ബ്രഡ് എത്ര ദിവസം സൂക്ഷിക്കാം?

NewsDesk
ബ്രഡ് എത്ര ദിവസം സൂക്ഷിക്കാം?

ബ്രഡ് വളരെ സാധാരണമായ ഒരു ഭക്ഷണവസ്തുവായിരിക്കുകയാണ്. നിരവധി പ്രിപ്പറേഷനും ഇത് ഉപയോഗിക്കുന്നു. പ്രഭാതഭക്ഷണം മുതല്‍ വൈകീട്ടത്തെ സ്‌നാക്കായി വരെ ബ്രഡ് ഉപയോഗിക്കുന്നു. ഉച്ചഭക്ഷണത്തിനും ഇത് ഉപയോഗിക്കുന്നവരുണ്ട്. നമ്മുടെ മിക്ക ബ്രഡ് ഐറ്റംസും സ്‌റ്റോറുകളില്‍ പാക്ക് ചെയ്ത് വരുന്നതാണ്. പാക്കറ്റിലെ വിവരമനുസരിച്ച് വളരെ കുറച്ച് മാത്രം ഷെല്‍ഫ് ലൈഫ് ഉള്ള ഇവ 4-5 ദിവസങ്ങള്‍ക്കുള്ളില്‍ കേടാവുന്നു. തീര്‍ച്ചയായും ബ്രഡ് വാങ്ങും മുമ്പായി നമ്മള്‍ പാക്കറ്റിലെ ബെസ്റ്റ് ബിഫോര്‍ തീയ്യതി ചെക്ക് ചെയ്യും. എന്നാല്‍ ശരിക്കും ഉപയോഗത്തിനായി ബ്രഡ് എത്ര ദിവസം വരെ നില്‍ക്കുമെന്നതാണ്. ഈ സമയം കൂട്ടാനായി നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നുമറിയാം. എക്‌സ്പയറി തീയ്യതി കഴിഞ്ഞ ബ്രഡ് ചീത്തയായിട്ടില്ലെങ്കില്‍ ഉപയോഗിക്കാനാവുമോ? എങ്ങനെ കേടാവാതെ ബ്രഡ് സൂക്ഷിക്കാം എന്നൊക്കെ നോക്കാം.


എന്താണ് ഷെല്‍ഫ് ലൈഫ് : ബ്രഡ് സാധാരണ ഉണ്ടാക്കുന്നത്, വെള്ളം, മൈദ, യീസ്റ്റ് എന്നിവ ഉപയോഗിച്ചാണ്. നന്നായി സൂക്ഷിച്ചില്ലെങ്കില്‍ അധികം ദിവസം എടുത്തുവച്ചാല്‍ കേടുവരാനിടയാകും. ബ്രഡ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന സറ്റാര്‍ച്ചസ് ഡീഗ്രേഡ് ചെയ്യപ്പെടുകയും ബ്രഡ് നിറംമങ്ങി തുടങ്ങുകയും ചെയ്യും. സ്റ്റോറുകളില്‍ നിന്നും വാങ്ങുന്ന പാക്ക്ഡ് ബ്രഡ് 5-6 ദിവസം മാത്രമേ റൂം ടെമ്പറേച്ചറില്‍ നില്‍ക്കുകയുള്ളൂ. അതിനുശേഷം ഇത് ഉപയോഗിക്കുന്നത് നന്നല്ല. വൈറ്റ്, ബ്രൗണ്‍, വീറ്റ് ബ്രഡ് ഏത് തന്നെയായാലും. എന്നാല്‍ ഹോം മെയ്ഡ് ബ്രഡ് 7ദിവസത്തോളം റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കാം.

എങ്ങനെ ഷെല്‍ഫ് ലൈഫ് കൂട്ടാം: ബ്രഡ് പാക്ക് തുറക്കുന്നതു വരെ ബ്രഡ് റൂം ടെമ്പറേച്ചറില്‍ സൂക്ഷിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കല്‍ തുറന്നു കഴിഞ്ഞാല്‍ നന്നായി അടച്ച് വച്ചിരിക്കേണ്ടതുണ്ട്. ഒറിജിനല്‍ പാക്കറ്റ് കേടായാല്‍ നല്ല അടച്ചുറപ്പുള്ള പാത്രത്തിലോ കവറിലോ സൂക്ഷിച്ചുവയ്ക്കാം. മറ്റൊരു മാര്‍ഗ്ഗം റെഫ്രിജറേറ്റ് ചെയ്യുകയെന്നതാണ്. എന്നാല്‍ ബ്രഡ് പെട്ടെന്ന് ഹാര്‍ഡ് ആയിത്തീരും റെഫ്രജറേറ്റ് ചെയ്താല്‍. ബ്രഡ് ബോക്‌സിലോ അഴിക്കാത്ത പാക്കിലോ ആണെങ്കില്‍ ഈ മാര്‍ഗ്ഗം ശരിയായിരിക്കും. ബ്രൗണ്‍ പേപ്പര്‍ ബാഗുകളാണ് ബ്രഡ് സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. വളരെകാലത്തേക്ക് സൂക്ഷിക്കേണ്ടതാണെങ്കില്‍ ബ്രഡിനെ ഫ്രീസ് ചെയ്തു വയ്ക്കാം.

ബ്രഡ് ചീത്തയായെന്നറിയാനുള്ള മാര്‍ഗ്ഗങ്ങള്‍: ബ്രഡ് ചീത്തയായോയെന്നറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതിലെ പൂപ്പലുകള്‍ നിരീക്ഷിക്കുന്നതുതന്നെയാണ്. കാണും മുന്നെ തന്നെ നമുക്ക് മണംകൊണ്ടറിയാനാവും. ചിലപ്പോള്‍ ബ്രഡിന്റെ നിറത്തില്‍ തന്നെയുള്ള പൂപ്പലുകളും പ്രത്യക്ഷപ്പെടാറുണ്ട്. 

 

Read more topics: ബ്രഡ് , bread, expire
how to store bread

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE