ചര്‍മ്മസംരക്ഷണത്തിന് പാല്‍

NewsDesk
ചര്‍മ്മസംരക്ഷണത്തിന് പാല്‍

പാല്‍ കാല്‍സ്യത്തിന്റെയും പ്രോട്ടീന്റേയും കലവറ തന്നെയാണ്. ആരോഗ്യപ്രദമായ ഭക്ഷണത്തില്‍ മുന്നില്‍ തന്നെയാണ് പാലിന്റെ സ്ഥാനം. ആരോഗ്യകാര്യത്തിലെന്നതുപോലെ തന്നെ പാല്‍ ചര്‍മ്മസംരക്ഷണത്തിലും ഒഴിച്ചു കൂടാനാവത്തതുതന്നെയാണ്. പാല്‍ പാസ്ചുറൈസ് ചെയ്യാത്തത് അല്ലെങ്കില്‍ അല്പം പുളിപ്പിച്ചത് ചര്‍മ്മത്തില്‍ മാന്ത്രികം പ്രവര്‍ത്തിക്കുമെന്ന് തീര്‍ച്ച. 


ചര്‍മ്മത്തിലെ ചുളിവുകള്‍ക്കെതിരെ പോരാടുന്നു
പ്രായമേറുന്തോറും ചര്‍മ്മത്തില്‍ ചുളിവുകള്‍ രൂപപ്പെടുന്നതിനു പുറമെ ചര്‍മ്മം ഉറപ്പ് കുറഞ്ഞ് ഇടിയുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ കൂടുതല്‍ വെയിലേല്‍ക്കുന്നതിനാലും ചര്‍മ്മസംരക്ഷണം കുറയുന്നതിനാലും മറ്റും നേരത്തേ തന്നെ ഇവ സംഭവിച്ചേക്കാം. എന്നാല്‍ പാലിന്റെ ഗുണങ്ങള്‍ ഇതിനെ തടയാന്‍ നിങ്ങളെ സഹായിക്കും. ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്ന ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് ആയ ലാക്ടിക് ആസിഡ് പാലില്‍ അടങ്ങിയിരിക്കുന്നു. ഒരു പഠനപ്രകാരം, ലാക്ടിക് ആസിഡ് ചര്‍മ്ത്തില്‍ ദിവസവും രണ്ട് നേരം മൂന്നുമാസം ഉപയോഗിക്കുന്നവരില്‍ ചുളിവുകള്‍ രൂപപ്പെടുന്നത് കുറയുന്നതായും ചര്‍മ്മം മിനുസമ്മുള്ളതും ഉറപ്പുള്ളതുമായതായും കണ്ടെത്തിയിട്ടുണ്ട്. ലാക്ടിക് ആസിഡ് പാല്‍ ബാക്ടീരിയയുമായി പ്രവര്‍ത്തിക്കുമ്പോഴാണ്ടാവുന്നത്. അല്പം പുളിച്ച പാലാണ് ഉപയോഗിക്കാന്‍ നല്ലത്.


എക്‌സ്‌ഫോളിയേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു
ദിവസവും മൃതകോശങ്ങള്‍ ഒഴിവാക്കേണ്ടത് സ്‌കിന്‍ കോംപ്ലക്ഷന്‍ മങ്ങാതിരിക്കാനും മറ്റും ആവശ്യമാണ്. പാലിലുള്ള ലാക്ടിക് അമ്ലങ്ങള്‍ എക്‌സ്‌ഫോളിയേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. പല കെമിക്കലുകളും ഉണ്ടാക്കുന്ന വിപരീതഫലങ്ങള്‍ പാല്‍ കാരണമുണ്ടാവുകയുമില്ല.


പാല്‍ നേരിട്ട് മുഖത്ത് പുരട്ടുകയോ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ആവാം. കട്ടിയുള്ള എണ്ണമയമാര്‍ന്ന ചര്‍മ്മമുള്ളവര്‍ ഒരാഴ്ചയില്‍ 3-4പ്രാവശ്യം എക്‌സ്‌ഫോളിയേറ്റ് ചെയ്യേണ്ടി വരും.കൂടുതല്‍ സെന്‍സിറ്റീവ് ആയിട്ടുള്ള ചര്‍മ്മമുള്ളവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം എക്‌സ്‌ഫോളിയേറ്റ് ചെയ്താല്‍ മതിയാവും.


സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്
സൂര്യപ്രകാശം അധികമേല്‍ക്കുന്നത് ചര്‍മ്മത്തിന് പല ദോഷങ്ങളും വരുത്തും. ഇത് ചര്‍്മ്മത്തിന്റെ ഇലാസ്റ്റിര്‌റി ഇല്ലാതാക്കി ചുളിവുകള്‍ വീഴ്ത്തും. ലാക്ടിക് ആസിഡ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാണെന്ന് ഗവേഷണങ്ങളുണ്ട്. കൊളാജെന്‍, ചര്‍മ്മത്തിനും ഉറപ്പും ബലവും നല്‍കുന്ന പ്രോട്ടീന്‍ ഉത്പാദനത്തിന് ലാക്ടിക് ആസിഡ് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെയിലേറ്റുണ്ടാകുന്ന കറുപ്പ് നിറം കുറയ്്ക്കാനും ഇത് ഗുണകരമാണ്. 


സൂര്യതപം ഇല്ലാതാക്കുന്നതിനുള്ള ചികിത്സയില്‍ ആയുര്‍വേദത്തില്‍ പാല്‍ ഉപയോഗിച്ചിരുന്നു. പാലിലെ ആന്റി ഓക്‌സിഡന്റുകള്‍ വേദന ഇ്ല്ലാതാക്കാനും മറ്റും സഹായകമാണ്. തണുത്ത പാലില്‍ നേര്‍ത്ത കോട്ടണ്‍ മുക്കി സൂര്യതപം ഏറ്റിടത്ത് വച്ചാല്‍ നല്ല ആശ്വാസം ലഭിക്കും.


ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും
ചുണങ്ങ്, കറുത്ത പുള്ളികള്‍, സൂര്യപ്രകാശമേറ്റുണ്ടാകുന്ന കറുപ്പ്, തുടങ്ങി പല  ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമേകാന്‍ പാലിനാവും. മെലാനിന്‍ ആണ് ചര്‍മ്മത്തിന്റെ നിറത്തെ നിര്‍ണ്ണയിക്കുന്നത്. മെലാനിന്റെ അളവ് കൂടുന്തോറും ചര്‍മ്മം കൂടുതല്‍ ഇരുണ്ടതാവും. കൂടുതല്‍ മെലാനില്‍ ചര്‍മ്മത്തിലുണ്ടാവുന്നത് ഹൈപ്പര്‍ പിഗ്മെന്റേഷന്‍ അഥവാ അണ്‍ഈവന്‍ കോംപ്ലക്ഷന് കാരണമാകും. ലാക്ടിക് ആസിഡ് ട്രീറ്റ്‌മെന്റ് മെലാനില്‍ ഡെപ്പോസിറ്റ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 


ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കു്ന്നതിനായുള്ള ഒരു പരമ്പരാഗത സൗത്ത് ഏഷ്യന്‍ മാര്‍ഗ്ഗത്തില്‍ മഞ്ഞളരച്ചത് പാല്‍ അല്ലെങ്കില്‍ മോരില്‍ ചാലിച്ച് കട്ടിയുള്ള പേസ്റ്റാക്കി ഇരുണ്ട ചര്‍മ്മത്തില്‍ തേക്കുന്നു. ഉണങ്ങിയ ശേഷം കഴുകി കളയാം. പാലില്‍ ചേര്‍ക്കുന്ന മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ചര്‍മ്മത്തിന് നിറം നല്‍കും. ഇതിലടങ്ങിയിരിക്കുന്ന ബയോആക്ടീവ് കോമ്പൗണ്ട് കുര്‍കുമിന്‍ മെലാനിന്‍ ഉല്പാദനത്തെ തടയുന്നു.


ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്തുന്നു
നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് വരണ്ട ചര്‍മ്മം.വരള്‍ച്ച് പലപ്പോഴും ചര്‍മ്മം അടരുന്നതിനും മിനുമിനുപ്പ് ഇല്ലാതാവുന്നതിനും ചൊറിച്ചിലിനും വരെ ഇടയാക്കുന്നു. ചര്‍മ്മത്തിലെ ഈര്‍പ്പം നല്‍കുന്ന ഒന്നാണ് പാലിലെ ലാക്ടിക് അമ്ലം.


ചര്‍മ്മത്തിലെ ഈര്‍പ്പം പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുന്നതിന് പാലിലടങ്ങിയിരിക്കുന്ന കൊഴുപ്പും കാരണമാകുന്നു. പാലിലെ പ്രോട്ടീനുകളും ചര്‍മ്മത്തെ മിനുസമുള്ളതും സോഫ്റ്റും ആക്കി നിലനിര്‍ത്തുന്നു. ക്രീമി ആയിട്ടുളള പാല്‍ ചര്‍മ്മത്തില്‍ ദിവസവും പുരട്ടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

 

benefits of milk in skin care

RECOMMENDED FOR YOU: