ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്നതിനുള്ള മാർ​ഗങ്ങൾ

NewsDesk
ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്നതിനുള്ള മാർ​ഗങ്ങൾ
രോ​ഗങ്ങളെ  അങ്ങ് വെറുതെ കുറ്റം പറയാനേ നമുക്ക് നേരം ഉള്ളൂ, എന്നാൽ നമ്മുടെ ശരീരത്തിന് രോ​ഗ പ്രതിരോധ ശേഷി കുറയുമ്പോഴാണ് ഇത്തരത്തിൽ അസുഖങ്ങൾ നമ്മളെ ബാധിക്കുന്നതെന്ന് നമ്മൾ മറന്ന് പോകുന്നു.

നല്ല ഭക്ശണത്തിലൂടെ നമ്മുടെ ശരീരത്തെ ആരോ​ഗ്യമുള്ളതാക്കി തീർക്കുവാൻ കഴിയും, പല വിധത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവക്കൊക്കെ  നമ്മുടെ ശരീരത്തെ ആരോ​ഗ്യമുള്ളതാക്കി നമുക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാൻ സഹായിക്കും.

ഇത്തരത്തിൽ ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ് മഞ്ഞൾ, ഇതിൽ അടങ്ങിയിരിക്കുന്ന കർക്യുമിൻ എന്ന ഘടകം ശരീരത്തിലെ ടി സെല്ലുകളുടെ വളർച്ചക്ക് സഹായകരമാകുന്നു. മഞ്ഞൾ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കേണ്ട ഒന്നാണ്.

തൈര് നിത്യ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് നിർമ്മിക്കാൻ കഴിയാത്ത പ്രോ ബയോട്ടിക്കുകൾ തൈരിൽ അടങ്ങിയിരിക്കുന്നു.  പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും തൈരിൽ സമൃദ്ധവും നമ്മുടെ ശരീരത്തിന് അത്യന്താ പേക്ഷിതവും ആണ്. 

ഓറഞ്ച് , കുട്ടികൾക്ും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാണിത് . മ​ഗ്നീഷ്യം, കോപ്പർ, വിറ്റാമിൻ എബിസി  മുതലായവയും ഓറഞ്ചിനെ സമ്പുഷ്ടമാക്കുന്നു, ഇത് നമ്മുടെ ശരീരത്തിന് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.
methods to improve immunity

RECOMMENDED FOR YOU:

no relative items