മുടി വളർച്ചയ്ക്ക് എങ്ങനെ തലമുടി നന്നായി മസാജ് ചെയ്യാം, മസാജിം​ഗ് കൊണ്ടുള്ള ​ഗുണങ്ങൾ

NewsDesk
മുടി വളർച്ചയ്ക്ക് എങ്ങനെ തലമുടി നന്നായി മസാജ് ചെയ്യാം, മസാജിം​ഗ് കൊണ്ടുള്ള ​ഗുണങ്ങൾ

തല മസാജ് ചെയ്ത ശേഷമുള്ള ഉറക്കം എത്ര മനോഹരമാണെന്ന് പറഞ്ഞറിയിക്കാനാവില്ല. അത്രയും ഉല്ലാസം തലയോട്ട് മസാജ് ചെയ്യുന്നതിലൂടെ ലഭിക്കും. ഇതിന്റെ ​ഗുണം മാനസികോല്ലാസത്തിൽ മാത്രം ഒതുങ്ങുന്നതല്ല.

മുടി വളർച്ച മുതൽ പിരിമുറുക്കം ഇല്ലാതാക്കുന്നതിനും ആകാംക്ഷയ്ക്കുമെല്ലാം ഇത് പരി​​ഹാരമേകുന്നു. നിത്യേനയുള്ള സ്കാൾപ്പ് മസാജിം​ഗ് വിവിധ തരത്തിൽ സഹായകമാണ്. എങ്ങനെയെല്ലാമാണ് മസാജിം​ഗ് ചെയ്യേണ്ടതെന്നും അതുകൊണ്ടുള്ള ​ഗുണങ്ങളും പരിചയപ്പെടാം.
 

മസാജ് ശിരാവസ്ഥിക്ക് നൽകുന്ന ​ഗുണങ്ങൾ എന്തൊക്കെ?

1. ആദ്യത്തെ കാര്യം റിലാക്സേഷൻ തന്നെയാണ്

ശരീരത്തേയും മനസിനേയും റിലാക്സ് ചെയ്യുന്നത് മസാജ് നല്ല മാർ​ഗ്​ഗമാണ്. ഉത്കണ്ഠ കുറയ്ക്കുന്നതിനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു . ഇവയെല്ലാം മുടി കൊഴിച്ചിലിന അറിയപ്പെടുന്ന കാരണങ്ങളുമാണ്.
 

2. ഇടതൂർന്ന കട്ടിയുള്ള മുടിക്ക്

24 ആഴ്ചകളിൽ 9 ആളുകളിൽ നടത്തിയ പഠനത്തിൽ തലയോട്ടി മസാജ് ചെയ്യുന്നത് നല്ല കട്ടിയുള്ള മുടി ഉണ്ടാകുന്നതിന് സഹായിക്കുന്നു.
 

3. മുടി വളർച്ചയ്ക്ക് സഹായിക്കുന്നു

നിത്യവും സ്കാൾപ്പ് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ തടഞ്ഞ് മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. 
 

4. കഷണ്ടി മൂലമുള്ള മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു

കഷണ്ടി കാരണം മുടികൊഴിച്ചിൽ ഇടക്കിടെ ഉണ്ടാവാം. നിരവധി ആളുകളുടെ അനുഭവമനുസരിച്ച് മുടികൊഴിച്ചിൽ കുറയ്ക്കാൻ തലയോട്ടി മസാജ് ചെയ്യുന്നത് സഹായിക്കുന്നു. 
 

എങ്ങനെ മസാജ് ചെയ്യാം? 

വിരലുകൾ കൊണ്ടുള്ള പരമ്പരാ​ഗതരീതിയിലെ മസാജ്. വർഷങ്ങളായി, ഈ രീതിയിലുള്ള മസാജ് ആണ് പോപുലർ.

സ്വയം എങ്ങനെ ചെയ്യാം

  • കുറവ് പ്രഷർ കൊടുത്ത് വിരലുകൾ കൊണ്ട് സർകുലാർ മോഷനിൽ മസാജ് ചെയ്യാം.
  • ഇങ്ങനെ മസാജ് ചെയ്യുന്നതിന് ഓയിലിന്റെ ആവശ്യമില്ല
  • തലയുടെ എല്ലാഭാ​ഗവും മസാജ് ചെയ്തുവെന്ന് ഉറപ്പിക്കണം.
  • ​ദിവസവും രണ്ട് പ്രാവശ്യം 5 മിനിറ്റ് നേരം മസാജ് ചെയ്യേണ്ടതുണ്ട്.

 

വീട്ടിലെ മറ്റുള്ളവരുടെ സഹായത്താൽ വേണമെങ്കിലും മസാജ് ചെയ്യാം.
 

മുടി കഴുകുന്ന സമയത്ത് മസാജ് ചെയ്യാം.

മുടിയിൽ ഷാംപൂ ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരം മുടി മസാജ് ചെയ്യാം. 

  • ഷാംപൂ ഉപയോ​ഗിച്ച് 5 മിനിറ്റ് നേരം സർകുലർ ചലനത്തിൽ മസാജ് ചെയ്യാം
  • മസാജിം​ഗ് കഴിഞ്ഞ് കഴുകി കളയാം.
  • ബ്രഷുകളോ സ്കാൾപ്പ് മസാജറുകളുപയോ​ഗിച്ചോ മസാജ് ചെയ്യാം
  • എസൻഷ്യൽ ഓയിലുകളുപയോ​ഗിച്ച് മസാജ് ചെയ്യാം

 

എത്ര തവണ സ്കാൾപ്പ് മസാജ് ചെയ്യാം

ശരിയായ ഇടവേള എന്നത് എന്തിനാണ് മസാജ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മുടിവളർച്ചയ്ക്കാണെങ്കിൽ നിത്യവും ഓയിലുപയോ​ഗിക്കാതെ രണ്ട് തവണ മസാജ് ചെയ്യാം. റിലാക്സേഷനും സ്ട്രെസ് റിലീഫിനുമാണെങ്കിൽ ഇടയ്ക്കിടെ നമുക്ക് തോന്നുമ്പോഴെല്ലാം ചെയ്യാവുന്നതാണ്.

നിത്യവും സ്കാൾപ്പ് മസാജ് ചെയ്യുന്നത് തലയിലെ രക്തയോട്ടം വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഫോളിക്കിളുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. അമർത്തി ഉരയ്ക്കരുത്. ഇത് മുടി മുറിയുന്നതിന് കാരണമാകുന്നു.

ഓയിലുപയോ​ഗിച്ച് മസാജ് ചെയ്യുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ കഴുകി കളയാൻ ശ്രദ്ധിക്കണം. നിത്യവും മുടിയിൽ ഓയിൽ തേക്കുന്നത് നല്ലതല്ല. ഇത് മുടിയിൽ അഴുക്ക് അടിയാൻ കാരണമാകും. ഷാംപൂ ഉപയോ​ഗിച്ച് ഓയിൽ കഴുകി കളയേണ്ടത് അത്യാവശ്യമാണ്. നിത്യവും ഷാംപൂ ചെയ്യുന്നതും നല്ലതല്ല. ഇത് തലയോട്ടിയിലെ ആവശ്യമുള്ള മോയ്സ്ചറും ഓയിലും ഇല്ലാതാക്കും. അതിനാൽ ഓയിലും ഷാംപൂവും ആഴ്ചയിൽ രണ്ട് തവണയാകാം.

 

Read more topics: oil , massaging, scalp, hair growth
how to massage hair scalp for better hair growth

RECOMMENDED FOR YOU: