്കാനാവശ്യത്തിന്‌ സെബം ഉല്‌പാദിപ്പിക്കുകയും ചെയ്യപ്പെടുമ്പോള്‍ ഇവ അവിടെതന്നെ സ്ഥിരമാകുന്നു.

ഫംഗസുകള്‍ നമ്മുടെ ശിരോചര്‍മ്മത്തിലെ സെബവും മറ്റ്‌ ഓയിലുകളും കഴിക്കുമ്പോള്‍ പുറത്തേക്ക്‌ ഓലീക്‌ ആസിഡ്‌ എന്ന വസ്‌തുവിനെ വിടുന്നു. ഇത്‌ മുടിയിലാകമാനം സഞ്ചരിക്കുകയും ശിരോചര്‍മ്മം അടരുന്നതിനിടയാക്കുകയും ചെയ്യുന്നു.

താരന്‌ എന്തെല്ലാം കാരണമാകാം?

താരന്‌ മലേസേസിയ ഫംഗസുകളാണ്‌ കാരണമാവുന്നതെങ്കിലും മറ്റ്‌ ചില ഘടകങ്ങളും ഇതിന്‌ ആക്കം കൂട്ടുന്നു.


വരണ്ട ശിരോചര്‍മ്മം - ഒരു പ്രധാനകാരണമായി ഇതിനെ പറയാം. മൃതചര്‍മ്മം ഷോള്‍ഡറുകളിലും മറ്റും വീഴുന്നതുകാണാം. എന്നാല്‍ വരണ്ട ചര്‍മ്മത്തേക്കാളും ഗ്രീസി സ്‌കാള്‍പ്പ്‌ ആണ്‌ താരന്‌ കാരണമാവുക. എന്നാല്‍ വരണ്ട സ്‌കാള്‍പ്പ്‌ വെളുത്ത പൊടികള്‍ ധാരാളമാകാനിടയാക്കും. മൃതചര്‍മ്മമാണ്‌ വീഴുന്ന വെളുത്തപൊടികള്‍. അതായത്‌ ഡ്രൈ സ്‌കാള്‍പ്പ്‌ വെളുത്തപൊടികളുണ്ടാവുന്നതിന്‌ കാരണമാവുന്നു, താരനുണ്ടാക്കുന്നതിനേക്കാളുപരി. മുടി നന്നായി ഹൈഡ്രേറ്റ്‌ ചെയ്യുകയാണ്‌ ഡ്രൈ സ്‌കെയിലി ഫ്‌ലേക്ക്‌സ്‌ ഒഴിവാക്കാന്‍ നല്ല മാര്‍ഗ്ഗം.

മുടി ഇടക്കിടെ കഴുകാതിരിക്കുന്നത്‌ - മുടി കൃത്യമായ ഇടവേളകളില്‍ കഴുകാതിരിക്കുന്നത്‌ കൂടുതല്‍ ഓയില്‍ പ്രൊഡ്യൂസ്‌ ചെയ്യാനിടയാക്കുന്നു. അതായത്‌ ഫംഗസുകള്‍ക്ക്‌ കൂടുതല്‍ ഭക്ഷണം നല്‍കുന്നു. അതായത്‌ 2-3 ദിവസത്തിലൊരിക്കല്‍ മുടി കഴുകുന്നത്‌ ശീലമാക്കാം.

നിത്യവും മുടി കഴുകുന്നത്‌ - ഹ്യൂമണ്‍ ലോജിക്കനുസരിച്ച്‌ കൂടുതല്‍ ഓയില്‍ ആണ്‌ പ്രശ്‌നമെങ്കില്‍ നിത്യവും അത്‌ കഴുകി കളയാമെന്നതാണ്‌. എന്നാല്‍ സ്‌കാള്‍്‌പ്പ്‌ ലോജിക്കനുസരിച്ച്‌ ഓയില്‍ ആവശ്യത്തിനില്ലാതായാല്‍ അതിന്റെ ഉല്‌പാദനം വര്‍ധിപ്പിച്ച ്‌സ്വയം സുരക്ഷിതമാവാന്‍ ശ്രമിക്കും. ഇത്‌ കൂടുതല്‍ അപകടത്തിനിടയാക്കും

ഓരോരുത്തരുടേയും മുടിയുടെ സ്വഭാവമനുസരിച്ച വേണം അതിനെ പരിചരിക്കേണ്ടതും. ചിലര്‍ക്ക്‌ 4 -5 ദിവസത്തിലൊരിക്കല്‍ മുടി കഴുകിയാല്‍ മതിയാവും .എന്നാല്‍ ഇത്‌ പരീക്ഷിച്ച്‌ സ്വയം കണ്ടെത്തേണ്ട കാര്യമാണ്‌.

ശരിയായ രീതിയില്‍ മുടി ചീകാത്തത്‌ - നമ്മള്‍ തെറ്റായി ചെയ്യുന്ന മറ്റൊരു കാര്യമാണ്‌ മുടി ശരിയായ രീതിയില്‍ ചീകാതിരിക്കുന്നത്‌. മുടിയില്‍ ചീര്‍പ്പുപയോഗിച്ച്‌ ചീകുമ്പോള്‍ ഓയില്‍ എല്ലാ ഭാഗത്തും തുല്യമായി എത്തുന്നു. ഇത്‌ സെബം സ്‌കാള്‍പ്പില്‍ അടിഞ്ഞു കൂടുന്നത്‌ ഇല്ലാതാക്കുന്നു.

താരനുള്ള ഒരാള്‍ ഉപയോഗിച്ച ചീര്‍പ്പ്‌ മറ്റുള്ളവര്‍ ഉപയോഗിക്കരുത്‌.

കൂടുതല്‍ ഹെയര്‍ പ്രൊഡക്ട്‌സ്‌ ഉപയോഗിക്കുന്നത്‌ - മുടിയില്‍ അമിതമായ രീതിയില്‍ ഹെയര്‍കെയര്‍ ഉല്‌പന്നങ്ങളുപയോഗിക്കുന്നത്‌ നല്ലതല്ല.

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുന്നതും താരന്‌ കാരണമാകുന്നു.എങ്ങനെ താരന്‍ ഇല്ലാതാക്കാം. ഇതിനായുള്ള നാട്ടുമാര്‍ഗ്ഗങ്ങള്‍ നോക്കാം
 

1. ആര്യവേപ്പില

വേപ്പിലയുടെ നൂറുകണക്കിന്‌ ഗുണങ്ങളില്‍ ഇവിടെ അതിന്റെ ആന്റി ഫംഗല്‍ ഗുണമാണ്‌ ഉപയോഗപ്രദമാകുന്നത്‌. വേപ്പിലയുടെ വിവിധ ഗുണങ്ങള്‍ കാരണം ആയുര്‍വേദത്തിലിതിന്‌ സര്‍വരോഗനിവാരിണി എന്നും പേരുണ്ട്‌. പല രീതിയില്‍ ആര്യവേപ്പ്‌ താരനുള്ള ചി്‌കിത്സയില്‍ ഉപയോഗിക്കാം.
 

ആര്യവേപ്പ്‌ ഓയിലില്‍ ചേര്‍ത്ത്‌ - നമ്മളുപയോഗിക്കുന്ന ഓയില്‍ ചൂടാക്കുക, ഏറ്റവും നല്ലത്‌ വെളിച്ചെണ്ണയാണ്‌ അതിലേക്ക്‌ ആര്യവേപ്പില ഇടാം. തീ ഓഫാക്കിയ ശേഷം തലയോട്ടിയില്‍ ഈ വെളിച്ചെണ്ണ നന്നായി തേച്ചു പിടിപ്പിക്കാം. ഇതില്‍ നിന്നും ഒരു ടേബിള്‍ സ്‌പൂണ്‍ നിങ്ങളുടെ ഷാംപൂവിലേക്ക്‌ ചേര്‍ക്കാം. ഷാംപൂ ബോട്ടിലില്‍ മുഴുവനായും മിക്‌സ്‌ ചെയ്‌തു വയ്‌ക്കരരുത്‌. ഒരു പ്രാവശ്യം ഉപയോഗിക്കാനുള്ള അത്രയും ഷാംപൂവില്‍ ഓയില്‍ മിക്‌സ്‌ ചെയ്‌താല്‍ മതി.

വേപ്പെണ്ണ- ആര്യവേപ്പിന്റെ ആന്റിഫംഗല്‍ ഗുണം ഉപയോഗപ്രദമാക്കാനുള്ള ഒരു മാര്‍ഗ്ഗം വേപ്പെണ്ണ, ആര്യവേപ്പിന്റെ വിത്തില്‍ നിന്നും ഉണ്ടാക്കുന്നത്‌ ഉപയോഗിക്കാം. ഇത്‌ പക്ഷെ നല്ല ഹാര്‍ഡ്‌ ആയിരിക്കും. വെളിച്ചെണ്ണിയിലോ മറ്റോ ചേര്‍ത്ത്‌ ഡൈല്യൂട്ട്‌ ചെയ്‌ത്‌ തലയോട്ടിയില്‍ ചേര്‍ത്ത്‌ പിടിപ്പിക്കാം. ഇത്‌ അടര്‍ന്നു പോവുന്നതിനു മാത്രമല്ല പരിഹാരമാവുക, കൂടാതെ ചൊറിച്ചിലും വരള്‍ച്ചയും ഇല്ലാതാക്കും.

വേപ്പില പൊടി - ആര്യവേപ്പിന്റെ ഇല ഉണക്കി പൊടിച്ച്‌ ഉപയോഗിക്കാം. വെള്ളത്തില്‍ ഈ പൊടി ചാലിച്ച്‌ തലയോട്ടിയില്‍ പിടിപ്പിക്കാം. വെള്ളത്തിന്‌ പകരം തൈരില്‍ ചേര്‍ത്തും ഈ പൊടി ഉപയോഗിക്കാം. കൂടുതല്‍ ഗുണപ്രദമായിരിക്കും. ഇത്‌ നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നതിന്‌ പുറമെ തലയോട്ടി വരണ്ടതാക്കാതെ തന്നെ തല വൃത്തിയാക്കുന്നതിനും സഹായിക്കുന്നു.

ആര്യവേപ്പ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച ശേഷം അരിച്ചെടുത്ത്‌ ഷാംപൂ ചെയ്‌ത ശേഷം ഈ വെള്ളം ഉപയോഗിച്ച്‌ തല കഴുകാം.

2. തൈര്

താരന്‍ ഇല്ലാതാക്കാനുളള മാര്‍ഗ്ഗങ്ങളെല്ലാം തന്നെ വര്‍ക്ക്‌ ചെയ്യാന്‍ കാരണം അവയുടെ ആന്റി മൈക്രോബിയല്‍ പ്രൊപ്പര്‍ട്ടിയാണ്‌. അല്ലെങ്കില്‍ അവ സ്‌കാള്‍പ്പിന്റെ വരള്‍ച്ച ഇല്ലാതാക്കുകയും തണുപ്പിച്ച്‌ ചൊറിച്ചില്‍ കുറക്കുകയും ചെയ്യുന്നു. തൈര്‌ ഇവയെല്ലാം ചെയ്യുന്ന ഒന്നാണ്‌.

തൈരിലുള്ളത്‌ നല്ല ബാക്ടീരിയകളാണ്‌. നമ്മള്‍ ഷാംപൂവും മറ്റുമുപയോഗിച്ച്‌ ഫംഗസുകളെ കൊല്ലുന്നതിന്‌ പകരം നല്ല ബാക്ടീരിയകളുടെ വളര്‍ച്ച വേഗത്തിലാക്കുകയാണെങ്കില്‍ ഗുണകരമാവും. തൈര്‌ അതിന്‌ സഹായിക്കുന്ന വസ്‌തുവാണ്.

3. നാരങ്ങ
 

തലയിലെ ഫംഗസ്‌ കാരണം അടര്‍ന്നു പോവുന്ന താരനൊപ്പം ഗ്രീസിയായും ചീത്ത മണവും അനുഭവപ്പെടുകയാണെങ്കില്‍ നല്ല പരിഹാര മാര്‍ഗ്ഗമാണ്‌ നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന അസ്‌കോര്‍ബിക്‌ ആസിഡും ആന്റി ഓക്‌സിഡന്റുകളും നാരങ്ങയ്‌ക്ക്‌ ഫംഗസുകള്‍ക്കെതിരെ പോരാടാനുള്ള കഴിവ്‌ നല്‍കുന്നു. കൂടാതെ ഓര്‍ഗാനിക്‌ ആസിഡ്‌ തലയോട്ടിയിലെ പിഎച്ച്‌ ലെവല്‍ ബാലന്‍സ്‌ ചെയ്യുന്നു. ഫംഗസുകള്‍ക്ക്‌ പകരം ഹെല്‍ത്തി ബാക്ടീരിയകളുടെ വളര്‍ച്ചയ്‌ക്ക്‌ വളരെ സഹായകരമാണ്‌ ഇവ. വെളിച്ചെണ്ണയില്‍ അല്ലെങ്കില്‍ ഷാംപൂവില്‍ അഞ്ച്‌ മുതല്‍ പത്ത്‌ തുള്ളിവരെ നാരങ്ങാനീര്‌ ആക്കി നന്നായി തേച്ച്‌ പിടിപ്പിച്ച ശേഷം കഴുകി കളയാം.

4. ഉലുവ

കാലങ്ങളായി കയ്‌പുരുചിയുള്ള ഈ വിത്തുകള്‍ ഇന്ത്യന്‍ പാചകത്തിലെ അവിഭാജ്യഘടകമാണ്‌. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക രുചി പകരുന്നതിനൊപ്പം ഇവയുടെ ഔഷധഗുണങ്ങളുമേറെയാണ്‌. ആന്റി ഫംഗല്‍ ഗുണം വേണ്ടുവോളമുള്ള ഇവ തലയോട്ടിയിലെ ഫംഗസുകളെ നശിപ്പിക്കാന്‍ വളരെ സഹായകരമാണ്‌.

തലയോട്ടില്‍ ഈ വിത്തുകള്‍ എങ്ങനെ ഉപയോഗിക്കുമെന്നാണെങ്കില്‍, ഒരു ടേബിള്‍ സ്‌പൂണ്‍ ഉലുവ കുതിര്‍ത്ത്‌ വയ്‌ക്കുക. എന്നിട്ട്‌ നന്നായി അരച്ചെടുത്ത്‌ ഹെയര്‍ മാസ്‌ക പോലെ തലയില്‍ നന്നായി തേച്ചു പിടിപ്പിക്കുക. 30മിനിറ്റോളം തലയില്‍ നിര്‍ത്തിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

5. അലോവെര ജെല്‍ (കറ്റാര്‍വാഴ)
 

കറ്റാര്‍വാഴ വളരെ ഫലപ്രദമായിട്ടുള്ള ഒരു മാര്‍്‌ഗ്ഗമാണ്‌. രാത്രി ഉറങ്ങുംമുമ്പായി അലോവെര ജെല്‍ ഉപയോഗിക്കുന്നത്‌ ശീലമാക്കാം. ഫ്രഷായിട്ടെടുക്കുന്ന ജെല്‍ ആണ്‌ വളരെ നല്ലത്‌. ഇവയിലടങ്ങിയിരിക്കുന്ന ഗ്ലൈകോ പ്രോട്ടീനുകള്‍ തലയോട്ടിയെ രക്ഷിക്കുകയും, ഇവയുടെ ആന്റി ഇന്‍ഫ്‌ലമേറ്റരി ഗുണം ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.

അലോവെര ജെല്‍ തലയോട്ടില്‍ തേക്കുന്നത്‌ പുതിയ ആരോഗ്യപൂര്‍ണ്ണമായ സെല്ലുകലുടെ ഉത്‌പാദനത്തിന്‌ സഹായിക്കുന്നു.

6. ഉപ്പ്‌

ഉപ്പ്‌ താരന്‌? ശരിയാണോ?എന്നാണെങ്കില്‍ ഹിമാലയന്‍ പിങ്ക്‌ ഉപ്പ്‌ ആണ്‌ ഏറെ ഗുണം ചെയ്യുക. ഉപ്പുവെള്ളത്തിലെ ഉപ്പ്‌ തലയിലെ അധികമായുള്ള ഓയില്‍ ഇല്ലാതാക്കുന്നു.

7. മുട്ടയുടെ മഞ്ഞ
 

മുട്ടയുടെ മഞ്ഞയിലടങ്ങിയിരിക്കുന്ന സള്‍ഫര്‍, ലെസിതിന്‍ എന്നിവ താരനെതിരെയും വരണ്ട ശിരോചര്‍മ്മത്തിനെതിരെയും പ്രവര്‍ത്തിക്കുന്നു. കൂടാതെ സെലീനിയം തുടങ്ങിയ മിനറലുകളും ലഭിക്കും. ഇവ ഗുണകരമാണെങ്കിലും തലയിലുപയോഗിക്കുക എന്നത്‌ അല്‌പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

അതിനായി ചില പാക്കുകളുണ്ടാക്കാം. ഒലീവ്‌ ഓയിലും എഗ്ഗ്‌ യോക്കും ചേര്‍ത്തുള്ള പാക്ക്‌ നല്ലതാണ്‌. ഒരു ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയില്‍ ഒരു മുട്ടയുടെ മഞ്ഞയുമായി മിക്‌സ്‌ ചെയ്യുക. ഇത്‌ തലയില്‍ തേച്ചുപിടിപ്പിച്ച്‌ പത്ത്‌ മിനിറ്റിന്‌ ശേഷം ഒരു ഷവര്‍കാപ്പ്‌ തലയില്‍ വച്ച്‌ 20-30മിനിറ്റോളം വയ്‌ക്കുക. അതിന്‌ ശേഷം മൈല്‍ഡ്‌ ഷാംപൂ ഉപയോഗിച്ച്‌ കഴുകി കളയാം.

8. വെളിച്ചെണ്ണ

വെളിച്ചെണ്ണയ്‌ക്ക്‌ എല്ലാ വിധത്തിലുള്ള രോഗാണുക്കളുമായി പോരാടാനാവുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

നിത്യവും ചെറുചൂടുള്ള വെളിച്ചെണ്ണ ഉപയോഗിച്ച്‌ മസാജ്‌ ചെയ്യുന്നത്‌ വളരെ നല്ലതാണ്‌. നമ്മുടെ തലയോട്ടിയെ ഇത്‌ മോയ്‌ചറൈസ്‌ ചെയ്യുന്നു. കൂടുതല്‍ ഗ്രീസിയോ കൂടുതല്‍ ഡ്രൈയോ ആക്കാതെ. മുടിയുടെ വേരില്‍ ഇത്‌ പ്രവര്‍ത്തിച്ച്‌ കൂടുതല്‍ സെബം ഉത്‌പാദിപ്പിക്കുന്നത്‌ തടയുന്നു.

ഇന്‍ഡിഗോ ഹെര്‍ബ്‌, വെളുത്തുള്ളി, ബ്രിംഗരാജ്‌ ഓയില്‍, ഹെയര്‍ക്ലേ മാസ്‌ക്‌, മാനുക ഹണി( ഇത്‌ ന്യൂസിലാന്റ്‌ ജനതയ്‌ക്കിടയിലുള്ള ഒരു മാര്‍ഗ്ഗമാണ്‌ ),ലെമണ്‍ ഗ്രാസ്‌ എസന്‍ഷ്യല്‍ ഓയില്‍, ടീ ട്രീ ഓയില്‍, റോസ്‌മേരി ഓയില്‍, സെഡാര്‍ വുഡ്‌ ഓയില്‌, പെപ്പര്‍മിന്റ്‌ ഓയില്‍ തൈം ഇന്‍ഫ്യൂഷന്‍ റിന്‍സ്‌, എന്നിവയും താരനുള്ള ചികിത്സയില്‍ ഉപയോഗിക്കാം.

താരന്‍ ഇല്ലാതാക്കാന്‍ പരീക്ഷിക്കാവുന്ന ഡയറ്റാണ്‌ ഒരു മാര്‍ഗ്ഗം. നമ്മള്‍ ശരീരത്തില്‍ പ്രയോഗിക്കുന്നതുമാത്രമല്ല, ചിലപ്പോഴെല്ലാം അകത്തേക്കു കഴിക്കുന്നതും ചികിത്സയ്‌ക്ക്‌ ആവശ്യമായി വരും. ഡയറ്റില്‍ ധാരാളമായി സിങ്ക്‌ ഉള്‍പ്പെടുത്താം. ഇവയ്‌ക്ക നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാവും. അതിലൂടെ ശരീരത്തിന്റെ ഇന്‍ഫക്ഷനുകളോടെ പൊരുതാനുള്ള ശേഷി കൂടുന്നു. ഇന്‍ഫ്‌ലമേഷന്‍ കുറയ്‌ക്കുന്നതിനും ഇവ സഹായിക്കുന്നു. മറ്റൊരു കാരണം സിങ്ക്‌ തലയോട്ടിയിലെ സെബം ഉല്‌പാദനത്തെ റെഗുലേറ്റ്‌ ചെയ്യുന്നതിന്‌ വളരെയധികം സഹായിക്കുന്‌ നഘടകമാണ്‌ സിങ്ക്‌.


ഇതുകൊണ്ടോക്കെയാണ്‌ മിക്ക ആന്റി ഡാന്‍ഡ്രഫ്‌ ഉല്‌പന്നങ്ങളിലും സിങ്ക്‌ സ്ഥാനം പിടിച്ചിരിക്കുന്നത്‌. സ്‌പിനാഷ്‌,ഓയിസ്‌റ്റര്‍, തണ്ണിമത്തന്‍, മത്തന്‍ കുരു, ലാമ്പ്‌ തുടങ്ങി സിങ്ക്‌ ധാരാളമടങ്ങിയ വസ്‌തുക്കള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

വിറ്റാമിന്‍ ബി 6 ആണ്‌ മറ്റൊരു ഘടകം. ഇത്‌ സിങ്ക്‌ ആഗിരണം ചെയ്യുന്നതിന്‌ സഹായിക്കുന്നവയാണ്‌. സോയ ഉല്‌പന്നങ്ങള്‍, കടല്‍ഭക്ഷണം, അണ്ടിവര്‍ഗ്ഗങ്ങള്‍, എന്നിവയെല്ലാം വിറ്റാമിന്‍ ബി6 സമ്പുഷ്ടമാണ്‌. മറ്റൊരു ബി6 സമ്പുഷ്ട ഭക്ഷണമാണ്‌ ചി്‌ക്ക്‌പീസ്‌. ഒരു കപ്പ്‌ ചിക്ക്‌ പീസ്‌ നമ്മുടെ ഒരു ദിവസത്തെ വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ 50 ശതമാനത്തോളം നല്‍കുന്നു.

natural remedies to treat dandruff at home

RECOMMENDED FOR YOU: